പൊതു വിവരം

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ മെമ് മോറിയൽ സ്മാരക എൻഡോവ്മെന്റും അനുസ്മരണ പ്രഭാ ഷണവും ഫെബ്രുവരി 20ന്,സംസ്കൃത സർവ്വകലാശാലയിൽ ദേശീയ വാക്യാർത്ഥസഭ ആരംഭിച്ചു

By ദ്രാവിഡൻ

February 16, 2024

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 16.02.2024

പ്രസിദ്ധീകരണത്തിന്

1) ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റും അനുസ്മരണ പ്രഭാഷണവും ഫെബ്രുവരി 20ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഫോർ ഇന്ത്യൻ ജൂറിസ്പൂഡൻസിന്റെ ആഭിമുഖ്യത്തിൽ മുൻ ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20ന് കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ രാവിലെ 10.30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തും. മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ ഭാര്യ മീര ബെൻ എൻഡോവ്മെന്റും രേഖകളും വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണന് കൈമാറും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ആമുഖപ്രഭാഷണം നിർവ്വഹിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. സർവ്വകലാശാല സ്റ്റാൻഡിംഗ് കോൺസൽ അഡ്വ. ദിനേശ് മാത്യു മുരിക്കൻ, മുൻ സ്റ്റാൻഡിംഗ് കോൺസൽ അഡ്വ. അരുൺ ബി. വർഗീസ്, രജിസ്ട്രാർ ഡോ. പി. ഉണ്ണകൃഷ്ണൻ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഫോർ ഇന്ത്യൻ ജൂറിസ്പൂഡൻസ് കോഓർഡിനേറ്റർ ഡോ. വി. കെ. ഭവാനി, ഡോ. കെ. ജി. കുമാരി എന്നിവർ പ്രസംഗിക്കും.

2) സംസ്കൃത സർവ്വകലാശാലയിൽ ദേശീയ വാക്യാർത്ഥസഭ ആരംഭിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം വ്യാകരണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേൽപുത്തൂർ നാരായണഭട്ട ദേശീയ വാക്യാർത്ഥസഭ കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിച്ചു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി വാക്യാർത്ഥ സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്കൃതം വ്യാകരണം വിഭാഗം മേധാവി ഡോ. കെ. യമുന അദ്ധ്യക്ഷയായിരുന്നു. ഒ. കെ. മുൻഷി പുരസ്കാരം നേടിയ സംസ്കൃതം വ്യാകരണം വിഭാഗം ഡീൻ ഡോ. പി. നാരായണൻ നമ്പൂതിരിയെ ആദരിച്ചു. പ്രൊഫ. വി. ആർ. മുരളീധരൻ മേൽപുത്തൂർ നാരായണഭട്ട സ്മാരക പ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹനൻ, ഡോ. കെ. എസ്. ജിനിത, ഡോ. ടി. എസ്. രതി എന്നിവർ പ്രസംഗിച്ചു. വാക്യാർത്ഥസഭ 17ന് സമാപിക്കും.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം വ്യാകരണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന മേൽപുത്തൂർ നാരായണഭട്ട ദേശീയ വ്യാക്യാർത്ഥസഭ പ്രൊഫ. കെ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. വി. ആർ. മുരളീധരൻ, ഡോ. കെ. യമുന, ഡോ. പി. നാരായണൻ നമ്പൂതിരി, ഡോ. എം. മണിമോഹനൻ എന്നിവർ സമീപം.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075