Dear Sir/ Madam,
Hope you are doing well.
Please find below the press release of Sports Kerala. Photograph attached.
Request you to please carry the release inyour esteemed media.
ആരവം കോസ്റ്റല്‍ ഗെയിംസ് 2024: കരുംകുളം ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍
തിരുവനന്തപുരം: ജില്ലാ ഭരണകൂടവും കായിക യുവജനകാര്യ വകുപ്പും സംയുക്തമായി ചേര്‍ന്ന് ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട യുവതീ -യുവാക്കായി സംഘടിപ്പിച്ച ആരവം കോസ്റ്റല്‍ ഗെയിംസില്‍ കരുംകുളം ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. ഗെയിംസിന്റെ സമ്മാന ദാനവും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി നിര്‍വഹിച്ചു. കായിക മത്സരങ്ങളില്‍ ഓരോ വിഭാഗങ്ങളിലും ഓവറോള്‍ ചാമ്പ്യന്മാരായ പഞ്ചായത്തിനും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മികച്ച കായികതാരത്തിനും സമ്മാനവിതരണം ചെയ്തു.
കബഡി, ഫുട്‌ബോള്‍, വടംവലി, വോളിബോള്‍ എന്നീ നാല് ഇനങ്ങളില്‍ തദ്ദേശ സ്വയംഭരണസ്ഥാപന അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുരുഷ-വനിതാ ടീമുകളാണ് മല്‍സരങ്ങളില്‍ പങ്കെടുത്തത്. അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടിലും പുല്ലുവിള ലിയോ XIII സ്‌കൂള്‍ ഗ്രൗണ്ടിലുമായി രണ്ട് ദിവസങ്ങളിലായി നടത്തിയ മത്സരത്തില്‍ പൂവാര്‍,കരുംകുളം,കോട്ടുകാല്‍,ചിറയന്‍കീഴ്, കാരോട്, വെട്ടൂര്‍,തിരുവനന്തപുരം നഗരസഭാ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
തദ്ദേശീയരായ സന്തോഷ് ട്രോഫി താരങ്ങളും മിസ്സ് ഗോള്‍ഡന്‍ ഫേയ്‌സ് ഓഫ് സൗത്ത് ഇന്ത്യ 2024 ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായി.
അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന ചടങ്ങില്‍ കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. പൂവാര്‍, കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സബ് കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, അസിസ്റ്റന്റ് കളക്ടര്‍ അഖില്‍.വി.മേനോന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ സ്റ്റേറ്റ് പ്രോജക്ട് കോഓര്‍ ഡിനേറ്റര്‍ രാജീവ്.ആര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍: കോസ്റ്റല്‍ ഗെയിംസില്‍ വിജയികളായവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി നിര്‍വ്വഹിക്കുന്നു.