പൊതു വിവരം

PRESS RELEASE – LISA AUTISM SCHOOL – reg.

By ദ്രാവിഡൻ

January 26, 2024

പ്രസിദ്ധീകരണത്തിന്26.01.2024

അരിയുണ്ടയുടെ മധുരവുമായി

റിപ്പബ്ലിക് ദിനത്തിൽ ലിസ ഓട്ടിസം സ്കൂൾ

അരിയുണ്ടയുടെ മധുരവുമായി ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. കുട്ടികൾക്കും ജീവനക്കാർക്കും റിപ്പബ്ളിക് ദിനത്തിൽ അരിയുണ്ടയാണ് വിതരണം ചെയ്തത്. കോതനല്ലൂരിലെ ലിസ കാമ്പസിൽ നടന്ന ചടങ്ങിൽ ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂൾ സ്ഥാപകനും ചെയർമാനുമായ ജലീഷ് പീറ്റർ ദേശീയപതാക ഉയർത്തി. സ്ഥാപകയും എം ഡി ആൻഡ് സി ഇ ഒയുമായ മിനു ഏലിയാസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഡേ സ്കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, കാമ്പസ് മാനേജരും ഹോസ്റ്റൽ വാർഡനുമായ സ്റ്റെല്ല സ്കറിയ എന്നിവർ പ്രസംഗിച്ചു. ഓട്ടിസം കുട്ടികളുടെ ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണക്രമം കൃത്യമായി പാലിക്കുകയാണെങ്കിൽ ഓട്ടിസത്തിൻ്റെ വിവിധ തലങ്ങളിലുള്ള വെല്ലുവിളികളെ ഒരു പരിധി വരെ നിയന്ത്രിക്കുവാൻ കഴിയും. അരിഭക്ഷണമാണ് ഓട്ടിസം കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഗ്ലൂട്ടൻ ഫ്രീ ആയതിനാലാണ് അരിഭക്ഷണത്തിന് ഓട്ടിസം കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഇത്രയധികം പ്രാധാന്യം ലഭിക്കുന്നത്. അരിഭക്ഷണത്തിൻ്റെ പ്രാധാന്യം സംബന്ധിച്ച് ഓട്ടിസം കുട്ടികളുടെ മാതാപിതാക്കളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനാണ് റിപ്പബ്ളിക് ദിനത്തിൽ അരിയുണ്ട വിതരണം ചെയ്തതെന്ന് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂൾ സ്ഥാപകയും എം. ഡി. ആൻഡ് സി. ഇ. ഒയുമായ മിനു ഏലിയാസ് പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്:

ഫോട്ടോ ഒന്ന്: കോതനല്ലൂരിലുള്ള ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിലെ റിപ്പബ്ളിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് സ്ഥാപകനും ചെയർമാനുമായ ജലീഷ് പീറ്റർ ദേശീയ പതാക ഉയർത്തുന്നു. സ്ഥാപകയും എം ഡി ആൻഡ് സി ഇ ഒയുമായ മിനു ഏലിയാസ്, ഡേ സ്കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, കാമ്പസ് മാനേജരും ഹോസ്റ്റൽ വാർഡനുമായ സ്റ്റെല്ല സ്കറിയ എന്നിവർ സമീപം.

ഫോട്ടോ രണ്ട്: കോതനല്ലൂരിലുള്ള ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിലെ റിപ്പബ്ളിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് കാമ്പസിൽ കുട്ടികൾക്കും ജീവനക്കാർക്കും അരിയുണ്ട വിതരണം ചെയ്തപ്പോൾ. ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ സ്ഥാപകനും ചെയർമാനുമായ ജലീഷ് പീറ്റർ ദേശീയ പതാക ഉയർത്തുന്നു. സ്ഥാപകയും എം ഡി ആൻഡ് സി ഇ ഒയുമായ മിനു ഏലിയാസ്, ഡേ സ്കൂൾ കോഓർഡിനേറ്റർ ബിസിനി സുനിൽ, കാമ്പസ് മാനേജരും ഹോസ്റ്റൽ വാർഡനുമായ സ്റ്റെല്ല സ്കറിയ എന്നിവർ സമീപം.