പൊതു വിവരം

Press Release – Godrej Consumer Products introduces patented India’s first indigenously developed mosquito repellent molecule in Goodknight liquid vapouriser

By ദ്രാവിഡൻ

July 12, 2024

Dear Sir,

Please find attached press release – Godrej Consumer Products introduces patented India’s first indigenously developed mosquito repellent molecule in Goodknight liquid vapouriser for your kind consideration.

Also find attached images and English version for your reference.

Please find appended UNICODE Version

ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യ മൊസ്കിറ്റോ റിപെല്ലന്‍റ് മോളിക്യൂള്‍ ഗുഡ്നൈറ്റ് ലിക്വിഡ് വേപറൈസറുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്

കൊച്ചി: ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിലെ ശാസ്ത്രജ്ഞര്‍ അവരുടെ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചതും പേറ്റന്‍റ് ഉള്ളതുമായ ആദ്യത്തെ മോളിക്യൂള്‍ ആയ റെനോഫ്ളൂത്രിന്‍ വികസിപ്പിച്ചു. കൊതുകു നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപറൈസര്‍ ഫോര്‍മുലേഷനാണ് ഇതുണ്ടാക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏതു രജിസ്ട്രേഡ് ലിക്വിഡ് വേപറൈസര്‍ ഫോര്‍മാറ്റുകളേക്കാളും കൊതുകുകള്‍ക്കെതിരെ രണ്ടു മടങ്ങു കൂടുതല്‍ ഫലപ്രദമാണ് റെനോഫ്ളൂത്രിനിലൂടെ നിര്‍മിക്കുന്ന ഈ ഫോര്‍മുലേഷന്‍. കഠിനമായ പരിശോധനകളും സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് ആന്‍റ് രജിസ്ട്രേഷന്‍ കമ്മിറ്റിയുടെ അംഗീകാരവും ഇതിന്‍റെ കാര്യക്ഷമതയും സുരക്ഷയും അടിവരയിട്ടുറപ്പിക്കുന്നു. വീട്ടിലെ ഇന്‍സെക്ടിസൈഡ്സ് വിഭാഗത്തിലെ മുന്‍നിരക്കാരായ ജിസിപിഎല്‍ തങ്ങളുടെ പുതിയ ഗുഡ്നൈറ്റ് ഫ്ളാഷ് ലിക്വിഡ് വേപറൈസറിലാണ് ഈ റെനോഫ്ളൂത്രിന്‍ ഫോര്‍മേഷന്‍ അവതരിപ്പിക്കുന്നത്.

എല്ലാ ദശാബ്ദങ്ങളിലും പുതിയ മോളിക്യൂളുകള്‍ വഴി കൊതുകുകള്‍ക്കെതിരായ ഫലപ്രാപ്തി വര്‍ധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ കണ്ടുപിടുത്തത്തിനു ശേഷം 15 വര്‍ഷത്തിലേറെ ആയതിനാല്‍ ഇന്ത്യയിലെ പലരും നിയമവിരുദ്ധമായതും രജിസ്ട്രേഷന്‍ ഇല്ലാത്തതുമായ ഉയര്‍ന്ന ശക്തിയുള്ള തിരികളും നിയമവിരുദ്ധമായ ചൈനീസ് വികസിത മോളിക്യൂളുകളും ഉപയോഗിക്കുന്നുണ്ട്.

പുതുമകള്‍ അവതരിപ്പിക്കന്നതില്‍ 127 വര്‍ഷത്തെ പാരമ്പര്യമുള്ള ഗോദ്റെജ് ഇന്ത്യയില്‍ തദ്ദേശീയമായ പല പുതുമകളും അവതരിപ്പിച്ചിട്ടുണ്ടെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സിതാപതി ചൂണ്ടിക്കാട്ടി. രജിസ്ട്രേഷന്‍ ഇല്ലാത്തതും നിയമവിരുദ്ധമായ ചൈനീസ് മോളിക്യൂളുകളും ഇന്ത്യയിലേക്കു വിവിധ രീതികളിലൂടെ എത്തുന്നുണ്ട്. റെനോഫ്ളുത്രിന്‍ ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ മൊസ്കിറ്റോ റിപെല്ലന്‍റ് മോളിക്യൂളാണ്. നിയമവിരുദ്ധ മോളിക്യൂളുകള്‍ ഉള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഇതു ജനങ്ങളെ അകറ്റി നിര്‍ത്തും. തങ്ങള്‍ക്കിപ്പോള്‍ അന്താരാഷ്ട്ര വിപണികളില്‍ നിന്ന് ഇറക്കുമതി ചെയ്ത മോളിക്യൂളുകള്‍ ഇല്ലാത്തതിനാല്‍ ഈ കണ്ടുപിടുത്തം ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക കൂടിയാണു ചെയ്യുന്നത്. അനോഫിലിസ്, ഈഡിസ്, ക്യൂലെക്സ് തുടങ്ങി കൂടുതലായി കണ്ടുവരുന്ന കൊതുകിനങ്ങള്‍ക്കെല്ലാം എതിരെ റെനോഫ്ളുത്രിന്‍ ഫലപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബത്തെ കൊതുകുകളില്‍ നിന്നു സംരക്ഷിക്കാനായി ലിക്വിഡ് വേപറൈസറുകള്‍ ഉപയോഗിക്കുന്നതിനാണ് 63 ശതമാനം ഇന്ത്യക്കാരും മുന്‍ഗണന നല്‍കുന്നതെന്ന് ഗുഡ്നൈറ്റ് നടത്തിയ ഗവേഷണം വെളിപ്പെടുത്തിയിരുന്നു. ഇതിനു പ്രതികരണമായി ജിസിപിഎല്‍ ഗുഡ്നൈറ്റ് ഫ്ളാഷ് ലിക്വിഡ് വേപറൈസറില്‍ വിപ്ലവകരമായ റെനോഫ്ളുത്രിന്‍ മോളിക്യൂള്‍ അവതരിപ്പിക്കുകയാണ്. പുതിയ ലിക്വിഡ് വേപറൈസര്‍ കൊതുകകളെ രണ്ടിരട്ടി വേഗത്തില്‍ പായിക്കുകയും സ്വിച്ച് ഓഫ് ചെയ്തു കഴിഞ്ഞും രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിക്കകുയും ചെയ്യും.

മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകന്നതോടൊപ്പം കാര്യമായ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കൊതുകിനെതിരെ ഫലപ്രദമായ സംരക്ഷണം ഉണ്ടായിരിക്കേണ്ടതാണ്. മലേറിയയ്ക്കും ഡെങ്കിപ്പനിക്കും കാരണമാകുന്ന സാധാരണ കൊതുകുകള്‍ക്കെതിരെ റെനോഫ്ളുത്രിന് വളരെ ഫലപ്രതമാണ്. അതിന്‍റെ തല്‍ക്ഷണ നൊക്ക്-ഡൗണ്‍ ഇഫക്റ്റും നീണ്ടുനില്‍ക്കുന്ന സംരക്ഷണവും കൊതുകുകളുടെ എണ്ണം കുറയ്ക്കുന്നതിലും അതിലൂടെ രോഗങ്ങള്‍ പകരുന്നത് ു ശക്തമായി തടയുമെന്നും പ്രമുഖ ഡെവലപ്മെന്‍റ് പീഡിയാട്രീഷ്യനും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിലെ (ഐഎപി) സീനിയര്‍ അംഗവുമായ ഡോ സമീര്‍ ദല്‍വായി പറഞ്ഞു.

പേറ്റന്‍റ് ഉള്ള റെനോഫ്ളുത്രിന്‍ മോളിക്യൂള്‍ ഉപവയോഗിക്കാന്‍ ഇടക്കാലത്തേക്ക് ജിസിപിഎല്ലിനു മാത്രമാണ് അവകാശമുള്ളതെന്ന് സുധീര്‍ സിതാപതി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ ഇന്നു വിപണിയില്‍ ലഭ്യമായ മറ്റേതു ഫോര്‍മുലേഷനേക്കാളും രണ്ടു മടങ്ങു ഫലപ്രദമായി ഗുഡ്നൈറ്റ് ഫ്ളാഷ് ലിക്വിഡ് വേപറൈസര്‍ ഫോര്‍മുലേഷന്‍ പ്രവര്‍ത്തിക്കും. ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന റെനോഫ്ളുത്രിനു തങ്ങള്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിപണികളില്‍ വന്‍ സാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റീഫില്ലും വേപറൈസര്‍ മിഷ്യനും അടങ്ങിയ സമ്പൂര്‍ണ പാക്കിന് 100 രൂപ വിലയിലാണ് ഗുഡ്നൈറ്റ് ഫ്ളാഷ് ലഭ്യമാക്കിയിട്ടുള്ളത്. റീഫില്ലുകള്‍ വെറും 85 രൂപ വീതമായും ലഭ്യമാക്കി ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമീണ ഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കു സേവനം നല്‍കുകയാണ്.

Photo Caption: From Left to Right – Mr. Sudhir Sitapati, MD & CEO, Godrej Consumer Products Ltd. (GCPL), Dr. Radhakishan Pawar, Joint Director, VBD, Public Health Department, Maharashtra, Dr. Samir Dalwai, Developmental Pediatrician and Treasurer of Indian Academy of Pediatrics (IAP) at the unveiling of the new Goodknight Flash with new molecule (Renofluthrin)

With Regards,

Sanil Augustine | Kochi

Adfactors PR| M: +91 8547619881

Website | Blog | Facebook | Twitter | LinkedIn | Instagram

Disclaimer: The information in this email is confidential and is intended solely for the addressee(s). Access to this email by anyone else is unauthorized. If you are not an intended recipient, you must not read, use or disseminate the information contained in this email.