പൊതു വിവരം

PRESS RELEASE: സിപിപിആർ 20-ാം വാർഷികം: ഒരു വർഷം നീണ് ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂ ലൈ 18ന്

By ദ്രാവിഡൻ

July 12, 2024

Dear Sir/ma’am,

Kindly publish this press release in your publication.

<

p dir=”ltr”>സിപിപിആർ 20-ാം വാർഷികം: ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂലൈ 18ന്

<

p dir=”ltr”>കൊച്ചി: കൊച്ചി ആസ്ഥാനമായ സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സിപിപിആർ) 20ാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം ജൂലൈ 18ന് കൊച്ചിയിൽ നടക്കും. കൊച്ചി എം.ജി റോഡിലെ ഗ്രാൻ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ മുഖ്യ അതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ പ്രൊഫ. അശുതോഷ് വർഷ്‌നി ‘ഇന്ത്യയുടെ ജനാധിപത്യം: പരിണാമവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. 18ന് വൈകീട്ട് 4 മുതൽ 6 മണി വരെയാണ് പരിപാടി.

<

p dir=”ltr”>20ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന കാര്യപരിപാടികളാണ് സിപിപിആർ പദ്ധതിയിടുന്നത്. പബ്ലിക് പോളിസി ഫെസ്റ്റിവൽ, കൊച്ചി ഡയലോഗ്, കേരള വിഷൻ 2040, തുടങ്ങിയ പരിപാടികളാണ് പദ്ധതിയിലുള്ളത്. 2040ലേക്കുള്ള കേരളത്തിൻ്റെ വികസനം, സമ്പദ്‌വ്യവസ്ഥ, നിക്ഷേപങ്ങൾ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, നഗരവൽക്കരണം, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള സംഭാഷണങ്ങളാണ് കേരള വിഷൻ 2040ൽ ഉണ്ടാവുക. അന്താരാഷ്ട്രീയ വിഷയങ്ങളും ചർച്ചകളും ഉൾക്കൊള്ളുന്നതാണ് കൊച്ചി ഡയലോഗ്. ദേശീയ തലത്തിലുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടിയാണ് പബ്ലിക് പോളിസി ഫെസ്റ്റിവൽ. പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉദ്ഘാടന ചടങ്ങിൽ നടത്തും.

<

p dir=”ltr”>ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ വൈസ് അഡ്മിറൽ എം പി മുരളീധരൻ, റോ മുൻ ചീഫ് ഹോർമിസ് തരകൻ, മുൻ അംബാസഡർ വേണു രാജാമണി, മുൻ അംബാസഡർ ടിപി ശ്രീനിവാസൻ, ബാലഗോപാൽ ചന്ദ്രശേഖർ ഐഎഎസ് (മുൻ), പിആർ ദേവി പ്രസാദ് ഐഇഎസ് (റിട്ട), കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജി ഗോപകുമാർ, ഡോ. പാർഥ് ഷാ, ഡോ. ജോഷ്വ തോമസ്, ഡോ. രവികാന്ത് ജോഷി, ഡോ. ടി.വി. പോൾ തുടങ്ങിയവരാണ് സിപിപിആറിൻ്റെ ഉപദേശകരും സമിതി അംഗങ്ങളുമായി പ്രവർത്തിക്കുന്നത്.

PFA CPPR Logo, English and Malayalam Press Release