. ഏയ്ഞ്ചല്‍ നിക്ഷേപം കരസ്ഥമാക്കി എഡ്യുപോര്‍ട്ട്
തിരുവനന്തപുരം: ഇന്ത്യയില്‍ അതിവേഗം വളരുന്ന എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകളിലൊന്നായ എഡ്യൂപോര്‍ട്ടില്‍ വിദ്യാഭ്യാസ സംരഭകനും എയ്ഞ്ചല്‍ നിക്ഷേപകനുമായ ഡോ ടോം എം. ജോസഫ് നിക്ഷേപം നടത്തി. യൂറോപ്പ് ആസ്ഥാനമായുള്ള വെര്‍സോ ക്യാപിറ്റലാണ് കോഴിക്കോട് ആസ്ഥാനമായ എഡ്യൂപോര്‍ട്ടില്‍ നിക്ഷേപപം നടത്തിയത്. ഈ പുതിയ പങ്കാളിത്തത്തില്‍ ഏറെ സന്തോമുണ്ടെന്ന് എഡ്യൂപോര്‍ട്ട് സിഇഒ അക്ഷയ് മുരളീധരന്‍ പറഞ്ഞു.
വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ വിദ്യാര്‍ഥി അടിത്തറയ്ക്ക് സഹായകമായ വിധത്തില്‍ തങ്ങളുടെ ടെക് പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്താനും ഇംഗ്ലിഷിതര ഭാഷ സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളി മറികടക്കുന്നതിനായി വിവിധ ഭാഷകളില്‍ കാണ്ടന്റുകള്‍ വികസിപ്പിക്കുന്നതിനുമായിരിക്കും ഈ തുക വിനിയോഗിക്കുകയെന്ന് എഡ്യുപോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
Yours truly,
Antony P W Ph: +91 9744245589 Insight PR Kochi insightprkochi
This post has already been read 354 times!