പൊതു വിവരം

സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ തു ടങ്ങുന്നു; ഇപ്പോൾ അപേക്ഷിക്കാം

By ദ്രാവിഡൻ

March 27, 2024

തീയതിഃ 27.03.2024

പ്രസിദ്ധീകരണത്തിന്

സംസ്കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ തുടങ്ങുന്നു; ഇപ്പോൾ അപേക്ഷിക്കാം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 2024-25 അക്കാദമിക വർഷത്തെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം, സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് – ആയുർവേദ എന്നിവയാണ് ഓൺലൈൻ കോഴ്സുകൾ. പ്രായപരിധിയില്ല.

ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളംഃ മലയാളത്തിൽ എഴുതാനും വായിക്കാനും കഴിയുന്നവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ ദൈർഘ്യം 14 ആഴ്ച. 20 മണിക്കൂർ ക്ലാസുണ്ടായിരിക്കും. കോഴ്സ് ഫീസ് രണ്ടായിരം രൂപ. ഏപ്രിൽ 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം. മെയ് 15വരെ അപേക്ഷകൾ സ്വീകരിക്കും. മെയ് 27ന് കോഴ്സ് ആരംഭിക്കും. ഒക്ടോബര്‍ 15ന് അവസാനിക്കും. ഓൺലൈനായി അപേക്ഷിക്കുന്നതിന് www.ssus.ac.in/scol സന്ദർശിക്കുക.

സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് – ആയുർവേദഃ ആറ് മാസമാണ് കോഴ്സിന്റെ ദൈർഘ്യം. കേരള ആരോഗ്യ സർവ്വകലാശാലയിലെ ആയുർവേദ അധ്യാപകർക്ക് അപേക്ഷിക്കാം. ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 29ന് കോഴ്സ് ആരംഭിക്കും. ഒക്ടോബര്‍ 29ന് അവസാനിക്കും. കോഴ്സ് ഫീസ് അയ്യായിരം രൂപ. ഓൺലൈനായി അപേക്ഷിക്കുന്നതിന് www.ssus.ac.in/scol സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0484-2699731.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

This post has already been read 255 times!