പൊതു വിവരം

ഗവസ്‌കര്‍ക്ക് മാത്രമല്ല, മലയായാളിയും സിം ഗിള്‍.ഐഡി ഡയറക്ടറുമായ സുഭാഷ് മാനുവലിന്റെയു ം ടീഷര്‍ട്ടില്‍ ധോണിയുടെ ഒപ്പ്

By ദ്രാവിഡൻ

February 14, 2024

ഗവസ്‌കര്‍ക്ക് മാത്രമല്ല, മലയായാളിയും സിംഗിള്‍.ഐഡി ഡയറക്ടറുമായ സുഭാഷ് മാനുവലിന്റെയും ടീഷര്‍ട്ടില്‍ ധോണിയുടെ ഒപ്പ്

മുംബൈ: മുംബൈയില്‍ നടന്ന ചടങ്ങില്‍ എനിഗ്മാറ്റിക് സ്മൈല്‍ ബ്രാന്‍ഡ് അംബാസഡര്‍ എം.എസ് ധോണി സിംഗിള്‍.ഐഡി ആപ്പ് അവതരിപ്പിച്ചു. എനിഗ്മാറ്റിക് സ്മൈല്‍ ഗ്ലോബല്‍ സി.ഇ.ഒ ബിഷ് സ്മീര്‍, ഡയറക്ടര്‍ സുഭാഷ് മാനുവല്‍ എന്നിവര്‍ പങ്കെടുത്തു. 2023ലെ ഐ.പി.എല്ലിനിടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവസ്‌കറിന്റെ ഷര്‍ട്ടില്‍ ഒപ്പിട്ടതിന് സമാനമായ രീതിയില്‍ ഈ ചടങ്ങിനിടെയും ധോണി മലയാളിയായ മനുവേലെന്ന്‌റെ ഷര്‍ട്ടില്‍ ഒപ്പിട്ട് കൗതുകമായി.

സര്‍വ്വത്ര ടെക്നോളജീസുമായാണ് സിംഗിള്‍.ഐഡി ഏറ്റവും പുതുതായി കൈകോര്‍ക്കുന്നത്. രാജ്യത്തെ അറുന്നൂറ് ബാങ്കുകളുമായി വ്യാപാരബന്ധമുള്ള സര്‍വ്വത്ര ടെക്നോളജിയുമായുള്ള സഹകരണത്തോടെ ഈ ബാങ്കുകളുടടെ ഉപയോക്താക്കള്‍ക്ക് കൂടി സിംഗിള്‍ ഐഡിയുടെ സേവനം ലഭ്യമാകും.

എനിഗ്മാറ്റിക് സ്മൈല്‍ പ്രമോട്ട് ചെയ്യുന്ന ലോകത്തിലെ ആദ്യ ക്രോസ് റിവാര്‍ഡ് പ്രോഗ്രാം ഐഡന്റിഫയര്‍ ആയ സിംഗിള്‍.ഐഡി വികസിപ്പിച്ചെടുത്ത ഒരു ആപ്പിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് പേയ്മെന്റ് ലിങ്ക്ഡ് റിവാര്‍ഡ് സ്പേസുകളില്‍ റിവാര്‍ഡുകള്‍ നഷ്ടമാകുന്നതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. മുഴുവന്‍ റീടെയ്ല്‍ റിവാര്‍ഡ് സ്പേസിലും ഒരു ഏകീകൃത അന്തിമ ഉപഭോക്തൃ ഐഡന്റിറ്റി നല്‍കിയാണ് സിംഗിള്‍.ഐഡി ഇത് സാധ്യമാക്കുന്നത്. വ്യത്യസ്ത റിവാര്‍ഡ് പ്രോഗ്രാമുകളിലൂടെ ലഭിക്കുന്ന എല്ലാ പേയ്മെന്റ് ലിങ്ക്ഡ് ഓഫറുകളും ഏകോപിപ്പിച്ച് ട്രാക്ക് ചെയ്യാന്‍ സിംഗിള്‍.ഐഡിക്കാകും.

കടകളിലും ഓണ്‍ലൈനിലും നടക്കുന്ന മുഴുവന്‍ ഓഫര്‍ വ്യവസായത്തിനും സിംഗിള്‍.ഐഡി നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. മക്ഡൊണാള്‍ഡ്സ്, ഷോപ്പേഴ്സ് സ്റ്റോപ്പ് തുടങ്ങിയ രാജ്യത്തെ മുപ്പത് പ്രമുഖ ബ്രാന്‍ഡുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ സേവനം സിംഗിള്‍.ഐഡി സാധ്യമാക്കുന്നത്. എന്‍ഡിടിവി ബിഗ്ബോണസ് ഇതിനകം തങ്ങളുടെ രണ്ടര ലക്ഷത്തോളം ഉപയോക്താക്കളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചെറുകിട കച്ചവടക്കാര്‍ക്ക് പേയ്‌മെന്റ്-ലിങ്ക്ഡ് റിവാര്‍ഡ് ഇടപാടുകള്‍ കൃത്യമായി ആട്രിബ്യൂട്ട് ചെയ്യാന്‍ കഴിയുമ്പോള്‍, റിവാര്‍ഡുകളുടെ ഇരട്ടി പേയ്‌മെന്റുകള്‍ ഉറപ്പ് നല്‍കാതെ, അവര്‍ക്ക് അവരുടെ നിലവിലെ ഉപഭോക്താക്കള്‍ക്ക് പ്രതിഫലം നല്‍കാനും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാനും ആപ്പ് ഉപയോഗിക്കാനാകും. സിംഗിള്‍.എഡി പേയ്മെന്റ് ലിങ്ക് ചെയ്ത ഓഫറുകള്‍ തടസ്സപ്പെടാതിരിക്കുകയും കച്ചവടക്കാരുടെ നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും റിവാര്‍ഡുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം സര്‍വ്വത്ര ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന യുപിഐ ഇടപാടുകള്‍ക്ക് പരിധി ഇല്ലാതാകുകയും ചെയ്യുന്നു.

https://www.instagram.com/subashgmanuel/reel/C3NUYNrBS4J/

Media Contact

PGS Sooraj Mob : 9446832434, 8075800670 tendegreenorth Communications

Raveela, TC 82/5723(3) , Door no:FF 02 ,

Chettikulangara, TVPM