തീയതിഃ 22.03.2024
പ്രസിദ്ധീകരണത്തിന്
1) സംസ്കൃത സർവ്വകലാശാലയിൽ ‘റൗണ്ട് എബൗട്ട് ‘ ആരംഭിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ദൃശ്യകലാ വിഭാഗത്തിലെ അവസാന വർഷ ഫൈൻ ആർട്സ് വിഭാഗം വിദ്യാർത്ഥികൾ നടത്തുന്ന "റൗണ്ട് എബൌട്ട്" കാലടി മുഖ്യകേന്ദ്രത്തിൽ ആരംഭിച്ചു. പ്രശസ്ത കലാകാരൻ മധുസൂദനൻ "റൗണ്ട് എബൌട്ട്" ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷയായിരുന്നു. ജിബേഷ് ബാഗ്ച്ചി, ഡോ: സന്തോഷ് സദാനന്ദൻ, വിനു വി വി, അജു കെ നാരായണൻ , ഡോ. അജയ് ശേഖർ, കവിത ബാലകൃഷ്ണൻ, ആമി ആത്മജ, മോനാ ഇസ, കൃഷ്ണൻ കെ. എസ്. വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഷോ മാർച്ച് 26ന് സമാപിക്കും.
2) സംസ്കൃത സർവ്വകലാശാലയിൽ പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് അന്തർദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് ത്രിദിന അന്തർദേശീയ കോൺഫറൻസിന്റെ ഉദ്ഘാടനം കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവ്വകലാശാലയിലെ ഡാൻസ് വിഭാഗം ഡീനും പ്രൊഫസറുമായ പ്രൊഫ. മഹുവ മുഖർജി കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് ഒന്നിൽ വച്ച് നിർവ്വഹിച്ചു. ഇൻഡോളജിക്കൽ ഗവേഷണത്തിന്റെ പുതിയ ചക്രവാളങ്ങൾ എന്നാണ് തീം. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ.വി അജിത് കുമാർ അധ്യക്ഷനായിരുന്നു. പ്രൊഫ. കെ. കെ. ഗീതാകുമാരി, ശ്രീ. ആർ. വെങ്കിടകൃഷ്ണൻ പ്രൊഫ. ടി. മിനി, പ്രൊഫ. കെ. എ. രവീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. കേരള സർക്കാരിന്റെ പരീക്ഷിത് തമ്പുരാൻ അവാർഡ് നേടിയ ഡോ. ധർമ്മരാജ് അടാട്ടിനെ ആദരിച്ചു. വിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 22ന് വൈകിട്ട് മൂന്നിന് നടന്ന സമാപന സമ്മേളനത്തിൽ ഡോ. വി. കെ. ഭവാനി സമാപന സന്ദേശം നൽകി. പ്രൊഫ. കെ. എ. രവീന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രൊഫ. കെ. എം. സംഗമേശൻ, പ്രൊഫ പി. വി. രാജി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് ത്രിദിന അന്തർദേശീയ കോൺഫറൻസിന്റെ ഉദ്ഘാടനം കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവ്വകലാശാലയിലെ ഡാൻസ് വിഭാഗം ഡീനും പ്രൊഫസറുമായ പ്രൊഫ. മഹുവ മുഖർജി നിർവ്വഹിക്കുന്നു. മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട്, പ്രൊഫ. കെ. കെ. ഗീതാകുമാരി, ആർ. വെങ്കിട്ടകൃഷ്ണൻ, പ്രൊഫ. കെ. വി. അജിത്കുമാർ എന്നിവർ സമീപം.
ജലീഷ്പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075