Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication
തീയതി: 16.08.2024
സംസ്കൃത സർവ്വകലാശാലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഭരണനിർവ്വഹണ സമുച്ചയത്തിന് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രൊഫസർ – ഇൻ – ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് ഡോ. വി. ലിസി മാത്യു ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ദേശീയഗാനം ആലപിച്ചു. രജിസ്ട്രാർ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. വി. കെ. ഭവാനി, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ ഡോ. ടി. പി. സരിത എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ രാജ്യത്തിന്റെ 78-ാം റിപ്പബ്ലിക് ദിനഘോഷങ്ങളോടനുബന്ധിച്ച് പ്രൊഫസർ – ഇൻ – ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് ഡോ. വി. ലിസി മാത്യു ദേശീയ പതാക ഉയർത്തുന്നു. രജിസ്ട്രാർ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. വി. കെ. ഭവാനി, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ ഡോ. ടി. പി. സരിത എന്നിവർ സമീപം.