പൊതു വിവരം

Press Release – കുളക്കടയിലെ അസാപ് കേരളയില്‍ സൗജന് യ നൈപുണ്യ കോഴ്സുകള്‍

By ദ്രാവിഡൻ

February 28, 2024

Dear Sir/ Madam,

Hope you are doing well.

Please find below the press release on ASAP Kerala. Logo attached.

Request you to please carry the release inyour esteemed media.

കുളക്കടയിലെ അസാപ് കേരളയില്‍ സൗജന്യ നൈപുണ്യ കോഴ്സുകള്‍

കൊല്ലം: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി അസാപ് കേരളയില്‍ സൗജന്യ നൈപുണ്യ കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പൂര്‍ണമായും സൗജന്യമായ ഈ കോഴ്‌സുകള്‍ കുളക്കടയിലെ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ചായിരിക്കും നടക്കുക. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, സലൂണ്‍ അസിസ്റ്റന്റ്, അല്ലെങ്കില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ സാധിക്കും. ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഓഫീസ് ക്ലര്‍ക്ക് തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ സാധിക്കും. പരിശീലനത്തില്‍ പങ്കെടുക്കാനായി ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു അഡ്മിഷന്‍ എടുക്കാവുന്നതാണ്. സീറ്റ് പരിമിതം. ഒരാള്‍ക്ക് ഒരു കോഴ്‌സിലേക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനായി https://link.asapcsp.in/pmkvykulakkada എന്ന ലിങ്ക് സന്ദര്‍ശിക്കുക

വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക : 7356517834,9961960581

Thanks & Regards

Adarsh Chandran l +91 9946365962 Divya Raj.K l +91 9656844468

This post has already been read 197 times!