വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ ഒരുങ്ങി ആമസോൺ ഫാഷൻ
കൊച്ചി: വാലന്റൈൻസ് ഡേ ആഘോഷം കൊഴുപ്പിക്കാൻ ഒരുക്കങ്ങളുമായി ആമസോൺ ഫാഷൻ. സമ്മാനങ്ങളുടെയും സ്റ്റൈലിഷ് ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരമാണ് ആമസോൺ ഫാഷൻ അണിനിരത്തുന്നത്. 1200-ലധികം ബ്രാൻഡുകളിലെ 45 ലക്ഷത്തിലധികം സ്‌റ്റൈലുകളിൽ വിവിധ ഉത്പന്നങ്ങൾ ലഭ്യമാണ്. വെറോ മോഡ, ടോമി ഹിൽഫിഗർ, ക്ലാർക്ക്‌സ്, ഹഷ് പപ്പീസ്, ഫോസിൽ, കാസിയോ, ലാവി, സൂക്ക് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ , ഷൂകൾ, ഹാൻഡ്‌ബാഗുകൾ, വാച്ചുകൾ എന്നിവയ്ക്കു 70% വരെ കിഴിവുണ്ടാകും.വാൻ ഹ്യൂസെൻ, ആരോ, മോച്ചി, ട്രെസ്‌മോഡ്, ജിവ, വോയ്‌ല, നീമാൻസ്, അർമാനി എക്‌സ്‌ചേഞ്ച്, ഹ്യൂഗോ ബോസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെയും വസ്ത്രങ്ങൾ,ബാഗുകൾ, ആക്സസറികൾ, വാച്ചുകൾ, പെർഫ്യൂമുകൾ എന്നിവ ലഭ്യമാണ്.
ആമസോൺ പ്രൈം മെംബർഷിപ്പിൽ കൂടുതൽ ലാഭം നേടാനാകും. ഒറ്റ മെംബർഷിപ്പിൽ മികച്ച ഷോപ്പിംഗ് ആസ്വദിക്കാനാകും വിധത്തിലാണ് ആമസോൺ പ്രൈം രൂപകൽപന ചെയ്‌തിരിക്കുന്നത്. അംഗങ്ങൾക്ക് 40 ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾക്ക് ഏകദിന ഡെലിവറി, കോ-ബ്രാൻഡഡ് ഐസിഐസിഐ ക്രെഡിറ്റ് കാർഡിൽ എല്ലാ പർച്ചേസുകൾക്കും പരിധിയില്ലാത്ത 5% ക്യാഷ്ബാക്ക്, എക്‌സ്‌ക്ലൂസീവ് ഡീലുകളിലേക്കും പ്രൈം ഡേ ഉൾപ്പെടെ ഷോപ്പിംഗ് ഇവന്‍റുകളിലേക്കും പ്രവേശനം എന്നിവ ലഭിക്കും. പ്രൈം വീഡിയോയ്‌ക്കൊപ്പം അവാർഡ് നേടിയ സിനിമകളിലേക്കും ടിവി ഷോകളിലേക്കും അൺലിമിറ്റഡ് ആക്‌സസ്, 100ദശലക്ഷത്തിലധികം പാട്ടുകൾ, ആമസോൺ മ്യൂസിക്കിൽ 15 ദശലക്ഷത്തിലധികം പോഡ്‌കാസ്റ്റ് എപ്പിസോഡുകൾ, 3,000-ലധികം ഇ-റൊട്ടേറ്റിംഗ് സെലക്ഷൻ, പ്രൈം റീഡിംഗിൽ പുസ്‌തകങ്ങളും മാഗസിനുകളും കോമിക്‌സും പ്രൈം ഗെയിമിംഗിലൂടെ പ്രതിമാസ ഫ്രീ-ഇൻ ഗെയിം കണ്ടന്‍റിലേക്കും ആനുകൂല്യങ്ങളിലേക്കും ആക്‌സസ് എന്നിവയുണ്ടാകും.
This post has already been read 188 times!