Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication
പ്രസിദ്ധീകരണത്തിന്
ഗവർണറുടെ നടപടികളിൽ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം
പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി പ്രമേയം പാസാക്കി
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും വിഭാവനം ചെയ്തിട്ടുള്ള ചട്ടങ്ങൾക്ക് വിധേയമായി നിയമിതനായ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണനെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ജനാധിപത്യ വിരുദ്ധമായും നിയമവിരുദ്ധമായും പിരിച്ചുവിട്ട കേരള ഗവർണറുടെ നടപടിയിൽ കാലടി മുഖ്യ ക്യാമ്പസിലെ ഭരണനിർവ്വഹണ സമുച്ചയത്തിൽ ഇന്ന് (12.03.2024) ചേർന്ന സിൻഡിക്കേറ്റ് യോഗം പ്രതിഷേധം രേഖപ്പെടുത്തി പ്രമേയം പാസാക്കി. അക്കാദമിക് കൗൺസിൽ പുന:സംഘടിപ്പിക്കാതെ നാല് വർഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന ഗവർണറുടെ നടപടിയിലും യോഗം അമർഷം രേഖപ്പെടുത്തിയതായി പ്രമേയത്തിൽ പറയുന്നു. സിൻഡിക്കേറ്റ് അംഗം കൂടിയായ അഡ്വ. കെ. പ്രേംകുമാർ എം. എൽ. എ. പ്രമേയം അവതരിപ്പിച്ചു. പ്രൊഫ. ഡി. സലിംകുമാർ പ്രമേയത്തെ പിന്താങ്ങി.
This post has already been read 296 times!