ചിങ്ങം ഒന്നിന് 115 മാഗ്‌നൈറ്റ് കാറുകള്‍ ഡെലിവറി ചെയ്ത് നിസ്സാന്‍
കൊച്ചി : മലയാള പുതുവത്സര ദിനമായ ചിങ്ങം ഒന്നിന് നിസ്സാന്‍ കേരളത്തില്‍ 115 നിസ്സാന്‍ മാഗ്‌നൈറ്റ് കാറുകള്‍ വിതരണം ചെയ്തു. കേരളത്തിലെ നാല് നിസ്സാന്‍ ഡീലര്‍ഷിപ്പുകളിലും പത്ത് സെയില്‍സ് ടച്ച് പോയിന്റുകളിലുമായാണ് ഡെലിവറികള്‍ നടന്നത്.
എഎംടി, ടര്‍ബോ സിവിടി, മാനുവല്‍ വേരിയന്റുകളില്‍ വരുന്ന നിസാന്‍ മാഗ്നൈറ്റിന് കേരളത്തില്‍ മികച്ച പ്രതികരണമാണുള്ളത്. 115 നിസ്സാന്‍ മാഗ്‌നൈറ്റ് കാറുകള്‍ വിതരണം ചെയ്തുകൊണ്ട് ചിങ്ങമാസ ആഘോഷത്തിന്റെ തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ടെന്നു നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു.
This post has already been read 197 times!