പൊതു വിവരം

Press Release-Hilton Metal Forging

By ദ്രാവിഡൻ

February 08, 2024

റെയില്‍വേ വാഗണ്‍ വീല്‍ നിര്‍മ്മാണം വിപുലീകരിക്കാനൊരുങ്ങി ഹില്‍റ്റണ്‍ മെറ്റല്‍ ഫോര്‍ജിങ് ലിമിറ്റഡ്

കൊച്ചി: മുന്‍നിര ഉരുക്കു ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഹില്‍റ്റണ്‍ മെറ്റല്‍ ഫോര്‍ജിങ് ലിമിറ്റഡ് റെയില്‍വേ ഫോര്‍ജ്ഡ് വാഗണ്‍ വീല്‍ നിര്‍മ്മാണം വിപുലീകരിക്കുന്നു. പ്രതിവര്‍ഷം 48000 വീലുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് കമ്പനി പുതുതായി ഒരുക്കിയിട്ടുണ്ട്. വിപണിയില്‍ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ബിസിനസ് വിപുലപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതി. സമീപ ഭാവിയില്‍ ടെന്‍ഡറുകളിലൂടെ കൂടുതല്‍ വീല്‍ നിര്‍മ്മാണ ഓര്‍ഡറുകളാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ രംഗത്ത് 18 മാസം പിന്നിട്ട കമ്പനി ഇതിനകം രണ്ടായിരത്തിലേറെ റെയില്‍വേ വാഗണ്‍ വീലുകള്‍ വിവിധ ഇന്ത്യന്‍ റെയില്‍വേ വര്‍ക്ക്‌ഷോപ്പുകള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. റെയില്‍വേ വീലുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ എംഎസ്എംഇ ആണ് ഹില്‍റ്റണ്‍. കമ്പനിയുടെ വിറ്റുവരവിലും അറ്റാദായത്തിലും വര്‍ഷംതോറും മികച്ച വര്‍ധനയുണ്ട്.

This post has already been read 183 times!