പൊതു വിവരം

PRESS RELEASE: ഇസുസു മോട്ടോഴ്‌സ് ഇന്ത്യ ഡി-മാക്‌സ് ആംബുലന്‍സ് പുറത്തിറക്കി

By ദ്രാവിഡൻ

October 15, 2024

ഇസുസു മോട്ടോഴ്‌സ് ഇന്ത്യ ഡി-മാക്‌സ് ആംബുലന്‍സ് പുറത്തിറക്കി

കൊച്ചി : ഇസുസു മോട്ടോഴ്‌സ് ഇന്ത്യ പുതിയ ഡി-മാക്‌സ് ആംബുലന്‍സ് പുറത്തിറക്കി. ആംബുലന്‍സുകള്‍ക്കായുള്ള എഐഎസ്-125 ടൈപ്പ് സി ( AIS-125 ടൈപ്പ് C) നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഡി-മാക്‌സ് ആംബുലന്‍സ് നിര്‍മിച്ചിരിക്കുന്നത്. ‘ബേസിക് ലൈഫ് സപ്പോര്‍ട്ട്’ ആംബുലന്‍സുകളില്‍ പെടുന്നതാണ് ഡി-മാക്‌സ് ആംബുലന്‍സ്. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഇന്റലിജന്റ് ബ്രേക്ക് ഓവര്‍ റൈഡ് സിസ്റ്റം തുടങ്ങി 14 ‘ബെസ്റ്റ്-ഇന്‍-ക്ലാസ്’ ഫീച്ചറുകളോടെയാണിത് വരുന്നത്.

രോഗികളുടെ ഗതാഗതത്തില്‍ സുരക്ഷിതത്വം നല്‍കിക്കൊണ്ട് വേഗത്തില്‍ പ്രതികരിക്കാന്‍ പാകത്തിലാണ് ആംബുലന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.25,99,990 രൂപയാണ് പ്രാരംഭ വില (എക്‌സ്-ഷോറൂം, ചെന്നൈ). ‘ബേസിക് ലൈഫ് സപ്പോര്‍ട്ട്’ ആംബുലന്‍സ് വിഭാഗത്തില്‍ ‘ഇസുസു ഡി-മാക്സ് ആംബുലന്‍സ്’ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഇസുസു മോട്ടോഴ്സ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ടോറു കിഷിമോട്ടോ പറഞ്ഞു,

വാഹന ബോഡിയിലെ വ്യക്തമായ സ്റ്റിക്കറുകള്‍, നിര്‍ബന്ധിത മുന്നറിയിപ്പ് ലൈറ്റുകള്‍, ഫ്‌ലാഷറുകള്‍, സൈറണുകള്‍, സൈഡ് ലൈറ്റുകള്‍, പിഎ സിസ്റ്റം, പിയുഎഫ് ഇന്‍സുലേറ്റഡ് ജിആര്‍പി എന്നിങ്ങനെ പൂര്‍ണ്ണമായും പേഷ്യന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പാര്‍ട്ട്‌മെന്റിന് ഡി-മാക്‌സ് ആംബുലന്‍സ് ശ്രദ്ധ നല്‍കിയിട്ടുണ്ട്.