പൊതു വിവരം

PRESS RELEASE: ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പന തട യാൻ നടപടികളുമായി ആംവേ ഇന്ത്യ

By ദ്രാവിഡൻ

October 21, 2024

ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പന തടയാൻ നടപടികളുമായി ആംവേ ഇന്ത്യ കൊച്ചി: ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പന തടയാൻ നടപടികളുമായി ആംവേ ഇന്ത്യ. ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും താൽപ്പര്യവും ആരോഗ്യവും സംരക്ഷിക്കുന്നതിനായിയാണ് ആംവേ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് പങ്കാളികളെ ബോധവൽക്കരിക്കുക, വിതരണ ശൃംഖലയുടെ നിരീക്ഷണം വർദ്ധിപ്പിക്കുക, അംഗീകൃത വിതരണക്കാർക്കുള്ള പിന്തുണയും സഹായങ്ങളും മെച്ചപ്പെടുത്തുക, കുറ്റവാളികൾക്കെതിരെ കർശനമായ നടപടികൾ എന്നിവ നടപ്പാക്കും.

ആംവേ വിതരണക്കാർ വഴിയോ ആംവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മാത്രം വാങ്ങുമ്പോൾ ആംവേ ഉൽപ്പന്നങ്ങളും അനുബന്ധ ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ആംവേ ഉറപ്പാക്കുന്നു. ഇവയല്ലാതെയുള്ള ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ബ്രോക്കർമാർ, ഡീലർമാർ അല്ലെങ്കിൽ മറ്റേതെങ്കിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിൽപ്പന കമ്പനി കർശനമായി നിരോധിച്ചതും ഈ ഉൽപ്പന്നങ്ങളുടെ ആധികാരികതയോ ഗുണനിലവാരമോ ഉറപ്പുനൽകുന്നതുമില്ല. അനധികൃത വിൽപ്പനയെ ഫലപ്രദമായി ദുർബലപ്പെടുത്തുവാൻ ആംവേയുടെ ഡെലിവറി ശൃംഖല 17000+ പിൻ കോഡുകളിൽ വ്യാപിക്കുകയും ചെയ്തട്ടുണ്ട്.

This post has already been read 149 times!