പൊതു വിവരം

അണ്ടര്‍-25 പി.രാമചന്ദ്ര റാവു ട്രോഫി: കേരള ടീമിനെ അക്ഷയ് മനോഹര്‍ നയിക്കും

By ദ്രാവിഡൻ

October 15, 2024

അണ്ടര്‍-25 പി.രാമചന്ദ്ര റാവു ട്രോഫി: കേരള ടീമിനെ അക്ഷയ് മനോഹര്‍ നയിക്കും

തിരുവനന്തപുരം: കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പി. രാമചന്ദ്ര റാവു അണ്ടര്‍- 25 ചതുര്‍ദിന മത്സരത്തിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പ്രഥമ കേരളക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത അക്ഷയ് മനോഹര്‍ ആണ് ടീം ക്യാപ്റ്റന്‍.അഞ്ചു ഓള്‍റൗണ്ടര്‍മാരുടെ കരുത്തിലാണ് ടീം മത്സരത്തിനിറങ്ങുന്നത്. ജെ.അനന്തകൃഷ്ണന്‍, ഓപണിങ് ബാറ്ററായ ഒമര്‍ അബൂബക്കര്‍,രേഹാന്‍ സായി പി.എസ് തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്. ഈ മാസം 17 മുതല്‍ 30 വരെ ബംഗ്ലൂര്‍ അലൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം. 17 മുതല്‍ 20 വരെ നടക്കുന്ന ആദ്യ മത്സരത്തില്‍ കര്‍ണ്ണാടകയാണ് കേരളത്തിന്റെ ആദ്യ എതിരാളി. 22 ന് തമിഴ്‌നാടുമായും 26 ന് ആന്ധ്രയുമായും കേരളം ഏറ്റുമുട്ടും. മോനു കൃഷ്ണ,വിനയ് വി വര്‍ഗീസ്, നിഖില്‍ എം, അക്ഷയ് ടി.കെ എന്നിവരാണ് ടീമിന്റെ ബൗളിംഗ് കരുത്ത്. ഡേവിസ് ജെ മണവാളന്‍ ആണ് ടീം പരിശീലകന്‍.

ടീം അംഗങ്ങള്‍: അക്ഷയ് മനോഹര്‍( ക്യാപ്റ്റന്‍), ഒമര്‍ അബൂബക്കര്‍, രേഹാന്‍ സായി പി.എസ്, ജെ.അനന്തകൃഷ്ണന്‍, കമില്‍ അബൂബക്കര്‍ സി.പി, അഭിഷേക് പ്രതാപ്,സച്ചിന്‍ എം,എസ്, നിഖില്‍ ടി, പ്രവീണ്‍ ശ്രീധര്‍, ആദിത്യ കൃഷ്ണന്‍ കെ, മുഹമദ് ഇഷാഖ് പി,അശ്വന്ത് എസ് ശങ്കര്‍,മോനു കൃഷ്ണ, വിനയ് വി വര്‍ഗീസ്,നിഖില്‍ എം,അക്ഷയ് ടി.കെ.

This post has already been read 304 times!