പൊതു വിവരം

Media Release ( Malayalam & English) – Aeron Composite planning to raise up to Rs. 56.10 crore from public issue=

By ദ്രാവിഡൻ

August 26, 2024

PRESS RELEASE26/08/2024

എയറോണ്‍ കോംപൊസിറ്റ്‌ ലിമിറ്റഡ്‌ പ്രഥമ ഓഹരി വില്‍പ്പന 28ന്‌

കൊച്ചി: പോളിമര്‍ ഉല്‍പ്പന്ന നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനിയായ എയറോണ്‍ കോംപൊസിറ്റ്‌ ലിമിറ്റഡ്‌ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഓഗസ്‌റ്റ്‌ 28ന്‌ ആരംഭിക്കും. 10 രൂപ മുഖവിലയുള്ള 44.88 ലക്ഷം പുതിയ ഓഹരികളാണ്‌ ഐപിഒയിലൂടെ വിറ്റഴിക്കുന്നത്‌. 121-125 രൂപയാണ്‌ ഓഹരിയുടെ നിശ്ചിത വില. റീട്ടെയില്‍ നിക്ഷേപകര്‍ക്ക്‌ വാങ്ങാവുന്ന ഏറ്റവും കുറവ്‌ ഓഹരികളുടെ എണ്ണം 1000 ആണ്‌. ഈ എസ്‌എംഇ പബ്ലിക്‌ ഇഷ്യൂ വഴി 56.10 കോടി രൂപ സമാഹരിക്കുകയാണ്‌ ലക്ഷ്യം. നിക്ഷേപകര്‍ക്ക്‌ ഓഗസ്‌റ്റ്‌ 30വരെ ഓഹരി വാങ്ങാം. ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുകയില്‍ 39 കോടി രൂപയും മൂലധന ചെലവുകള്‍ക്കായി വിനിയോഗിക്കും. ഗുജറാത്തിലെ മെഹസാനയില്‍ കമ്പനിയുടെ പുതിയ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാനായിരിക്കും ഇതുപയോഗിക്കുക.

This post has already been read 355 times!