പൊതു വിവരം

PRESS RELEASE : വനിതാദിനത്തില്‍ വണ്‍ പ്ലസ് വണ്‍ ഓഫ റുമായി വണ്ടര്‍ലാ

By ദ്രാവിഡൻ

March 06, 2024

വനിതാദിനത്തില്‍ വണ്‍ പ്ലസ് വണ്‍ ഓഫറുമായി വണ്ടര്‍ലാ

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് എന്‍ട്രി ടിക്കറ്റുകള്‍ക്ക് വണ്‍ പ്ലസ് വണ്‍ ഓഫറുമായി വണ്ടര്‍ല. സ്ത്രീകള്‍ക്ക് മാത്രമായാണ് ഈ ഓഫര്‍. അന്നേ ദിവസം 10 വയസ്സിന് മുകളിലുള്ള പുരുഷ സന്ദര്‍ശകരെ പാര്‍ക്കില്‍ അനുവദിക്കില്ല. ഓഫര്‍ ഓണ്‍ലൈന്‍ ബുക്കിംഗില്‍ ലഭ്യമാണ്. വണ്ടര്‍ല ബസ് സ്റ്റോപ്പില്‍ നിന്ന് സ്ത്രീകള്‍ക്ക് പാര്‍ക്കിലേക്ക് സൗജന്യ പിക്കപ്പും ഡ്രോപ്പും വണ്ടര്‍ല നല്‍കുന്നുണ്ട്. 1609/ രൂപയാണ് എന്‍ട്രി ടിക്കറ്റിന്റെ വില.

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത് എല്ലാ സ്ത്രീകള്‍ക്കും തുല്യതയുടെ ഭാവി വിഭാവനം ചെയ്യാനുമുള്ള നിമിഷമാണെന്ന് വണ്ടര്‍ല ഹോളിഡേയ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെ ആവേശം ഉള്‍ക്കൊള്ളാനും അവരുടെ പ്രത്യേക ദിനം ഞങ്ങളോടൊപ്പം ആഘോഷിക്കാനും ഈ ഓഫര്‍ കൂടുതല്‍ സ്ത്രീകളെ പ്രചോദിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post has already been read 328 times!