പൊതു വിവരം

സംസ്കൃത സർവ്വകലാശാല വാർത്തകൾ

By ദ്രാവിഡൻ

July 24, 2024

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി:24.07.2024

പ്രസിദ്ധീകരണത്തിന്

1) സംസ്കൃത സർവ്വകലാശാല കേരള സാഹിത്യ അക്കാദമിയുമായി അക്കാദമിക സഹകരണത്തിന് ധാരണ

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കേരള സാഹിത്യ അക്കാദമിയുമായി അക്കാദമിക സഹകരണത്തിന് ധാരണയിൽ ഏർപ്പെടുവാൻ തീരുമാനിച്ചതായി വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. സർവ്വകലാശാല സിൻഡിക്കേറ്റ് ഈ വിഷയത്തിൽ അനുമതി നൽകി. സർവ്വകലാശാലയുടെ മലയാള വിഭാഗത്തെ തുടർനടപടികൾക്കായി നിയോഗിച്ചു.

2) സംസ്കൃത സർവ്വകലാശാലഃ പിഎച്ച്. ഡി. നൽകി

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ശരണ്യ യു. (ജ്യോഗ്രഫി), ജ്യോതിരാജ് കെ. പി. ( സംസ്കൃതം സാഹിത്യം), ലിസ പവിത്രൻ (ഇംഗ്ലീഷ്), നൗഫൽ കെ. (മലയാളം) എന്നിവർക്ക് പിഎച്ച്. ഡി. നൽകുവാൻ തീരുമാനിച്ചു.

3) സംസ്കൃത സർവ്വകലാശാലഃ എപ്പിഗ്രഫിയിലും പാലിയോഗ്രഫിയിലും പി. ജി. ഡിപ്ലോമ കോഴ്സ് തുടങ്ങും.

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ എപ്പിഗ്രഫി ആൻഡ് പാലിയോഗ്രഫി പ്രോഗ്രാം ഉടൻ ആരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. കോഴ്സ് ആരംഭിക്കുന്നതിന് സിൻഡിക്കേറ്റ് അനുമതി നൽകി. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ സഹകരണത്തോടെയാണ് രണ്ട് സെമസ്റ്ററുകൾ ദൈർഘ്യമുളള പി. ജി. ഡിപ്ലോമ പ്രോഗ്രാം നടപ്പിലാക്കുക. ബ്രാഹ്മി, ഖരോഷ്ടി, വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥ, കർസോൺ എന്നീ ലിപികളിലുളള പുരാരേഖകൾ വായിക്കാനും വ്യാഖ്യാനിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനാണ് ഈ പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്. ദക്ഷിണേന്ത്യൻ പഠനങ്ങൾ, കേരള ചരിത്ര-സാംസ്കാരിക പഠനങ്ങൾ എന്നിവയെ കേന്ദ്രകരിച്ചാണ് പി. ജി. ഡിപ്ലോമ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. കാലടി മുഖ്യകേന്ദ്രത്തിലായിരിക്കും കോഴ്സ് ആരംഭിക്കുക. സർവ്വകലാശാലയുടെ ഹിസ്റ്ററി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുക. ഈ അധ്യയന വർഷം തന്നെ പ്രോഗ്രാം ആരംഭിക്കുന്നതിനാണ് സർവ്വകലാശാല ശ്രമിക്കുന്നതെന്ന് പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.

4) സംസ്കൃത സർവ്വകലാശാലഃ കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നു

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കമ്മ്യൂണിറ്റി റേഡിയോ തുടങ്ങുമെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. ഇത് സംബന്ധിയായുളള തുടർ പ്രവർത്തനങ്ങൾക്കും വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനും സിൻഡിക്കേറ്റ് അംഗം ഡോ. ശിവദാസൻ പി. യെ സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍നം. 9447123075