ആമസോൺ ബിസിനസ് വാല്യു ഡേയ്സ് ഒന്നു വരെ കൊച്ചി: ബിസിനസ് ഉപഭോക്താക്കൾക്ക് പ്രത്യേക ഡീലുകളും ഓഫറുകളും ലഭ്യമാകുന്ന ആമസോൺ ബിസിനസ് വാല്യൂ ഡേയ്സ് ഈ മാസം 26ന് ആരംഭിച്ച് അടുത്ത മാസം ഒന്നുവരെ തുടരും. 19 കോടിയിലേറെ ഉല്പന്നങ്ങൾ അവതരിപ്പിച്ച് ബിസിനസ് ഇടപാടുകാരുടെ സംഭരണം ലളിതവത്കരിക്കുകയാണ് ബിസിനസ് വാല്യു ഡേയ്സ് ലക്ഷ്യമിടുന്നത്. ഈ പ്ലാറ്റ്ഫോമിലെ 10 ലക്ഷത്തിലധികം വില്പനക്കാർക്ക് എല്ലാ ബിസിനസുകൾക്കും യോജിച്ച ഉല്പന്നങ്ങൾ മൊത്തമായി വില്‍ക്കുന്നതിനുള്ള അവസരവും ഇത് ഒരുക്കുന്നു.
കംപ്യൂട്ടർ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് 40 മുതൽ 75%, അടുക്കള ഉൽപന്നങ്ങൾക്ക് 40 മുതൽ 70%, ഓഫീസ് – ഹോം ഇംപ്രൂവ്മെന്റ് ഉപകരണങ്ങൾക്കും ഉൽപന്നങ്ങൾക്കും 50 മുതൽ 70% എന്നിങ്ങനെ നിരക്കിൽ ഇളവുകൾ ലഭിക്കും. ഉപഭോക്താക്കൾക്ക് വിവിധ വിഭാഗങ്ങളിലെ പ്രി-പെയ്ഡ് ഓഫറുകളിൽ 5000 രൂപ വരെ അഡീഷണൽ ക്യാഷ്ബാക്ക് പ്രയോജനപ്പടുത്താനും അവസരമുണ്ടാകും. അർഹരായവർക്ക് ഇൻസ്റ്റന്റ് 30-ദിന പലിശ രഹിത വായ്പ പ്രയോജനപ്പെടുത്താനുമാകും. ആമസോൺ ബിസിനസ് അക്കൗണ്ട് ഉണ്ടാക്കുന്നതിന് https://business.amazon.in സന്ദർശിച്ചു ബിസിനസ് വാല്യു ഡേയ്സ് കാലയളവിൽ ആനുകൂല്യങ്ങൾ നേടാനാകും.