Dear Sir,
Press release of KShoppe Ecommerce portal and Photograph attached
Rejeesh rehman
Story 1 കെഷോപ്പിയുടെ പ്രവര്‍ത്തനം ഇന്ത്യക്ക് പുറത്തേക്ക് വ്യാപിപ്പിക്കും; മന്ത്രി പി. രാജീവ്.
തിരുവനന്തപുരം- വിപണനത്തിന്റെ ആധുനിക സാദ്ധ്യതകള്‍ കണ്ടെത്തുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടിന്റെ ഭാഗമായാണ് ഇ-കോമേഴ്്‌സ് പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. പേമെന്റ് ഗേറ്റ് വേ, ഡെലിവറി തുടങ്ങി ആധുനിക ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ എല്ലാ മാര്‍ഗ്ഗങ്ങളും വിനിയോഗിച്ചു കൊണ്ടാണ് കെഷോപ്പി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് പോര്‍ട്ടല്‍ ഉത്ഘാടനം ചെയ്യ്ത് കൊണ്ട് നിയമ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ഹൈസിന്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഷോപ്പി വഴി ഹാന്‍ടെക്‌സില്‍ നിന്നും മുണ്ട് ഓര്‍ഡര്‍ ചെയ്യ്ത് കൊണ്ടാണ് മന്ത്രി കെഷോപ്പിയുടെ ഉത്ഘാടനം നിര്‍വഹിച്ചത്. മുണ്ട് തിരുവനന്തപുരം അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ് മന്ത്രിക്ക് കൈമാറി. അടുത്ത ഘട്ടമായി ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമിന്റെ പ്രവര്‍ത്തനം ഇന്ത്യക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി ലാഭമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ നയം. ഇലക്ട്രിക്കല്‍, ടെക്‌സ്‌റ്റൈല്‍ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലവില്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.സംസ്ഥാനത്ത് നല്ല വ്യവസായ അന്തരീക്ഷമാണ് നിലവിലുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന് 1് റെക്കോര്‍ഡ് വേഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയത്. 80 ശതമാനം ഭൂമിയും 10 മാസം കൊണ്ട് ഏറ്റെടുത്തു. 2022 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചു. 1789 കോടി രൂപ സര്‍ക്കാര്‍ ഇതിനായി ഇതിനകം ചെലവഴിച്ചു. 1710 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. 3806 കോടി രൂപയാണ് ഇതിന്റെ ചെലവ്. സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ വിഹിതവും ഇതിനോടകം ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ചെയ്യ്ത നടപടികളെ കേന്ദ്രം അഭിനന്ദിച്ചതായും മന്ത്രി അറിയിച്ചു . ഒന്നാം ഘട്ടം അതിവേഗം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനോട് ചേര്‍ന്നുള്ള ഗ്ലോബല്‍ സിറ്റിക്ക് വൈകാതെ ആരംഭിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 358 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഗ്ലോബല്‍ സിറ്റി പദ്ധതിക്ക് 850 കോടി രൂപയാണ് ചെലവ്. നേരത്തെ ഗിഫ്റ്റി എന്ന പേരിട്ട പദ്ധതിയാണ് ഗ്ലോബല്‍ സിറ്റി എന്ന് പേര് മാറ്റിയത്.
വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് ചടങ്ങില്‍ അധ്യക്ഷനായി. കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍(റിട്ട.) പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു . ആന്റണി രാജു എംഎല്‍എ വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ്, തിരുവനന്തപുരം അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ്, കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തി, ബിപിടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത്ത് കുമാര്‍ കെ,പഞ്ചാബ് നാഷ്ണല്‍ ബാങ്ക് സര്‍ക്കിള്‍ ഹെഡ് നിത്യ കല്ല്യാണി ആര്‍, മെമ്പര്‍ സെക്രട്ടറി സതീഷ് കുമാര്‍ പി എന്നിവര്‍ പങ്കെടുത്തു.
Story 2
സംസ്ഥാന സര്‍ക്കാരിന്റെ ഇ-കോമേഴ്്‌സ് പോര്‍ട്ടല്‍ കെ-ഷോപ്പി പ്രവര്‍ത്തനം ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് വ്യവസായ വകുപ്പ് ഇ-കോമേഴ്‌സ് പോര്‍ട്ടലായ കെഷോപ്പി ആരംഭിച്ചത്. കെല്‍ട്രോണിന്റെ സഹായത്തോടെ ബിപിടി (ബോര്‍ഡ് ഫോര്‍ പബ്‌ളിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍)യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ ദൃശ്യപരതയും ബ്രാന്‍ഡ് മൂല്യവും വര്‍ദ്ധിപ്പിക്കുന്നതിനാണ് Kshoppe.in എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സര്‍ക്കാര്‍ വിഭാവനം ചെയ്തത്്. പരമ്പരാഗത ഉത്പന്നങ്ങളുടെ വില്‍പ്പന പ്രാദേശിക വിപണികള്‍ക്കപ്പുറത്തേക്ക് എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. കേരളത്തിലെ പൊതുമേഖലയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രചാരം ലഭിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ അര്‍ഹമായ നേട്ടങ്ങള്‍ അവയ്ക്ക് ലഭിക്കുന്നതിനും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സഹായകമാകും. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് മുന്നോട്ടു വെച്ച ആശയം വ്യവസായ വകുപ്പ്, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ (ബിപിടി) എന്നിവയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ ആദ്യമായുള്ള ഈ സംരംഭം യാഥാര്‍ഥ്യമാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായുള്ള ഒരു ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിച്ച്, ഉല്‍പ്പന്നങ്ങളെ എല്ലാം ഒരൊറ്റ സര്‍ക്കാര്‍ ബ്രാന്‍ഡിന് കീഴില്‍ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.
കെല്‍ട്രോണിന്റെ ഐടി ബിസിനസ് ഗ്രൂപ്പ്- സോഫ്റ്റ് വെയര്‍ വിഭാഗം, ഉപേഭോക്തൃ സൗഹൃദവും സുരക്ഷിതവുമായ ഒരു സമഗ്ര വെബ് ആപ്ലിക്കേഷനും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചെടുത്തു. നിലവില്‍ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉല്‍പ്പന്നങ്ങള്‍ kshoppe.in പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സെര്‍ട്ട്-ഇന്‍ എംപാനല്‍ഡ് ഏജന്‍സി മുഖേന പോര്‍ട്ടല്‍ കര്‍ശനമായി ഓഡിറ്റ് ചെയ്തിട്ടുണ്ട്. kshoppe.in പോര്‍ട്ടലിന്റെ പെയ്‌മെന്റ് ഗേറ്റ് വേ സേവനം പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് നിര്‍വഹിക്കുന്നത്. ഇന്ത്യാ പോസ്റ്റ് ആണ് ലോജിസ്റ്റിക്സ് ആന്‍ഡ് ഡെലിവറി പങ്കാളിയായി പ്രവര്‍ത്തിക്കുന്നത്. പോര്‍ട്ടലിന്റെ സുഗമമായ പ്രവര്‍ത്തനവും വികസനവും മെയിന്റനന്‍സും കെല്‍ട്രോണ്‍ ഉറപ്പാക്കും.
കേരളത്തിന്റെ തനതായ ഉല്‍പന്നങ്ങളുടെ വിപണനവും വില്‍പനയും ആഗോളതലത്തിലും രാജ്യത്തുടനീളവും kshoppe.in പോര്‍ട്ടലിലൂടെ വാഗ്ദാനം ചെയ്യുകയാണ്. മുന്നോട്ട് നോക്കുമ്പോള്‍, kshoppe.in കേരളത്തിന്റെ ഇ-കൊമേഴ്‌സ് മേഖലയുടെ ചലനാത്മകവും അവിഭാജ്യവുമായ ഘടകമായി മാറുന്ന രീതിയിലാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയില്‍, പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കുകയും, നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍, വ്യക്തിഗതമായ ഷോപ്പിംഗ് അനുഭവങ്ങള്‍, അനലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള വിപണന സേവനങ്ങള്‍ തുടങ്ങിയവ സംയോജിപ്പിച്ച് കേരളത്തിന്റെ മികച്ച ഇ കൊമേഴ്‌സ് പോര്‍ട്ടലായി kshoppe.in വികസിപ്പിക്കുന്നതാണ്.
ഫോട്ടോ ക്യാപ്ഷന്‍: കെഷോപ്പി ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉത്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി വാങ്ങിയ മുണ്ട് നിയമ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവിന് അസി.പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വിഷ്ണു അംബരീഷ് എംഎസ് കൈമാറുന്നു. ഹാന്‍ടെക്‌സ് എംഡി കെ എസ് അനില്‍കുമാര്‍, ബിപിടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത്ത് കുമാര്‍ കെ, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ് ഐഎഎസ് എന്നിവര്‍ സമീപം.