പൊതു വിവരം

PRESS RELEASE: നിഗല്ല പ്രോ മിക്‌സര്‍ ഗ്രൈന്‍ഡര് ‍ അവതരിപ്പിച്ച് ക്രോംപ്ടണ്‍

By ദ്രാവിഡൻ

November 07, 2024

നിഗല്ല പ്രോ മിക്‌സര്‍ ഗ്രൈന്‍ഡര്‍ അവതരിപ്പിച്ച് ക്രോംപ്ടണ്‍

കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കത്സ് ലിമിറ്റഡ് പുതിയ നിഗല്ല പ്രോ 500വാട്ട് മിക്‌സര്‍ ഗ്രൈന്‍ഡര്‍ പുറത്തിറക്കി. ആധുനിക ഡിസൈനും പ്രവര്‍ത്തനക്ഷമതയ്ക്കും ഒപ്പം 500 വാട്ട് പവര്‍ട്രോണ്‍ മോട്ടോറും വരുന്നതാണ് നിഗല്ല പ്രോ മിക്‌സര്‍. തുടര്‍ച്ചയായി 30 മിനുട്ട് നേരം പൊടിയ്ക്കാനും അരയ്ക്കാനുമാകും. പൊടിയ്ക്കാൻ മാത്രമല്ലാതെ സംഭരിക്കാനുനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത അടപ്പും സിപ്പര്‍ ക്യാപ്പുകളും ഉള്ള ഇന്‍വര്‍ട്ടഡ് പിസി ജാറുകള്‍, വലിയ നോബ്, ഹണികോമ്പ് വെന്റുകള്‍ എന്നീ പ്രേത്യേകതതകൾ നിഗല്ല പ്രോ മിക്‌സറിലുണ്ട്. കൂടാതെ, തുരുമ്പും ചോര്‍ച്ചയും ഉണ്ടാക്കാത്ത സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ജാറുകളാണ് നിഗല്ല പ്രോയുടെത്. 3500 രൂപ വില വരുന്ന നിഗല്ല പ്രോ ക്രോംപ്ടണിന്റെ അംഗീകൃത റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

This post has already been read 3569 times!