Photograph attached
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള വെബ് – മൊബൈല്‍ പ്ലാറ്റ്‌ഫോം ‘സിംകെയര്‍’ പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാതാക്കളെയും സ്വീകര്‍ത്താക്കളെയും ബന്ധിപ്പിക്കുന്ന വെബ് – മൊബൈല്‍ പ്ലാറ്റ്‌ഫോം ‘സിംകെയര്‍’ അന്താരാഷ്ട്ര ചാരിറ്റി ദിനത്തില്‍ പുറത്തിറക്കി. എസ്പി ഗ്രാന്‍ഡ് ഡേയ്സില്‍ നടന്ന ചടങ്ങില്‍ ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ് സെക്രട്ടറിയും കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവുമായ ഡോ. പുനലൂര്‍ സോമരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എന്‍ജിഒകള്‍, ക്ലബ്ബുകള്‍, സൊസൈറ്റികള്‍, മറ്റ് സംഘടനകള്‍ എന്നിവയിലൂടെ ദാതാക്കളെയും സ്വീകര്‍ത്താക്കളെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംപ്ലിഫൈ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് സിംകെയര്‍ തയ്യാറാക്കിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും സുതാര്യമായ ഒരു പ്ലാറ്റ്‌ഫോം ഒരുക്കുന്ന സിംകെയര്‍ സംഭാവനയുടെ വിനിമയം എളുപ്പമാക്കുന്നു. ദാതാക്കള്‍ക്ക് തങ്ങളുടെ സംഭാവനകള്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യം പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിട്ടുണ്ട്. സിംകെയര്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്.
ചടങ്ങില്‍ കമ്പനി സഹസ്ഥാപകനും പ്രോഡക്ട് എഞ്ചിനീയറിംഗ് ഡയറക്ടറുമായ ശ്രീജേഷ് പിള്ള, സഹസ്ഥാപകനും ബിസിനസ് ഡവലപ്പ്മെന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ എം, സഹസ്ഥാപകനും
പ്രോഡക്ട് ഡിസൈന്‍ ഡയറക്ടറുമായ വിനയ് പരബ് , ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഷിനുകുമാര്‍, ലയണ്‍സ് ക്ലബ് സെക്കണ്ട് വൈസ് ഡിസ്ട്രിക്കറ്റ് ഗവര്‍ണര്‍ അനില്‍കുമാര്‍, എസ്‌യുടി ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജലക്ഷ്മി, ഐഎസ്ആര്‍ഒ സീനിയര്‍ സയന്റിസ്റ്റ് ബിന്നി ടി.ആര്‍ എന്നിവര്‍ സന്നിഹിതരായി.
ഫോട്ടോ ക്യാപ്ഷന്‍- സിം കെയര്‍ വെബ് – മൊബൈല്‍ പ്ലാറ്റ്‌ഫോം ഗാന്ധിഭവന്‍ മാനേജിങ്ങ് ട്രസ്റ്റി പുനലൂര്‍ സോമരാജന്‍ പുറത്തിറക്കുന്നു.