Dear Sir,
Please find attached press release – Axis Bank celebrates Onam festivities, offers exciting deals and discounts to NRI customers in Kerala for your kind consideration.
Also find attached logo and English version for your reference.
Please find appended UNICODE Version.
പ്രവാസികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായിആക്സിസ് ബാങ്കിന്‍റെ ഓണാഘോഷം
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ഓണത്തോടനുബന്ധിച്ച് ‘എന്‍ആര്‍ഐ ഹോംകമിങ്’ അവതരിപ്പിച്ചു. പ്രവാസി ഉപഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നിരവധി ആനുകൂല്യങ്ങളാണ് ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 30വരെ നല്‍കുന്നത്.
എന്‍ആര്‍ഇ, എന്‍ആര്‍ഒ, എഫ്സിഎന്‍ആര്‍, ഗിഫ്റ്റ് സിറ്റി സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങിയവയ്ക്ക് ആകര്‍ഷകമായ പലിശ നിരക്കുകളും സൗകര്യപ്രദമായ കാലാവധിയും ലഭ്യമാക്കും. ആക്സിസ് ബാങ്കുമായി ചേര്‍ന്ന് ട്രെഡിങ്, ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള ബ്രോക്കറേജ് ഫീസുകള്‍ 0.75 ശതമാനത്തില്‍ നിന്ന് 0.55 ശതമാനമായി ഇളവു ചെയ്യും. റെമിറ്റ് മണി വഴി പണം കൈമാറ്റം ചെയ്യുമ്പോള്‍ ഡോളറിനു മാത്രം ബാധകമായ രീതിയില്‍ കാര്‍ഡ് നിരക്കിനേക്കാള്‍ 60 പൈസ കുറഞ്ഞ നിരക്കു ലഭ്യമാക്കും. വയര്‍ ട്രാന്‍സ്ഫര്‍ വഴി കൈമാറ്റം ചെയ്യുമ്പോള്‍ ഡോളര്‍, പൗണ്ട്, യൂറോ എന്നിവയ്ക്ക് കാര്‍ഡ് നിരക്കിനേക്കാള്‍ 80 പൈസ കുറഞ്ഞ നിരക്കു ലഭ്യമാക്കും.
സാംസംഗ്, ബിഗ്ബാസ്ക്കറ്റ്, മിന്ത്ര തുടങ്ങിയ ബ്രാന്‍ഡുകളില്‍ ഡിസ്ക്കൗണ്ടുകളും ക്യാഷ് ബാക്കുകളും ലഭിക്കും. വയോജനപരിചരണ സേവന ദാതാവായ സമര്‍ത്ഥുമായി സഹകരിച്ച് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ ഓഫറുകള്‍ ലഭ്യമാക്കും. സമര്‍ത്ഥ് പ്രിവിലേജ് പദ്ധതിയുടെ വാര്‍ഷിക വരിസംഖ്യയില്‍ 50 ശതമാനം ഇളവു ലഭിക്കും. വെല്‍നസ് സേവന ദാതാവായ ഡോക്ഓണ്‍ലൈനുമായി ചേര്‍ന്ന് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഇഷ്ടാനുസൃതമാക്കിയ അഞ്ച് ഹെല്‍ത്ത് കെയര്‍ സേവനങ്ങളില്‍ 25 ശതമാനം ഇളവു നല്‍കുന്നതാണ് മറ്റൊരു ആനുകൂല്യം.
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനായി കേരളത്തിലെ തെരഞ്ഞെടുത്ത 61 ബ്രാഞ്ചുകളില്‍ ആക്സിസ് ബാങ്ക് ഓപണ്‍ ഡേും സംഘടിപ്പിക്കും. ഈ കാമ്പെയിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ ആസ്റ്റര്‍ മെഡ്സിറ്റി, ആസ്റ്റര്‍ മെഡി ലാബ്, ആസ്റ്റര്‍ ഫാര്‍മ, ഓപ്പോ, പിവിആര്‍, കെഎഫ്സി എന്നിവയുമായി ബാങ്ക് സഹകരിക്കുന്നുണ്ട്.
പ്രത്യേകമായി തയ്യാറാക്കിയ ഈ ആനുകൂല്യങ്ങളിലൂടെ പ്രവാസി ഇടപാടുകാരുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനാണ് ബാങ്ക് ശ്രമിക്കുന്നതെന്ന് ആക്സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ് മേധാവിയും പ്രസിഡന്‍റുമായ അര്‍ണിക ദീക്ഷിത് പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സേവനം ലഭ്യമാക്കാനായി ആക്സിസ് ബാങ്കിന് കേരളത്തില്‍ മൊത്തം 153 ശാഖകളും 277 എടിഎമ്മുകളും മിഡില്‍ ഈസ്റ്റില്‍ മൂന്ന് പ്രതിനിധി ഓഫീസുകളും (ദുബായ്, അബുദാബി & ഷാര്‍ജ) ഉണ്ട്.
With Regards,
Sanil Augustine | Kochi
Adfactors PR| M: +91 8547619881
Website | Blog | Facebook | Twitter | LinkedIn | Instagram
Disclaimer: The information in this email is confidential and is intended solely for the addressee(s). Access to this email by anyone else is unauthorized. If you are not an intended recipient, you must not read, use or disseminate the information contained in this email.