വനിതാ ദിനം ആഘോഷമാക്കാൻ വിമൻസ് ഡേ ഗിഫ്റ്റിംഗ് സ്റ്റോറുമായി ആമസോൺ ബിസിനസ്സ്
കൊച്ചി: മാർച്ച് 8-ന് അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ എല്ലാ വനിതാ ജീവനക്കാർക്കും ഗിഫ്റ്റ് നൽകുവാനും ആഘോഷമാക്കുവാനുമായി വിമൻസ് ഡേ ഗിഫ്റ്റിംഗ് സ്റ്റോറുമായി ആമസോൺ ബിസിനസ്സ്. വനിതാ ജീവനക്കാരുടെ പ്രയത്‌നങ്ങളെ ആഘോഷിച്ച് സവിശേഷമാക്കാൻ വിമൻസ് ഡേ ഗിഫ്റ്റിംഗ് സ്റ്റോർ ഫ്രണ്ട് സന്ദർശിച്ച് സമ്മാനങ്ങൾ മികച്ച നിരക്കിൽ മൊത്തമായി വാങ്ങാൻ സഹായിക്കുന്നു. ഗിഫ്റ്റിംഗ് സ്റ്റോർ ഫ്രണ്ടിൽ തിരഞ്ഞെടുക്കാൻ വിപുലമായ കാറ്റഗറികളിൽ 199 രൂപയിൽ തുടങ്ങുന്ന ഓപ്ഷനുകൾ ലഭ്യമാണ്. ബിസിനസ് ഉപഭോക്താക്കൾക്ക് ഗ്രോസറി, ഹാംപേഴ്‌സ് ഗൗർമെറ്റ് ഗിഫ്റ്റുകൾ, പേഴ്‌സണൽ കെയർ, ഇലക്ട്രോണിക്‌സ് ആൻഡ് ആക്സസറീസ്, ഹോം ആന്‍റ് കിച്ചൻ അപ്ലയൻസസ്, ഫർണിഷിംഗ് ആന്‍റ് ഡെക്കർ മുതലായ കാറ്റഗറികളിലെ ഉൽപ്പന്നങ്ങൾ മൊത്തമായി വാങ്ങാം. മാത്രമല്ല, സ്റ്റോറിൽ ഗിഫ്റ്റിംഗുകൾ ഇഷ്ടാനുസരണം ക്രമീകരിക്കാനും അവസരവും നൽകുന്നു.
This post has already been read 257 times!