Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication
തീയതി : 05.02.2024
പ്രസിദ്ധീകരണത്തിന്
1) സംസ്കൃത സർവ്വകലാശാലയിൽ യുവഗവേഷകർക്ക് അക്കാദമിക് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ആറിന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കരാചാര്യ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ യുവഗവേഷകർക്കായി സംഘടിപ്പിക്കുന്ന അക്കാദമിക് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം കാലടി മുഖ്യ ക്യാമ്പസിലുളള അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ ഫെബ്രുവരി ആറിന് രാവിലെ 10.30ന് ആരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല എം. നായർ അധ്യക്ഷയായിരിക്കും. പ്രൊഫ. എസ്. ഷീബ, സി. രമ്യ എന്നിവർ പ്രസംഗിക്കും. പ്രൊഫ. ഇടമന പ്രസാദ്, പ്രൊഫ. ശ്രീകല എം. നായർ, പ്രൊഫ. സി. എം. നീലകണ്ഠൻ, പ്രൊഫ. കെ. പി. ശ്രീദേവി, ഡോ. ആര്യാംബിക, ഡോ. ജി. പൂർണിമ, ഡോ. ജി. ജ്യോത്സന, പ്രൊഫ. കെ. എം. സംഗമേശൻ, ഡോ. പി. വി. സടഗോപ തത്താചാര്യ, ഡോ. പി. വസന്തകുമാരി, ഡോ. സി. എച്ച്. സത്യനാരായണ, ഡോ. ഇ. എൻ. നാരായണൻ, ഡോ. കെ. വി. വാസുദേവൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഫെബ്രുവരി ഏഴിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരിക്കും. പ്രൊഫ. കെ. എം. സംഗമേശൻ, പി. ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
2) സംസ്കൃത സർവ്വകലാശാലഃ റീ അപ്പിയറൻസ് പരീക്ഷകൾ എട്ടിന് തുടങ്ങും.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഒന്നും, മൂന്നും, അഞ്ചും സെമസ്റ്ററുകൾ ബി. എ., മൂന്നാം സെമസ്റ്റർ ബി. എഫ്. എ. റീ-അപ്പിയറൻസ് പരീക്ഷകൾ ഫെബ്രുവരി എട്ടിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075