മുഖ്യമന്ത്രിക്ക് ടീം ജഴ്‌സി സമ്മാനിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
തിരുവനന്തപുരം: പ്രഥമ കേരളക്രിക്കറ്റ് ലീഗിന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മുഖ്യമന്ത്രി പിണറായി വിജയന് ടീം ജഴ്‌സിയും പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഫാന്‍ ജഴ്‌സിയും സമ്മാനിച്ചു. സിംഗിള്‍ ഐഡി( single.ID) ഡയറക്ടറും ടീം ഉടമയുമായ സുഭാഷ് മാനുവല്‍, ടീം ക്യാപ്റ്റന്‍ ബേസില്‍ തമ്പി എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി കൈമാറിയത്. അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ പ്രതീക സൂചകമായ നീല നിറത്തിലുള്ള ജഴ്‌സിയാണ് കൊച്ചി ടീമിന്റേത്. ടീം ലോഗോയും ജഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ 01 എന്ന് എഴുതിയിരിക്കുന്ന ജഴ്‌സി ആരാധകര്‍ക്കിടയിലുള്ള ജനപ്രീതിയുടെ സൂചനയാണ്. ആദ്യ സീസണില്‍ ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും കേരളത്തിന്റെ കായികമേഖലയില്‍ പുതിയ മാറ്റത്തിന് കേരള ക്രിക്കറ്റ് ലീഗ് വഴിയൊരുക്കുമെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ പൂര്‍ണ ആത്മവിശ്വാസം ടീമിനുണ്ടെന്നും വിജയത്തോടെ ലീഗ് മത്സരത്തിന് തുടക്കം കുറിക്കാനാകുമെന്നും ബേസില്‍ തമ്പി പറഞ്ഞു
Media Contact
PGS Sooraj Mob : 9446832434, 8075800670 tendegreenorth Communications
Raveela, TC 82/5723(3) , Door no:FF 02 ,
Chettikulangara, TVPM
This post has already been read 187 times!