പൊതു വിവരം

PRESS RELEASE: 7അപ്പിനായി ഒരുമിച്ച് രശ്മിക മന്ദാന യും അനിരുദ്ധ് രവിചന്ദറും

By ദ്രാവിഡൻ

February 16, 2024

7അപ്പിനായി ഒരുമിച്ച് രശ്മിക മന്ദാനയും അനിരുദ്ധ് രവിചന്ദറും

കൊച്ചി: വേനല്‍ക്കാലത്തുടനീളം ഉന്മേഷം പകരുന്ന 7അപ്പ്, ബ്രാന്‍ഡ് അംബാസഡര്‍മാരായ രശ്മിക മന്ദാന, അനിരുദ്ധ് രവിചന്ദര്‍ എന്നിവരുമായി ചേര്‍ന്ന് സ്‌പൈസി ഭക്ഷണപ്രേമികളള്‍ക്കായി പുതിയ കാമ്പെയ്ന്‍ പുറത്തിറക്കി. സ്‌പൈസി രുചികള്‍ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ എരിവിനെ ശമിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായി 7അപ്പിനെയാണ് തിരഞ്ഞെടുക്കുന്നത്. എരിവിനെ സന്തുലിതമാക്കി ആസ്വാദകരമായി മാറ്റുവാൻ 7അപ്പിന് സാധിക്കുന്നു.

പോപ്പ്-സാംസ്‌കാരിക പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള കാമ്പെയ്‌നിൻ 7അപ്പ് കുടിച്ച് എരിവുള്ള ഭക്ഷണം ആവര്‍ത്തിച്ച് കഴിക്കുവാൻ സാധിക്കുമെന്ന് കാണിച്ചുതരുന്നു. ബ്രാന്‍ഡ് അംബാസഡര്‍മാരായ രശ്മികയും അനിരുദ്ധും ആദ്യമായി ഒരുമിച്ച് അവതരിപ്പിക്കുന്നതാണ് ഈ 7അപ്പ് കാമ്പെയ്ന്‍. കാമ്പെയ്നും ഒപ്പം പുറത്തിറക്കിയ വിഡിയോയും ബ്രാന്‍ഡിന്റെ ഇന്ത്യയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന സൂപ്പര്‍ ഡ്യൂപ്പര്‍ റിഫ്രഷര്‍ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. 7അപ്പിനായി ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രശ്മിക മന്ദാനയും അനിരുദ്ധ് രവിചന്ദറും പറഞ്ഞു.

This post has already been read 191 times!