പൊതു വിവരം

Press Release – World’s first node-based, hybrid GenAI platform, Ask QX launched by QX Lab AI in 12+ Indian, 100+ global languages

By ദ്രാവിഡൻ

February 05, 2024

Dear Sir,

Please find attached press release – World’s first node-based, hybrid GenAI platform, Ask QX launched by QX Lab AI in 12+ Indian, 100+ global languages for your kind consideration.

Also find attached logo and English version for your reference.

Please find appended UNICODE Version.

ക്യുഎക്സ് ലാബ് എഐ അവതരിപ്പിച്ച ലോകത്തിലെ ആദ്യ നോഡ് അധിഷ്ഠിത ഹൈബ്രിഡ് ജെന്‍എഐ പ്ലാറ്റ്ഫോം ആക്സ് ക്യുഎക്സ് 12 ഇന്ത്യന്‍, 100ലേറെ ആഗോള ഭാഷകളില്‍

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്‍റലിജന്‍സ് (എജിഐ) രംഗത്തെ മുന്‍നിരക്കാരായ ക്യുഎക്സ് ലാബ് എഐ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കും വിധം ലോകത്തിലെ ആദ്യ ഹൈബ്രിഡ് ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമായ ആസ്ക് ക്യുഎക്സ് അവതരിപ്പിച്ചു. നോഡ് അധിഷ്ഠിത ആര്‍ക്കിടെക്ചര്‍ ലഭ്യമാകുന്ന ആദ്യ സംവിധാനമെന്ന നിലയില്‍ ആക്സ് ക്യുഎക്സ് 100ലേറെ ഭാഷകളിലാവും പ്രയോജനപ്പെടുത്താനാവുക. ഇതില്‍ 12 എണ്ണം ഇന്ത്യന്‍ ഭാഷകളാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരെ ശാക്തീകരിക്കുന്ന സംവിധാനമായി ഇതു വര്‍ത്തിക്കുകയും എല്ലാ ദിവസവും ജെന്‍എഐ തങ്ങളുടെ പ്രിയപ്പെട്ട ഭാഷയില്‍ പ്രയോജനപ്പെടുത്താന്‍ അവരെ സഹായിക്കുകയും ചെയ്യും.

മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, മറാത്തി, തമിഴ്, ഉറുദു, ഗുജറാത്തി, കന്നഡ, ഒഡിയ, പഞ്ചാബി, ആസാമീസ് എന്നിവയാണ് വെബ് പ്ലാറ്റ്ഫോമിലും ആപ്പിലും ലഭ്യമായിട്ടുള്ള 12 ഇന്ത്യന്‍ ഭാഷകള്‍. ആസ്ക് ക്യുഎക്സ് ഇംഗ്ലീഷിനു പുറമെ അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജാപനീസ്, ജര്‍മന്‍, ഇറ്റാലിയന്‍, കൊറിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സിന്‍ഹള തുടങ്ങി നിരവധി ആഗോള ഭാഷകളിലും ലഭ്യമാണ്. ക്യുഎക്സ് ലാബ് നിര്‍മ്മിത ബുദ്ധിയുടെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടിന്‍റെ സാക്ഷ്യപത്രമാണിത്. ഇന്ത്യയുടേയും സമീപ വിപണികളായ മധ്യ പൂര്‍വ്വേഷ്യയുടേയും ശ്രീലങ്കയുടേയും സമ്പന്നമായ ഭാഷാപഠനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ നല്‍കും.

ടെക്സറ്റ്, ഓഡിയോ ഫോര്‍മാറ്റുകള്‍ ഉടന്‍ തന്നെ ലഭ്യമാകുന്ന ഇതില്‍ 2024-ന്‍റെ ആദ്യ ത്രൈമാസത്തില്‍ തന്നെ ഇമേജുകളും ചിത്രങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങും. ഭാരതിനായി ജെന്‍എഐ സംവിധാനം ലഭ്യമാക്കുന്ന ആദ്യ നീക്കമാണ് ക്യുഎക്സ് ലാബ് എഐ നടത്തുന്നത്.

നിലവില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കു മാത്രം ലഭ്യമായ സംവിധാനത്തോടുള്ള ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്കുള്ള ഇന്ത്യയുടെ മറുപടി കൂടിയാണ് ആസ്ക് ക്യുഎക്സ്. ന്യൂറോളജിക്കലായി പരിശീലനം ലഭിച്ചിട്ടുള്ള നൂറിലേറ ഭാഷകളിലെ അല്‍ഗോരിതമാണ് ഇതിനുള്ളത്. 30 ശതമാനം ലാര്‍ജ് ലാംഗ്വേജ് മാതൃകകളും 70 ശതമാനം ന്യൂറല്‍ നെറ്റ് വര്‍ക്ക് ആര്‍കിടെക്ചറും ഉള്ള ഹൈബ്രിഡ് മോഡലിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഭാഷകള്‍ വിശകലനം ചെയ്യുന്നതിലും ഉപയോക്താക്കളുമായി ഇടപെടുന്നതിലും പുതിയൊരു നിലവാരം കൂടി ഇതിലൂടെ ലഭ്യമാകുകയാണ്. ഉപയോക്താവിന് ആവശ്യമായി വരുന്ന വൈവിധ്യങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സംവിധാനം ശക്തമാണ്. ടെക്സ്റ്റില്‍ നിന്ന് ഇമേജും, ടെക്സ്റ്റില്‍ നിന്നു കോഡും, ടെക്സ്റ്റില്‍ നിന്നു വീഡിയോയും ബിസിനസ്സ് ടു കണ്‍സ്യൂമര്‍ (ബി2സി), ബിസിനസ് ടു ബിസിനസ് (ബി2ബി), ബിസിനസ് ടു ഇന്‍സ്റ്റിറ്റ്യൂഷന്‍ (ബി2ഐ) അടക്കമുള്ള സംവിധാനങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കും. ആരോഗ്യ സേവനം, വിദ്യാഭ്യാസം, നിയമം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകള്‍ക്കായി ഗ്രൂപ്പുകളും ഉണ്ടാക്കും.

വ്യത്യസ്ത ഉപയോക്തൃ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ സബ്സ്ക്രിപ്ഷന്‍ മോഡലുകളുടെ ഒരു ശ്രേണി ആക്സ് ക്യുഎക്സ് ലഭ്യമാക്കുന്നു. ബി2സി പെയ്ഡ് പതിപ്പ്, അത്യാധുനിക ന്യൂറല്‍ നെറ്റ്വര്‍ക്ക് അധിഷ്ഠിത പതിപ്പ് ഫീച്ചര്‍ ചെയ്യുന്നു, മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വില ഗണ്യമായി കുറവും ആയിരിക്കും, അതേസമയം സൗജന്യ പതിപ്പ് ആക്സ് ക്യുഎക്സ് ജെന്‍എഐ ന്യൂറല്‍ എഞ്ചിനിലേക്ക് ആക്സസ് നല്‍കും.

ആസ്ക് ക്യുഎക്സിന്‍റെ വിപ്ലവകരമായ ന്യൂറല്‍ സംവിധാനം ഈ ഉല്‍പന്നത്തിന് മുന്‍പൊന്നിലും കണ്ടിട്ടില്ലാത്ത സ്ഥിരതയാണ് ലഭ്യമാക്കുന്നത്. മൊത്തത്തിലുള്ള കമ്പ്യൂട്ടര്‍ വൈദ്യുത ചെലവുകള്‍ കുറക്കാന്‍ മാത്രമല്ല, സംവിധാനത്തിന്‍റെ സുരക്ഷ വര്‍ധിപ്പിക്കാനും സഹായകമാകുന്നു. ഡാറ്റ മോഷ്ടിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ സംരക്ഷണ കവചം തീര്‍ത്തു കൊണ്ടാണിതു സാധ്യമാക്കുന്നത്. ആറു ട്രില്യണിലേറെ ടോക്കണുകളിലായി 372 ബില്യണ്‍ മാനദണ്ഡങ്ങളാണ് ക്യുഎക്സ് ലാബ് നിര്‍മ്മിത ബുദ്ധി പരിശീലിപ്പിച്ചിട്ടുള്ളത്.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ആസ്ക് ക്യഎക്സിനു വഹിക്കാനുളള നവീനമായ പങ്കിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഡാറ്റാ സെന്‍റര്‍ രംഗത്തെ മുന്‍നിരക്കാരായ യോട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ സൊലൂഷന്‍സ് എല്‍എല്‍പി ഇന്ത്യയിലെ അടിസ്ഥാന സൗകര്യ പങ്കാളിത്തത്തിനായി ക്യുഎക്സ് ലാബ് എഐയുമായി ധാരണാ പത്രം ഒപ്പു വെച്ചിട്ടുണ്ട്. നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ക്യുഎക്സ് ലാബ് എഐക്കുള്ള പ്രതിബദ്ധതയും ആഗോള തലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്താനുള്ള കഴിവുകളുമാണ് ഈ നീക്കത്തിലൂടെ ദൃശ്യമാകുന്നത്. സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ മുന്നോട്ടു കുതിക്കുന്ന യോട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ നിവിദിയ എഐ ചിപ്പുകള്‍ക്കായുള്ള തങ്ങളുടെ ഓര്‍ഡറുകളിലൂടെ ഒരു ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലു പിന്നിടാന്‍ ഒരുങ്ങുകയാണ്.

ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് ജെന്‍ എഐ സംവിധാനം അവതരിപ്പിക്കാന്‍ ആസ്ക് ക്യുഎക്സിന് ആഹ്ലാദമുണ്ടെന്ന് ക്യുഎക്സ് ലാബ് എഐ സഹ സ്ഥാപകനും സിഇഒയുമായ തിലക്രാജ് പാര്‍മര്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയ്ക്കായി നിര്‍മ്മിത ബുദ്ധി സംവിധാനം എല്ലാവര്‍ക്കും ലഭ്യമാക്കും വിധം തന്ത്രപരമായി രൂപകല്‍പന ചെയ്തതാണ് നവീനമായ ഈ സംവിധാനം. മൊത്തത്തിലുള്ള മൂല്യം വര്‍ധിപ്പിക്കും വിധം നിര്‍മ്മിത ബുദ്ധിയെ അവരുടെ ജീവിതത്തിലേക്കു സംയോജിപ്പിക്കുകയാണിവിടെ ചെയ്തിരിക്കുന്നത്. എട്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കും വികസനങ്ങള്‍ക്കും ശേഷമാണ് ആസ്ക് ക്യുഎക്സ് സമാനതകളില്ലാത്ത ഈ ഭാഷാ പ്രാവീണ്യവും വിവിധ ഇന്ത്യന്‍ ഭാഷകളില്‍ കൃത്യതയും നേടിയത്. നിലവിലുള്ള സേവന അഭാവങ്ങള്‍ ഒഴിവാക്കി വരേണ്യരായ ചിലര്‍ക്കിടയില്‍ ഇവയെല്ലാം ഒതുക്കാതെ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ആസ്ക്ക് ക്യുഎക്സിന്‍റെ കാഴ്ചപ്പാട്. എല്ലാവരേയും ഉള്‍പ്പെടുത്തുന്നതും ഇന്ത്യയിലെ നിര്‍മ്മിത ബുദ്ധി രംഗത്തെ വന്‍ വികസനത്തിലേക്കു കുതിപ്പിക്കുന്നതുമായ നിര്‍ണായക നീക്കമാണ് ആസ്ക് ക്യുഎക്സിന്‍റെ അവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മ്മിത ബുദ്ധി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് തങ്ങള്‍ ക്യുഎക്സ് ലാബ് എഐയും ആസ്ക് ക്യുഎക്സും സംബന്ധിച്ച നീക്കങ്ങള്‍ക്കു തുടക്കം കുറിച്ചതെന്ന് ക്യുഎക്സ് ലാബ് എഐ സഹ സ്ഥാപകനും ചീഫ് സ്ട്രാറ്റജി ഓഫിസറുമായ അര്‍ജുന്‍ പ്രസാദ് പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അവരവര്‍ തെരഞ്ഞെടുക്കുന്ന ഭാഷയില്‍ ഉപയോഗിക്കാനാവുന്ന ഒരു സേവനമാണ് തങ്ങള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചത്. അവതരണ വേളയില്‍ തന്നെ പൂര്‍ണ്ണ സജ്ജമായ സംവിധാനം ലഭ്യമാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍ തന്നെ എട്ടു ദശലക്ഷം ഉപയോക്കാക്കളുമായി നൂറിലേറെ ഭാഷകളിലായാണ് ആസ്ക് ക്യുഎക്സ് തുടക്കം കുറിക്കുന്നത്. നിര്‍ണായക പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുവാനും വ്യക്തികളേയും ബിസിനസുകളേയും സമൂഹങ്ങളേയും ശാക്തീകരിക്കാനും ഉള്ള പ്രതിബദ്ധതയാണ് ഇതിലൂടെ ദൃശ്യമാകുന്നത്. ഇന്ത്യയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളുമായി തങ്ങളുണ്ടായിക്കിയിട്ടുള്ള തന്ത്രപരമായ സഹകരണങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും. ഇന്ത്യയും ഭാരതും തമ്മിലുള്ള നിര്‍മ്മിത ബുദ്ധി രംഗത്തെ അകലം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂറല്‍ നെറ്റ് വര്‍ക്കിന്‍റേയും ആധുനിക സുരക്ഷാ സംവിധാനങ്ങളുടേയും കര്‍ശനമായ നിബന്ധനകളുടേയും പിന്‍ബലത്തില്‍ ആസ്ക് ക്യൂഎസ് ലോകത്തിലെ ആദ്യ ജെന്‍ എഐ സംവിധാനം ഒരുക്കുകയാണെന്ന് സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ കുറിച്ചു ചൂണ്ടിക്കാട്ടിയ ക്യുഎസ് ലാബ് എഐ സഹ സ്ഥാപകനും ചീഫ് സയന്‍റിസ്റ്റുമായ തതാഗത് പ്രകാശ് പറഞ്ഞു. നോഡ് അധിഷ്ഠിതമായ ഈ നവീന സംവിധാനവും ഇന്ത്യയില്‍ ഡാറ്റ സൂക്ഷിക്കുന്നതും സുരക്ഷ വര്‍ധിപ്പിക്കുക മാത്രമല്ല കൂടുതല്‍ കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. വിവിധ ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ സബ്സ്ക്രിപ്ഷന്‍ മോഡലുകളും അവതരിപ്പിക്കും. അത്യാധുനിക ന്യൂറല്‍ നെറ്റ് വര്‍ക്ക് അധിഷ്ഠിക പതിപ്പിന്‍റെ ബി2സി പെയ്ഡ് വിഭാഗം ലഭ്യമായ മറ്റ് സംവിധാനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ലഭ്യമാക്കുന്നത്. അതിന്‍റെ സൗജന്യ പതിപ്പ് ആസ്ക് ക്യുഎക്സ് ജെന്‍ എഐ ന്യൂറല്‍ എഞ്ചിന്‍ ലഭ്യമാക്കുന്നുമുണ്ട്. വിശ്വാസ്യത ഉറപ്പാക്കാനുള്ള പ്രതിബദ്ധത ഉപയോക്താക്കള്‍ക്ക് വിശ്വസനീയമായ എഐ സംവിധാനം ലഭ്യമാക്കുമെന്ന തങ്ങളുടെ പ്രതിജ്ഞ നിറവേറ്റുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ നടത്തിയ ഇതിന്‍റെ അവതരണ വേളയില്‍ സംഗീത ചക്രവര്‍ത്തി എ. ആര്‍. റഹ്മാന്‍ തന്‍റെ മെറ്റാ ഹൂമന്‍ പദ്ധതിയും അവതരിപ്പിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളേയും സംസ്ക്കാരത്തേയും പ്രതിനിധീകരിക്കുന്ന ആറ് ഡൈനാമിക് വെര്‍ച്വല്‍ സംഗീതജ്ഞര്‍ അടങ്ങിയതാണ് ഈ പദ്ധതി. ഗ്രാമി, ഓസ്ക്കാര്‍, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവ കരസ്ഥമാക്കിയ എ. ആര്‍. റഹ്മാന്‍ ഉള്ളടക്കവും ക്രിയേറ്റീവ് ഡയറക്ഷനും നിര്‍വഹിക്കും. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി യഥാര്‍ത്ഥ, വെര്‍ച്വല്‍ ലോകങ്ങളെ ഇവിടെ സംയോജിപ്പിക്കും. വിഷ്വല്‍ എഫക്ടുകളും മോഷന്‍ കാപ്ചറുകളും ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാവും ഇത്. മുന്‍നിര വെബ്3 ഇകോ സിസ്റ്റം ഫണ്ട് ആയ എച്ച്ബിഎആര്‍ ഫൗണ്ടേഷനും മറ്റ് സാങ്കേതികവിദ്യാ പങ്കാളികളും ഈ പദ്ധതിയെ പിന്തുണക്കും. ഇക്കാര്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

വീഡിയോ, ഇമേജ് എന്നിവയില്‍ രണ്ടു നവീന പദ്ധതികള്‍ കൂടി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ക്യൂഎക്സ് ലാബ് എഐ. മൈക്രോ സെക്കന്‍റുകള്‍ക്കുള്ളില്‍ ഡാറ്റാ വിശകലനം ചെയ്ത് കൃത്യമായ പ്രതികരണങ്ങള്‍ ലഭ്യമാക്കാന്‍ ആഴത്തിലുള്ള ലേര്‍ണിംഗ് അല്‍ഗോരിതം ഇതില്‍ ഉപയോഗിക്കും. കൂടുതല്‍ മികച്ചതും ഉല്‍പാദനക്ഷമവുമാകാന്‍ ജെന്‍എഐ ശക്തി പ്രയോജനപ്പെടുത്താന്‍ ഇത് ബിസിനസുകളേയും ക്രിയേറ്റര്‍ സമൂഹങ്ങളേയും വ്യക്തികളേയും സഹായിക്കും.

ഇന്ത്യയില്‍ ഇതിനകം ലഭ്യമായിട്ടുള്ള ആസ്ക് ക്യുഎക്സ് വെബ്, പ്ലേ സ്റ്റോറിലെ മൊബൈല്‍ ആപ്പ് തുടങ്ങി വിവിധ സംവിധാനങ്ങളില്‍ ലഭ്യമാണ്. ഐഒഎസ് പതിപ്പ് ഉടന്‍ അവതരിപ്പിക്കും. ആസ്ക് ക്യുഎക്സിനായി https://qxlabai.com/

സന്ദര്‍ശിക്കുക.

With Regards,

Sanil Augustine | Kochi

Adfactors PR| M: +91 8547619881

Website | Blog | Facebook | Twitter | LinkedIn | Instagram

Disclaimer: The information in this email is confidential and is intended solely for the addressee(s). Access to this email by anyone else is unauthorized. If you are not an intended recipient, you must not read, use or disseminate the information contained in this email.