Pradeep

ട്രൂത്ത്

മരണത്തിന്റെ നിശ്ശബ്ദതയേക്കാൾ  ഭയാനകരമാണ് നീതിപീഠത്തിന്റെ മൗനം

By പ്രദീപ്‌ ഗോപാലകൃഷ്ണൻ 

October 19, 2020

പേരറിവാളൻ.1971 ജൂലൈ 30 ന് തമിഴ്‌നാട്ടിലെ വെ ല്ലൂർ ജില്ലയിലെ ജോലാർപേട്ടിൽ ജ്ഞാനശേഖരൻ അർപുതം അമ്മാൾ ദമ്പതിമാരുടെ മകനായി ജന നം.തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റത്തിന്റെ സ്ഥാപ കനായ പെരിയൊറുടെ അനുയായികളായിരുന്നു അവർ ഇരുവരും.രാജീവ് ഗാന്ധി വധത്തോടനുബ ന്ധിച്ചു പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഇലക്ട്രോ ണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയ റിംഗിൽ ഡിപ്ലോമ പഠനം പൂർത്തീകരിച്ചു നിൽക്കു കയായിരുന്നു.ശിക്ഷാ കാലത്താണ് വിദൂര പഠന ത്തിലൂടെ ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി യിൽ നിന്നും കംപ്യുട്ടർ ആപ്ലിക്കേഷനിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നത്.2012 ൽ തട വുകാരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർ ക്കായ 91.33 ശതമാനം മാർക്കോടെ പ്ലസ് ടു പരീ ക്ഷ പാസ്സായി.2013 ൽ തമിഴ്നാട്  ഓപ്പൺ യൂണി വേഴ്സിറ്റി നടത്തിയ ഡിപ്ലോമ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി കൊണ്ട് സ്വർണ്ണ മെഡൽ ജേതാവായി.

1991 ജൂൺ 11നാണ് ചെന്നൈയിലെ പെരിയോർ തിടലിൽ വെച്ച് സി ബി ഐ പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്.രാജീവ് ഗാന്ധി വധത്തിന്റെ സൂത്രധാര കനായ ശിവരശന് സ്ഫോടന ഉപകരണമായ ബെ ൽറ്റ് ബോംബ് നിർമ്മിക്കുന്നതിന് 9 വോൾട്ടിന്റെ 2 ബാറ്ററികൾ നൽകിയെന്നാണ് പേരറിവാളന് എതി രായി ഉന്നയിക്കപ്പെട്ട കുറ്റം.2014 ഫെബ്രുവരി 18

ന് വിചാരണക്കോടതി വിധിച്ച വധശിക്ഷ സുപീം കോടതി ജീവപര്യന്തം ശിക്ഷയായി കുറച്ചു കൊടു ത്തു.2014 ഫെബ്രുവരി 19 ന് പേരറിവാളനെയും കേസിൽ ശിക്ഷയനുഭവിക്കുന്ന ആറ് സഹ തടവു കാരോടൊപ്പം വിട്ടയക്കാൻ തീരുമാനിക്കുകയും  ചെയ്യുന്നു.

സംശയാതീതമായി തെളിയിക്കപ്പെട്ട, യഥാർത്ഥ തെ ളിവുകൾ ഒന്നും തന്നെ രാജീവ് ഗാന്ധി വധക്കേസി ൽ കുറ്റാരോപിതനായി പ്രതിചേർക്കപ്പെട്ട് വധശിക്ഷ യ്ക്ക് വിധിക്കപ്പെട്ട പേരറിവാളനെതിരെ സ്ഥാപിക്ക പ്പെട്ടിട്ടില്ല.എങ്കിലും 1991ൽ രാജീവ് ഗാന്ധിയുടെ വധ ത്തെ തുടർന്ന് അറസ്റ്റ്‌ ചെയ്യപ്പെട്ട് കഴിഞ്ഞ മുപ്പത് സംവത്സരങ്ങളായി  തുടർന്ന് വരുന്ന അദ്ദേഹത്തി ന്റെ ജയിൽ വാസം അന്തമില്ലാതെ മുന്നോട്ട് പോകു ന്നു.

2019 ൽ,അമേരിക്കയിലെ ലൂസിയാന സംസ്ഥാന ത്ത്, ബലാൽസംഗത്തിനും വധശ്രമത്തിനും എതി

രെ വിധിച്ച ശിക്ഷ വിധിയുടെ ഫലമായി 36 വർഷ ത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷം,ശിക്ഷാവിധി തെറ്റാണെന്ന് മനസ്സിലാക്കി  കുറ്റമൊചിതനാക്കിയ ആർക്കി വില്യംസിന്റെ അനുവം നമ്മുടെ മുൻപിൽ പ്രകാശപൂരിതമായി നിറഞ്ഞു നിൽക്കുന്നു.ആർ ക്കി  വില്യംസിന് മേൽ ആരോപിക്കപ്പെട്ട കുറ്റകൃത്യ ങ്ങളുടെ കാര്യത്തിൽ അദ്ദേഹം തികച്ചും നിരപരാധി ആയിരുന്നു. അദ്ദേഹത്തിനു വേണ്ടി,ജുഡീഷ്യറിയു ടെ ഭാഗത്ത് നിന്നും സംഭവിക്കുന്ന വീഴ്ചയുടെ ഫല മായി ശിക്ഷിക്കപ്പെട്ടു അമേരിക്കൻ ജയിലുകളിൽ  തടവുശിക്ഷ അനുഭവിക്കുന്നവരുടെ മോചനത്തി നായി പ്രവർത്തിക്കുന്ന “ഇന്നസ്സൻസ്  പ്രോജക്ട് ” എന്ന സംഘടന കഴിഞ്ഞ ഇരുപത് വർഷമായി തുട ർന്നു വന്ന നിരന്തരമായ നിയമ പോരാട്ടത്തിന്റെ ഒടു വിലാണ് അദ്ദേഹത്തെ കുറ്റമോചിതനാക്കി കൊണ്ടു ള്ള കോടതി പ്രഖ്യാപനം ഉണ്ടാകുന്നത്. കോടതിയി ൽ സ്റ്റേറ്റിനു വേണ്ടി ഹാജരായ അറ്റോർണി വില്യം സിനോട്‌ പരസ്യമായി മാപ്പപേക്ഷിച്ചു.ലൂസിയാനയി ൽ നിലനിൽക്കുന്ന നഷ്ടപരിഹാര നിയമ പ്രകാരം വില്യംസ് പരമാവധി $250,000 നഷ്ടപരിഹാരത്തി ന് അർഹനാണെന്നും കോടതി വിധിച്ചു.അടുത്ത ദി വസങ്ങളിൽ അമേരിക്കയിൽ പ്രക്ഷേപണം ചെയ്ത ഒരു ടെലിവിഷൻ പരിപാടിയിലൂടെയാണ് ലോകം വി ല്യംസിന്റെ അതിദാരുണമായ കഥയെ കുറിച്ചു കേൾ ക്കുന്നത്.വില്യംസിന്റെ കഥയിലൂടെ ഒരു കാര്യം വ്യ ക്തമാകുന്നു.കോടതി ശിക്ഷിക്കുന്ന എല്ലാവരും കു റ്റവാളികളാകണമെന്നില്ല. തെറ്റായ ഒരു ശിക്ഷാവിധി ഒരു മനുഷ്യ ജീവിതത്തെ തന്നെ നശിപ്പിക്കാം.ആർ ക്കി  വില്യംസിന് നേരിടേണ്ടി വന്ന അനുഭവങ്ങൾ തെറ്റായ ശിക്ഷാവിധികളുടെ പേരിൽ ജീവിതം നഷ് ടപ്പെടുത്തേണ്ടി വന്നവരെ കുറിച്ച് ചിന്തിക്കുവാൻ ന മ്മെ പ്രേരിപ്പിക്കുന്നു.ഇത്തരുണത്തിൽ രാജീവ് ഗാ ന്ധി വധക്കേസിൽ കുറ്റാരോപിതനായി പ്രതിചേർ ക്കപ്പെട്ട് തെറ്റായ ശിക്ഷാ വിധിയുടെ പേരിൽ കഴി ഞ്ഞ മുപ്പത് സംവത്സരങ്ങളായി ശിക്ഷയാനുഭവിച്ചു കൊണ്ടിരിക്കുന്ന പേരറിവാളനെ കുറിച്ചു ഓർമ്മി ക്കാതിരിക്കുവാൻ സാധിക്കുകയില്ല.വില്യംസിന് വേ ണ്ടി 20 വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് മു ന്നിട്ടിറങ്ങി പരിശ്രമിച്ച “ഇന്നസ്സൻസ്  പ്രോജക്ട് “പോ ലൊരു സംഘടന പേരറിവാളന് നീതി നടപ്പാക്കി കി ട്ടാൻ വേണ്ടി നിയമ പോരാട്ടത്തിൽ ഏർപ്പെടുവാൻ ഉണ്ടായിരുന്നില്ല എന്നതാണ് വ്യത്യാസം.

എന്തിനെന്നറിയാതെ ഒരിക്കൽ വാങ്ങിച്ച 9 വോൾട്ടി ന്റെ രണ്ട് ബാറ്ററികളും, തെറ്റായ രീതിയിൽ വളച്ചൊ ടിക്കപ്പെട്ട  രണ്ട് കുറ്റസമ്മതങ്ങളുമാണ് പേരറിവാള ൻ എന്ന മനുഷ്യന്റെ ജീവിതത്തിലെ 29 വർഷങ്ങൾ നിർദ്ദാക്ഷീണ്യം കവർന്നെടുത്തു കൊണ്ട് അദ്ദേഹ ത്തെ തടവറയുടെ അന്ധകാരത്തിലേക്ക്  തള്ളിവിട്ട ത്.1991 ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തോടനുബന്ധിച്ചു സിബിഐയുടെ കസ്റ്റഡിയി ലായ നാൾ മുതൽ പേരറിവാളൻ തടവ് ശിക്ഷയനുഭ വിക്കുന്നു.ഇന്ത്യയിൽ, തെറ്റായ ഒരു ശിക്ഷാ വിധിയു ടെ പേരിൽ തടവിലാക്കപ്പെട്ട നിരപരാധിയായ ഒരു മനുഷ്യന് തന്റെ നിരപരാധിത്വം തെളിയിച്ചു കുറ്റമോ ചിതനാവാൻ വേണ്ട നീതിക്ക് വേണ്ടിയുള്ള നിയമ പോരാട്ടം അദ്ദേഹത്തിന്റെ സ്വന്തം നിലയിൽ തന്നെ നടത്തേണ്ടതായാണിരിക്കുന്നത്.പ്രത്യേകിച്ചും  മതി യായ സാമ്പത്തിക ശക്തിയോ സാമൂഹ്യ പിന്തുണ യോ ഇല്ലാത്ത ദളിത്‌ പിന്നോക്ക പാർശ്വവത്കൃത വി ഭാഗങ്ങളിൽ നിന്നാണെങ്കിൽ.പേരറിവാളന്റെ നിരപ രാധിത്വം സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്  എന്നിട്ടും ഭരണകൂടങ്ങളും കോടതികളും അദ്ദേഹ ത്തിന്റെ മോചനത്തെ അനിശ്ചിതമായി നീട്ടി കൊ ണ്ടു പോകുന്നു.2020 ജൂൺ 11ന് തന്റെ തടവറ വാ സത്തിന്റെ മുപ്പതാം വർഷത്തിലേക്ക് കടക്കുമ്പോ ഴും നീതിന്യായ സംവിധാനം അദ്ദേഹത്തോട് ആവ ശ്യപ്പെടുന്നത് നിരന്തരമായ നിയമപ്പോരാട്ടത്തിനാ ണ്.ഇരുപതാം പിറന്നാളിന് ഒരു മാസം മുമ്പ് അറസ്റ്റി ലായ അദ്ദേഹം അന്ന് മുതൽ ഇന്നു വരെ തടവ് ശി ക്ഷയനുഭവിക്കുകയാണ്.എന്തു തന്നെയായാലും,

ഇന്ത്യൻ സാഹചര്യത്തിൽ, ഇന്ത്യയിലെ ഭരണകൂട ങ്ങളും നീതിന്യായ കോടതികളും പേരറിവാളന്റെ

നിരപരാധിത്വം അംഗീകരിച്ചു കൊണ്ട്, നീതി ന്യായ സംവിധാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് അദ്ദേഹത്തോട് മാപ്പ് അപേക്ഷിക്കാനും,അദ്ദേഹ ത്തിനുണ്ടായിരിക്കുന്ന അപരിഹാര്യമായ നഷ്ട ത്തെ ഒരളവ് വരെയെങ്കിലും പരിഹരിക്കുന്നതിന്  വേണ്ടി നഷ്ടപരിഹാരം നൽകാനുമുള്ള ധൈര്യമു  ണ്ടാകുമോ അതിന് തയ്യാറാകുമോ എന്ന് കണ്ടറി യേണ്ടിയിരിക്കുന്നു. മരണത്തിന്റെ നിശബ്ദതയെ കാൾ ക്രൂരമാണ് നീതിന്യായ വ്യവസ്ഥയുടെ മൗനം.

അതിന്റെ കരാളഹസ്തങ്ങളിൽ അകപ്പെട്ടിരിക്കുന്ന വരുടെ ജീവിതം കടുത്ത ദുരിത പൂർണ്ണമാണ്.

2018 സെപ്റ്റംബറിൽ പേരറിവാളന്റെ മോചന കാര്യ ത്തിൽ തമിഴ്നാട് സർക്കാരിന് സ്വതന്ത്രമായി തീരു മാനമെടുക്കാവുന്നതാണ് എന്ന സുപ്രീം കോടതി  ഉത്തരവായി.പേരറിവാളൻ ഉൾപ്പെടെ രാജീവ് ഗാ ന്ധി വധക്കേസിൽ പ്രതികളായ ഏഴു പേരുടെയും  മോചനത്തിന് ശുപാർശ ചെയ്തു കൊണ്ട് തമിഴ്

നാട് സർക്കാർ ഗവർണ്ണർ ഭൻവരിലാൽ പുരോഹി തിന് അതിന്റെ ശുപാർശ സമർപ്പിച്ചു.19 മാസത്തി ന് ഇപ്പുറവും ഗവർണർ ആ വിഷയത്തിൽ ഒരു തീ രുമാനമെടുത്തിട്ടില്ല.29 വർഷത്തെ  ശിക്ഷയേക്കാ ൾ ദുരിത പൂർണമായിരുന്നു ഈ 19 മാസത്തെ കാ ത്തിരിപ്പ്.അസുഖ ബാധിതനായ പേരറിവാളന്റെ പി താവ് കുയിൽ ദാസന്റെ  ശുശ്രൂഷയ്ക്കായി മറ്റൊരു നിർവ്വാഹവുമില്ലാത്തതിനാൽ മകന്റെ സഹായം തേ ടിക്കൊണ്ട് മാതാവ് അർപുതാമ്മാൾ ഗവർണ്ണറെ സമീപിച്ചു.പേരറിവാളന്റെ മോചനം ആസന്നമാണ് എന്ന് പ്രതീക്ഷിച്ച മുഴുവൻ പേരേയും നിരാശരാക്കി കൊണ്ടുള്ള ഒരു തീരുമാനമാണ് ഒടുവിൽ ഗവർണ്ണറു ടെ ഭാഗത്ത് നിന്നും ഉണ്ടായത്. മാർച്ചു 20ന് സംസ്ഥാ ന നിയമ വകുപ്പ് മന്ത്രി സി വി ഷണ്മുഖം,രാജീവ് ഗാ ന്ധിയുടെ വധത്തോടനുബന്ധിച്ചു നടന്ന ഗൂഡാലോ ചനയെ കുറിച്ചു പരിശോധിക്കുന്നതിന് വേണ്ടി സി ബി ഐ,റോ(റിസർച്ച് ആൻഡ്  അനാലിസിസ് വിം ഗ് )ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി എന്നിവയെ ചേർത്ത്  രൂപീകരി ച്ച എംഡിഎംഎ യു ടെ (മൾട്ടി ഡിസിപ്ലിനറി മോണിറ്ററിങ്ങ് ഏജൻസി) റി പ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ ഗവർണ്ണർ തടവ് ശിക്ഷയനുഭവിക്കുന്നവരുടെ മോചന കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളുകയുള്ളു എന്നറിയി ച്ചു.നിയമമന്ത്രിയുടെ വെളിപ്പെടുത്തൽ പേരറിവാള ന്റെ കുടുംബത്തെ മാത്രമല്ല മുഴുവൻ തമിഴ് സമൂഹ ത്തെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. രാജീവ് ഗാന്ധി വധക്കേസിൽ തടവുശിക്ഷ അനുഭ വിക്കുന്ന ഏഴ് പേരുടെ മോചനം യാഥാർത്ഥ്യമാക്കി കൊണ്ട് നീതി നടപ്പാക്കുന്ന കാര്യത്തിൽ വരുത്തുന്ന അനിശ്ചിതമായ കാലതാമസം അനാവശ്യവും അ നീതിയുമാണെന്ന് തടവുകാരുടെ മോചനം ആഗ്രഹി ക്കുന്ന ഏതൊരാളും മനസ്സിലാക്കി തുടങ്ങിയിരിക്കു ന്നു.എംഡിഎംഎ യുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗവർണ്ണറുടെ നിലപാട് മാറ്റം ഏവരിലും ആശ്ചര്യമുളവാക്കിയിരിക്കുന്നു.രാജീവ് ഗാന്ധി വധ ക്കേസിനെക്കുറിച്ച് പഠിക്കുന്ന ഏതൊരാൾക്കും അ റിവുള്ള കാര്യമാണ് എംഡിഎംഎ ക്ക് മാത്രമേ തടവ്  ശിക്ഷ അനുഭവിക്കുന്ന ഏഴുപേർക്കുമപ്പുറത്തേക്ക് അന്വേഷണത്തെ കൊണ്ടുപോയി യഥാർത്ഥ കുറ്റ വാളികളെ കണ്ടു പിടിക്കാൻ കഴിയൂ എന്ന കാര്യം. പക്ഷേ,അന്വേഷണത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള യാതൊരു ശ്രമവും  ഈ ഏജൻസികളുടെ ഭാഗത്തു നിന്നും കഴിഞ്ഞ ഇ രുപത് വർഷക്കാലത്തിനിടയിൽ ഉണ്ടായിട്ടില്ല.എൽ ടിടിഇക്കാരൻ ശിവരശന്റെ നിർദ്ദേശാനുസരണമെ ന്ന് കരുതപ്പെടുന്ന,ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഹരി ബാബു രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന്‌ ഏ താനും നിമിഷങ്ങൾക്ക് മുമ്പ് അവസാനമായി എടു ത്ത ഫോട്ടോയിൽ യഥാർത്ഥ കൊലയാളിയായ ധനു വെളുത്ത ഷർട്ടിട്ട ഒരു പെൺകുട്ടിയുടെ പിന്നിലായി നിൽക്കുന്നത് കാണപ്പെടുന്നുണ്ട്.ഗവർണർക്ക് എം ഡിഎംഎ റിപ്പോർട്ടിൽ താല്പര്യം ഉണ്ടാകുന്നതിനു മു ൻപ് തന്നെ പേരറിവാളന്റെ നിരപരാധിത്വം ബോധ്യ പ്പെടുത്താൻ കഴിഞ്ഞതാണ് എന്ന കാര്യം പ്രാധാന്യ മുള്ളതാണ്  എന്ന് മാത്രമല്ല അത് ഒട്ടും അത്ഭുതപ്പെ ടുത്തുന്നുമില്ല.ഓരോ നിമിഷവും തന്റെ നിരപരാധി ത്വം തെളിയിക്കുന്നതിന് വേണ്ടി പോരാടി കൊണ്ടിരി ക്കുകയാണ് അദ്ദേഹം.2013 ൽ ടാഡ കോടതിയിലും പിന്നീട് 2015 ചെന്നൈ ഹൈക്കോടതിയിലും ഇപ്പോ ൾ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്ന അതേ എംഡി എംഎ യുടെ  റിപ്പോർട്ട് ഹാജരാക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.അപേക്ഷ സ്വീകരി ക്കുന്നതിന് ഹൈക്കോടതി വിമുഖത കാണിച്ചപ്പോ ൾ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു കൊ ണ്ടാണ് അതിനുള്ള അവകാശം പേരറിവാളൻ നേടി യെടുത്തത്.അപ്പോൾ മാത്രമാണ് മുൻപ് ടാഡാ കോടതിയിൽ മുദ്രവെച്ച കവറിൽ പല തവണകളി ലായി എംഡിഎംഎ സമർപ്പിച്ച റിപ്പോർട്ടുകൾ ജഡ് ജിമാർ തുറക്കുന്നത്. യഥാർത്ഥ വസ്തുതളുടെ അ ഭാവവും വിദേശ യാത്രകളുടെ വിവരണങ്ങളും കൊ ണ്ട് നിറഞ്ഞിരുന്ന ആ  റിപ്പോർട്ടുകൾ തങ്ങൾക്ക് തി കഞ്ഞ  അസന്തുഷ്ട്ടിയാണ് നൽകിയതെന്ന് ജഡ്ജി മാർ വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഒരു മുൻ പ്ര ധാനമന്ത്രി വധിക്കപ്പെട്ട കേസ്,എങ്ങനെ,എത്രമാ ത്രം ഗൗരവമില്ലാതെയാണ് സിബിഐയും റോയും കൈകാര്യം ചെയ്തതെന്ന് ആ റിപ്പോർട്ടുകളുടെ ഉള്ളടക്കം വെളിപ്പെടുത്തുന്നു.കണക്കില്ലാത്ത വിധം നികുതിപ്പണം ധൂർത്തടിച്ചിട്ടും വധത്തിനു പിന്നിലെ ഗൂഢാലോചനയ്ക്കുള്ള വിദേശ ബന്ധം തെളിയി ക്കുന്നതിൽ ചരിത്രപരമായ ഒരു പരാജയമായി എം ഡി എംഎ മാറി.ഹൈക്കോടതി ജഡ്ജിമാർ പരിശോ ധിച്ച് അതൃപ്തി  രേഖപ്പെടുത്തിയ ഒരു റിപ്പോർട്ടിനെ ആശ്രയിച്ചു കൊണ്ടാണ് തടവു ശിക്ഷ അനുഭവിക്കു ന്നവരുടെ മോചന കാര്യത്തിൽ ഗവർണർ തീരുമാ നം എടുക്കാൻ പോകുന്നത് എന്ന കാര്യം കയ്പ്പും മധുരവും നിറഞ്ഞ ഒരു വിരോധാഭാസമായി മാറി.

എം ഡി എം എ യുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നതി നു പകരം,ഗവർണർ രാജീവ് ഗാന്ധി വധത്തെക്കുറി ച്ച്,അതിന്റെ പിന്നിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെ ടുന്ന ഗൂഡാലോചനയെ കുറിച്ചെല്ലാം വിശദമായി അ ന്വേഷിച്ച ജയിൻ കമ്മീഷൻ റിപ്പോർട്ടാണ് ആവശ്യ പ്പെടുന്നതെങ്കിൽ അതിലെന്തെങ്കിലും സാംഗത്യകത ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാമായിരുന്നു.1998 മാർച്ച്‌ 7 നാണ് 9 വാള്യങ്ങളിലുള്ള അതിന്റെ റിപ്പോ ർട്ട് ജയിൻ കമ്മീഷൻ സമർപ്പിക്കുന്നത്.മൂന്ന് പ്രധാ ന വിഷയങ്ങളിൽ കൂടുതൽ വിശദമായ അന്വേഷ ണം ആവശ്യപ്പെട്ടു കൊണ്ടാണ് ജെയിൻ കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിക്കുന്നത്.അവ ഇപ്രകാ രമായിരുന്നു.ഒന്ന്.ആൾദൈവമായ ചന്ദ്രസ്വാമി.രാ ജീവ് ഗാന്ധി കൊല്ലപ്പെടുന്ന ദിവസത്തെ ചന്ദ്രസ്വാമി യുടെ നീക്കങ്ങളെ കുറിച്ചുള്ള എല്ലാ രേഖകളും വയ ർലെസ്സ് ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളും    സംശയാസ്പദമായി  അപ്രത്യക്ഷമായിരിക്കുന്നു.

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാ ദ സംഘടനകളുമായി വളരെ അടുത്ത ബന്ധമുള്ള ചന്ദ്രസ്വാമിയെ കുറിച്ച് അന്വേഷിക്കണമെന്ന് ജയി ൻ  കമ്മീഷൻ സിബിഐയോട് ശുപാർശ ചെയ്തു.2017 ൽ മരിക്കുന്നതു വരെ ചന്ദ്രസ്വാമിയെ ചോദ്യം ചെയ്യുന്നതിന് പോലും സിബിഐ തുനിഞ്ഞില്ല.

രണ്ട്. രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട്   21 പേർക്കെതിരെ ജയിൻ കമ്മീഷൻ സംശയം രേഖ പ്പെടുത്തിയിരുന്നു. സംശയിക്കപ്പെടുന്നവരായി ജയി ൻ കമ്മീഷൻ ചൂണ്ടിക്കാണിച്ച ഒരാൾക്ക് എതിരെ യും അന്വേഷണ നടപടികൾ നീക്കുന്നതിനുള്ള  ഒരു നടപടിയും സിബിഐയുടെ ഭാഗത്തു നിന്നും ഉണ്ടാ യില്ല.വിശാലമായ ഒരന്തർദ്ദേശീയ ഗൂഡാലോചനയി ൽ കേന്ദ്രീകരിച്ചു കൊണ്ട് അന്വേഷണത്തെ മുഴുവ ൻ അട്ടിമറിക്കുന്ന ഒരു നീക്കമാണ് സിബിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.മൂന്ന്. രാജീവ് ഗാന്ധിയെ വധിക്കുന്നതിന് വേണ്ടി തനു ഉപയോഗിച്ച, ആധുനി ക സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ നിർമ്മിച്ച സ്ഫോടന ഉപകരണമായ ബെൽറ്റ് ബോംബ് നിർ മ്മിച്ചതാരാണെന്നൊ, എവിടെയാണെന്നോ എന്നതി നെ കുറിച്ച് സിബിഐ ഒരന്വേഷണവും നടത്തിയി ല്ല.

ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കൊളമ്പോ സ്വ ദേശി സുരൻഎന്ന പേരിലറിയപ്പെടുന്ന നിക്സൺ എന്നയാൾ സിബിഐയോട്  നടത്തിയ കുറ്റ സമ്മത ത്തിൽ ചെന്നൈയിലുള്ള ശേഖറെന്നയാളാണ് ഈ ഉപകരണം ഉണ്ടാക്കി തന്നത് എന്ന് പറഞ്ഞെങ്കിലും സിബിഐ യൊ പ്രത്യേക അന്വേഷണ സംഘമോ ആ ദിശയിലുള്ള ഒരന്വേഷണവും നടത്തിയില്ല. ശ്രീല ങ്കൻ സർക്കാരിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നി ക്സണെ ചോദ്യം ചെയ്യാൻ പോലും സിബിഐ മുതി ർന്നില്ല എന്ന കാര്യത്തിൽ സുപ്രീംകോടതി അത്ഭുതം രേഖപ്പെടുത്തുകയാണ് ഉണ്ടായത്.രാജീവ് ഗാന്ധി വ ധത്തിന് പിന്നിലെ വിപുലമായ ഗൂഡാലോചനകളു ടെ സാധ്യതകളിലേക്ക് കൂടുതൽ വെളിച്ചം വീശാൻ പര്യാപ്തമായ ഒന്നായിരുന്നു ആധുനിക സാങ്കേതി ക വിദ്യയുടെ പിൻബലത്തിൽ നിർമ്മിച്ച സ്ഫോടന ഉപകരണമായ ബെൽറ്റ് ബോംബ്.അത്‌ നിർമ്മിച്ച താരാണെന്നൊ, എവിടെയാണെന്നോ എന്നതിനെ കുറിച്ചുള്ള ഒരന്വേഷണവും അന്വേഷണ ഏജൻസി കളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.അങ്ങനെ നട ത്തിയിരുന്നുവെങ്കിൽ ഗൂഡാലോചനയിൽ പങ്കാളിക ളായ മുഴുവൻ ആളുകളെയും വെളിച്ചത്ത് കൊണ്ടു വരാമായിരുന്നു.അതു കൊണ്ട് ബോംബ് നിർമ്മിച്ച

യഥാർത്ഥയാളെ തിരഞ്ഞു കണ്ടു പിടിക്കാനാകാ ത്ത അന്വേഷണ ഏജൻസി ഒരാളെ പ്രധാന പ്രതി ആക്കുന്നതിനു വേണ്ടി എന്തിനാണെന്നറിയാതെ രണ്ട് ബാറ്ററി വാങ്ങിയ ആളെ പ്രതി ചേർത്തത്.ഒൻ പത് വോൾട്ടിന്റെ രണ്ട് ബാറ്ററികളാണ് പേരറിവാളൻ ജയിലിലടക്കപ്പെടാൻ  കാരണം.പേരറിവാളന്റെ കുറ്റ സമ്മതത്തിനുപരിയായി, രാജീവ് ഗാന്ധി കൊല്ലപ്പെ ടാൻ കാരണമായ ബെൽറ്റ്‌ ബോംബിൽ ഉപയോഗി ച്ചത് പേരറിവാളന്റെ കൈവശമുണ്ടായിരുന്ന ബാറ്ററി കളാണ് എന്നതിന് ഒരു തെളിവുമുണ്ടായിരുന്നില്ലയെ ന്ന്  രേഖപ്പെടുത്തി കൊണ്ടാണ് ജയിൻ കമ്മീഷൻ അതിന്റെ റിപ്പോർട്ട് ഉപസംഹരിക്കുന്നത്.

സിബിഐ യുടെ രേഖകൾ പ്രകാരം 1991,ആഗസ്റ്റ് 14,15 എന്നീ തീയതികളിൽ നടത്തിയ, രണ്ട് ബാറ്ററി കൾ താൻ വാങ്ങിച്ചതായുള്ള കുറ്റസമ്മത പ്രകാരമാ ണ് കേസിൽ പ്രധാന പ്രതികളിൽ ഒരാളായി പേരറി വാളനെ ചേർക്കുന്നത്.എന്നാൽ തുടക്കം മുതൽ ക്കെ തന്റെ പ്രസ്താവനകൾ വളച്ചൊടിക്കപ്പെട്ടതാ യി ഉറച്ചു വിശ്വസിക്കുകയും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാൽ ഇക്കാര്യം ഉന്നയിച്ചു കൊ ണ്ട് പൂനമലയിലെ ടാഡ കോടതിയിൽ നിരന്തരം സ മർപ്പിച്ച പരാതികളൊക്കെ തള്ളപ്പെടുകയായിരുന്നു. ഇന്ത്യൻ പോലീസ് സർവീസിൽ ഉദ്യോഗസ്ഥനും സി ബിഐ പോലീസ് സൂപ്രണ്ടുമായ വി ത്യാഗരാജനായി രുന്നു രാജീവ് ഗാന്ധി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.പ്രതിചേർക്കപ്പെട്ട 17 പേരുടെയും കു റ്റസമ്മത മൊഴി പകർത്തിയെടുത്തത്  ത്യാഗരാജ നാണ്.എന്നാൽ ഞെട്ടിക്കുന്ന ഒരു വിവരം ത്യാഗരാ ജൻ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പേരറി വാളന്റെ കുറ്റസമ്മത മൊഴി പദാനുപദം പകർത്തി യെടുക്കാൻ തനിക്ക് സാധിച്ചില്ല എന്നും പേരറിവാള ന് ഗൂഢാലോചനയെക്കുറിച്ച് മുൻപ് അറിവുണ്ടായി രുന്നില്ല എന്ന വിവരവും.2017 ൽ ഇക്കാര്യം വെളി പ്പെടുത്തിക്കൊണ്ട് ത്യാഗരാജൻ സുപ്രീം കോടതിയി ൽ സത്യവാങ് മൂലവും സമർപ്പിച്ചു. ത്യാഗരാജനെ പോലെ ഐപിഎസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനി ൽ നിന്നും ഉണ്ടാകുന്ന ഇത്തരത്തിലുള്ള ഒരു സത്യ വാങ്മൂലം സുപ്രീം കോടതിയുടെ ചരിത്രത്തിൽ ത ന്നെ ആദ്യത്തേതായിരുന്നു.പക്ഷേ ആ നീക്കത്തിന് ഉദ്ദേശിച്ച ഫലം കണ്ടില്ല.നീതിക്ക് വേണ്ടി പോരാടി  ക്കൊണ്ട് പേരറിവാളൻ ഇന്നും തടവറക്കുള്ളിൽ ക ഴിയുന്നു.

ടാഡ നിയമ പ്രകാരം 17 പ്രതികളിൽ നിന്നും ത്യാഗ രാജൻ രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴി മാത്രമാ യിരുന്നു രാജീവ് ഗാന്ധി വധക്കേസിൽ ഗൂഢാലോച ന ഉറപ്പിക്കുന്നതിനായി സിബിഐക്ക്  ഉണ്ടായിരുന്ന ഏക തെളിവ്.മറ്റൊരു തെളിവുകളും  ലഭിച്ചിരുന്നുമി ല്ല  അതു കൊണ്ടു തന്നെ ഒന്നും സമർപ്പിച്ചതുമില്ല.

കേവലം കുറ്റസമ്മതം മാത്രം മതി കേസുകളിൽ ശി ക്ഷിക്കപ്പെടാൻ തക്ക വലിയ തെളിവുകളായി എന്നാ യിരുന്നുവെങ്കിൽ എന്തിനാണ് നമ്മുടെ രാജ്യത്ത് ഇ ത്ര വിപുലമായ തരത്തിൽ അന്വേഷണ ഏജൻസിക ൾ.സ്ഥിരീകരിക്കുന്ന തെളിവുകളോ സാക്ഷികളോ ഇല്ലാത്ത ഒരു കുറ്റസമ്മതവും സാധുവല്ല എന്നത് നീ തി ന്യായ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങളി ൽ ഒന്നാണ്.നിർബന്ധിച്ചും ബലപ്രയോഗത്തിലൂടെ യും സമ്മർദ്ദം ചെലുത്തിയും അന്വേഷണ ഉദ്യോഗ സ്ഥന്മാർക്ക് കുറ്റസമ്മതം നേടിയെടുക്കാൻ കഴിയു മെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്.കുറ്റസമ്മത തിന്റെ ഭാഗമായി കളവും ഉയർന്നു വരാം.തെളിവ് നി യമം വകുപ്പ് 25 പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥ ന്റെയൊ അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ നടത്തുന്ന കുറ്റസമ്മതം ഒരു കുറ്റകൃത്യത്തിന്റെ സാ ധുവായ തെളിവായി കോടതി സ്വീകരിക്കില്ല.എന്നാ ൽ സിബിഐ യുടെ നേട്ടം മുന്നിൽ കണ്ട് കൊണ്ട് ടാഡ നിയമ (ഇപ്പോൾ നിലവിൽ ഇല്ല) ത്തിലെ വകു പ്പ് 15 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാ കെ നടത്തുന്ന കുറ്റസമ്മതം തെളിവായി സ്വീകരി ക്കാവുന്നതാണ്.

രാജീവ് ഗാന്ധി വധക്കേസിൽ അന്വേഷണം നേരിട്ട 26 പേരിൽ 17 പേരിൽ നിന്ന് മാത്രമാണ് കുറ്റസമ്മ ത മൊഴിയെടുത്തത്.കുറ്റസമ്മതം ഇല്ലാതെ തന്നെ

9 പേരെ നിരപരാധികളായി പ്രഖ്യാപിച്ചു കൊണ്ട് മോചിപ്പിച്ചു.അന്തമില്ലാത്ത തടവ് ശിക്ഷയനുഭവി ക്കുന്ന 7 പേർക്കെതിരെയുള്ള ആകെയുള്ള തെളി

വ് അവരുടെ തന്നെ കുറ്റസമ്മത മൊഴികളാണ് എ ന്നതാണ് ഏറെ അതിശയകരം.1995 ൽ മനുഷ്യത്വ വിരുദ്ധവും അതിക്രൂരവുമായ ടാഡ നിയമം കേന്ദ്ര സർക്കാർ പിൻവലിച്ചു.1999ൽ പേരറിവാളൻ ഉൾ പ്പെടെ രാജീവ് ഗാന്ധി വധക്കേസിൽ പ്രാഥമികമായി പ്രതി ചേർക്കപ്പെട്ട 26 പേരേയും ടാഡ നിയമ പ്രകാ രം അവർക്കെതിരെ ചാർത്തപ്പെട്ട എല്ലാ കുറ്റാരോ പണങ്ങളിൽ നിന്നും മോചിതരാക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവായി.ടാഡ നിയമം പിൻവലിച്ചിട്ടും,

ടാഡ നിയമ പ്രകാരം ചാർജ്ജ് ചെയ്ത എല്ലാ കേസു കളിൽ നിന്നും രാജ്യത്തെ പരമോന്നത നീതി പീഠം ത ന്നെ മോചിതരാക്കിയിട്ടും ടാഡ നിയമ പ്രകാരം അ വർ നടത്തിയ കുറ്റസമ്മതത്തിന്റെ മാത്രം പേരിൽ അവർ ഇന്നും തടവറക്കുള്ളിൽ നരകയാതന അനു ഭവിച്ചു കഴിയുന്നു.

1997 ൽ ബിലാൽ അഹമ്മദ് കാലു കേസിൽ, ടാഡ നിയമ പ്രകാരം നടത്തിയ കുറ്റസമ്മതങ്ങൾ മറ്റ് കുറ്റ ങ്ങൾ തെളിയിക്കുന്നതിനോ കേസുകൾക്കോ തെളി വായി സ്വീകരിക്കരുതെന്നും ശിക്ഷ വിധിക്കുന്നതിനു വേണ്ടി ഉപയോഗിക്കുവാനോ പാടുള്ളതല്ല എന്ന് സു പ്രീം കോടതി തന്നെ വിധിച്ചിട്ടുള്ളതാണ്.പക്ഷെ 19 99 ൽ രാജീവ് ഗാന്ധി വധക്കേസിന്റെ വിചാരണ വേ ളയിൽ  സുപ്രീം കോടതി തന്നെ അതിന്റെ മുൻകാല നിലപാട് തള്ളിക്കൊണ്ട് ഉത്തരവായി.2017 ൽ മുൻ സുപ്രീം കോടതി ജഡ്ജിയും രാജീവ് ഗാന്ധി വധക്കേ സിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ച ബഞ്ചിലെ ന്യായാധിപരിൽ ഒരാളുമായ ജസ്റ്റിസ് കെ ടി തോമസ് നൽകിയ ഒരഭിമുഖത്തിൽ,ടാഡ നിയമം തന്നെ ഇല്ലാ തായ സ്ഥിതിക്ക് ആ നിയമ പ്രകാരം കുറ്റ സമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരാളെ ശിക്ഷി ക്കുന്നത് നിയമ വിരുദ്ധമാണെന്ന് പ്രസ്താവിച്ചു.

തന്റെ കുറ്റസമ്മതം തെറ്റായി രേഖപ്പെടുത്തിയതാ ണെന്നും, അതിനെ അടിവരയിട്ട് കൊണ്ട് അന്വേഷ ണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും സത്യവാങ് മൂലവും എല്ലാം തന്നെ നീതി ദേവതയുടെ ബധിര ക ർണ്ണങ്ങളിലാണ് പതിച്ചത്.പേരറിവാളന്റെ കാര്യത്തി ൽ, നിയമരംഗത്തുണ്ടായ മാറ്റങ്ങളേയും കേസിൽ വന്ന് ഭവിച്ചിരിക്കുന്ന സംഭവം വികാസങ്ങക്കെയും    കണക്കിലെടുത്ത് കൊണ്ട്, ഒരിക്കലും ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരിൽ രണ്ട് ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കഴിഞ്ഞിട്ടും പേരറിവാളന് നീതി പ്രദാ നം ചെയ്യുന്ന അനുകൂലമായ ഒരു തീരുമാനം കൈ ക്കൊള്ളുവാൻ എന്ത് കൊണ്ട് ഭരണ കൂടങ്ങളും കോടതികളും അമാന്തിക്കുന്നു,മടിക്കുന്നു എന്ന വസ്തുത ദുരൂഹമായി തുടരുന്നു.

എംഡിഎംഎ റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗവർണ്ണറുടെ നിലപാട് മൂലം സിബിഐയും മറ്റ് അ ന്വേഷണ ഏജൻസികളും ചേർന്ന് രാജീവ് വധക്കേ സിൽ കഴിഞ്ഞ 29 വർഷം സൃഷ്ട്ടിച്ച ആശയകുഴപ്പ  ങ്ങളെ കുറിച്ച് പുനർ വിചാരണ  നടത്തുന്നതിനുള്ള അവസരം ലഭിച്ചു.യഥാർത്ഥ പ്രതികൾക്ക് സ്വാതന്ത്ര രായി കഴിയുന്നതിനു വേണ്ടി പല കാര്യങ്ങളും രഹ സ്യമായി നിലനിറുത്തുന്നതിനാവശ്യമായ മന:പ്പൂർവ്വ മുള്ള ശ്രമങ്ങൾ പലരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടു ണ്ട്.ഈ കേസിൽ നീതി നിഷേധത്തിന്റെ പട്ടികയുടെ ആരംഭം കുറിക്കുന്നത് തന്നെ ഒരു രാഷ്ട്രീയ നേതാ വോ,തീവ്രവാദ സംഘടനയിലെ അംഗമോ,അന്താരാ ഷ്ട്ര തലത്തിലുള്ള ഒരു വ്യാപാരിയൊ അവരുടെ ഏ ജന്റോ അന്വേഷണത്തിന്റെ ഭാഗമായി കേസിൽ അ റസ്റ്റ് ചെയ്യപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല എന്നതിൽ നിന്നാണ്.അതിന് പകരം ഇ ന്ത്യ രാജ്യത്തിന്റെ ഒരു മുൻ പ്രധാനമന്ത്രിയെ ഉന്മൂല നം ചെയ്യുന്നതിലൂടെ രാഷ്ട്രീയമോ മറ്റേതെങ്കിലും തരത്തിലുള്ള നേട്ടങ്ങളോ ഉണ്ടാകുമായിരുന്നവരല്ല ആ കേസിൽ പ്രതിചേർക്കപ്പെട്ടതും വധശിക്ഷക്ക് വിധിക്കപ്പെട്ടതും.ആ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടാണ് ഇപ്പോൾ തടവ് ശിക്ഷയാനുഭവിക്കു ന്നവരുടെ മോചനം അനന്തമായി നീട്ടിക്കൊണ്ട് പോ കുന്ന അനീതി നടപ്പാക്കുന്നതിനായി ഉപയോഗിക്കു ന്നത്.പേരറിവാളനും മറ്റുള്ളവരും ദീഘകാലമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന തടവ് ശിക്ഷയുടെ കാലാവധി പരിഗണിച്ചു കൊണ്ട് മാപ്പ് അനുവദിക്കു ക എന്ന സർക്കാർ തീരുമാനത്തിനുള്ള അംഗീകാരം മാത്രമാണ് ഗവർണ്ണറിൽ നിന്നും തമിഴ്‌നാട് സർക്കാ ർ ആവശ്യപ്പെട്ടത്.അല്ലാതെ ഒരു പുതിയ അന്വേഷ ണത്തിനുള്ള സാധ്യത തേടിക്കൊണ്ട് കേസ് നീട്ടി കൊണ്ടു പോകുവാൻ വെണ്ടയായിരുന്നില്ല.ജയിൻ  കമ്മീഷൻ റിപ്പോർട്ട് പ്രകാരം രൂപീകരിച്ച എംഡിഎം എയുടെ റിപ്പോർട്ട് അത്രയ്ക്കും പ്രാധാന്യമുള്ളതാ ണെങ്കിൽ തടവ്ശിക്ഷയനുഭവിക്കുന്ന ഏഴ് പേരെ മാറ്റി നിറുത്തി കൊണ്ടുള്ള അന്വേഷണമാണ് തുടരേ ണ്ടത്.സുപ്രീം കോടതി അതിന് അനുസൃതമായി അ തിന്റെ അധികാരം പ്രയോഗിക്കേണ്ടതാണ്. 2020 ജ നുവരി 14 ന് “ഒരു തരത്തിലും ഒരു തീരുമാനത്തിലെ ത്താൻ കഴിയാത്തതിനാൽ,കേസിൽ ഒരു പുരോഗ തിയും ഉണ്ടാകുന്നില്ല” എന്ന് സുപ്രീം കോടതി നിരീ ക്ഷണം നടത്തുന്നു.തുടർന്ന് ജനുവരി 21 ന് പുറപ്പെ ടുവിച്ച ഉത്തരവിലൂടെ സുപ്രീം കോടതി തമിഴ്‌നാട്  സർക്കാരിനോട് പേരറിവാളന്റെ അപേക്ഷയുടെ നി ലവിലെ അവസ്ഥയെ കുറിച്ച് ആരാഞ്ഞു.

സത്യം ഇതാണ്.പേരറിവാളൻ ഉൾപ്പടെയുള്ള ഏഴ് പേരുടെ മോചനം തടയുക എന്ന കടുത്ത നീതി നി ഷേധത്തിലൂടെ  രാജീവ്ഗാന്ധി വധക്കേസ് സജീവ  മായി നിലനിറുത്താമെന്നതാണ് കേന്ദ്ര സർക്കാരി ന്റെ ഗൂഢ ഉദ്ദേശം.ശ്രദ്ധിക്കേണ്ട ഒന്ന്.മന്ത്രിസഭാ തീരുമാനത്തോട് പ്രതികരിക്കാൻ തമിഴ്‌നാട് ഗവ ർണ്ണറെടുത്തത് പത്ത് മാസം.നിരന്തരമായി കാല താമസം വരുത്തുന്നതിലൂടെ നീതിന്യായ സംവിധാ

നങ്ങളും മനപ്പൂർവം പേരറിവാളന്റെയും മറ്റ് ആറ് പേരുടെയും മനോധൈര്യം തകർക്കുകയായിരു

ന്നു.വാർദ്ധക്യത്തിലൂടെ കടന്നു പോകുന്ന സ്വന്തം മാതാപിതാക്കളുടെ  ചിന്തകൾ ഏകാന്ത തടവിലും

പേരറിവാളനെ വേട്ടയാടിക്കൊണ്ടിരുന്നു.തന്റെ നിരപരാധിത്വത്തിന്റെ മാത്രം പേരിലാണ് പേരറിവാ ളൻ മോചനം ആവശ്യപ്പെടുന്നത്.നീതിപീഠങ്ങൾക്ക് തെറ്റ് സംഭവിക്കുക എന്നത് ഒരപൂർവ്വതയല്ല.പേരറി വാളന്റെ കേസിൽ കോടതികൾക്ക് സംഭവിച്ച വീഴ്ച

അവർ അംഗീകരിക്കാൻ തയ്യാറാവണം.കോടതിക ളുടെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ച വ്യക്തമായി സ്ഥാപിക്കപ്പെട്ടതിന് ശേഷവും മൗനം തുടരുന്നത് തികച്ചും അക്ഷന്തവ്യമായ ക്രിമിനൽ കുറ്റമാണ്.വധ ശിക്ഷക്കെതിരെ പേരറിവാളൻ രാഷ്ട്രപതിക്ക് സമ ർപ്പിച്ച ദയാഹർജിയിൽ തീരുമാനം ഉണ്ടാകുവാൻ കാലതാമസം നേരിട്ടപ്പോൾ സുപ്രീം കോടതി ഇടപെ ട്ട് വധശിക്ഷ ജീവപര്യന്തം തടവായി കുറക്കുകയാ യിരുന്നു.സുപ്രീം കോടതി വിഷയത്തിൽ സ്വയമേവ ഇടപെട്ട്, തീരുമാനം എടുക്കുന്നതിൽ ഗവർണ്ണറുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന കാലതാമസത്തെ  പരി ഗണിച്ചു തടവ് ശിക്ഷയാനുഭവിക്കുന്നവരുടെ മോച നം ഉത്തരവാകേണ്ടതാണ്.ജീവപര്യന്തം തടവ് ശിക്ഷ യനുഭവിക്കുന്നവരുടെ ഇളവ് അനുവദിച്ചു മോചനം

പ്രഖ്യാപിക്കുക എന്നത് തീർത്തും സംസ്ഥാന സർ ക്കാരിന്റെ അധികാര പരിധിക്കുള്ളിൽ വരുന്ന വിഷ യമായതിനാൽ  കോടതിക്ക് അതിൽ ഇടപെടാനു ള്ള അധികാരമുണ്ടോ എന്ന ചോദ്യം സ്വാഭാവീകമാ യി ഉയർന്നു വന്നേക്കാം.2019 ൽ മുൻ തമിഴ്‌നാട് മു ഖ്യമന്ത്രി എം ജി രാമചന്ദ്രന്റെ ജന്മശതാബ്ദിയോടനു ബന്ധിച്ചു ജീവപര്യന്തം തടവ് ശിക്ഷയനുഭവിക്കുന്ന മുസ്‌ലിം തടവുകാർ ഒഴികെയുള്ള 1500 തടവുകാ രെ വിട്ടയക്കാനുള്ള  സർക്കാർ തീരുമാനം ചോദ്യം  ചെയ്ത് കൊണ്ട് 4 മുസ്ലീം തടവുകാർ മദിരാശി ഹൈക്കോടതിയെ സമീപിച്ചു.മത വ്യത്യാസത്തിന്റെ

പേരിൽ അവരെ ഒഴിവാക്കിയ സർക്കാർ നടപടി തള്ളിയ കോടതി അവരുടെ മോചനം കൂടി അനുവ ദിച്ചു ഉത്തരവായെങ്കിലും തമിഴ്‌നാട് സർക്കാർ അ പ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുകയും 2020 ജനുവരിയിൽ,തമിഴ്‌നാട് ഹോം സെക്രട്ടറി vs നിലോഫർ നിഷ കേസിൽ ഹൈക്കോടതിക്ക് തടവു കാരെ വിട്ടയക്കാനായി ഉത്തരവിടാനുള്ള അധികാര മില്ല എന്ന് വിധിച്ചു ഉത്തരവുണ്ടായി.എങ്കിലും അപ്പീ ൽ എതിർ കക്ഷികളായ 4 മുസ്ലീം തടവുകാരുടെ ജ യിലിനുള്ളിലെ നല്ല നടപ്പ് പരിഗണിച്ചും ദീർഘകാലം,  അതായത് 17 വർഷവും അതിൽ കുറവും കാലം ശി ക്ഷയനുഭവിച്ചത് പരിഗണിച്ചു കൊണ്ട്, ഭരണഘടന അനുച്ഛേദം 142 നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ച് കൊണ്ട് സുപ്രീം കോടതി അവരുടെ മോചനം അനുവദിച്ചു കൊണ്ട് ഉത്തരവിടുകയായി രുന്നു.”എതിർ കക്ഷികളെ ഇനി മറ്റൊരു നിയമ യു ദ്ധത്തിലേക്ക് തള്ളി വിടരുത് എന്ന വ്യക്തമായ കാ ഴ്ചപ്പാട് സ്വീകരിക്കുവാൻ തക്ക സാഹചര്യങ്ങളുള്ള തികച്ചും അനുയോജ്യമായ ഒരു കേസാണിത്.അതി നാൽ ഭരണഘടന അനുച്ഛേദം 142 നൽകുന്ന പ്ര ത്യേക അധികാരം ഉപയോഗിച്ച് കൊണ്ട് എതിർക ക്ഷികളുടെ മോചനം അനുവദിച്ചു കൊണ്ട് ഉത്തര വാകുന്നു “ഇതായിരുന്നു ഈ കേസിൽ സുപ്രീം കോ ടതി ഡിവിഷൻ ബെഞ്ചിലെ ന്യായാധിപന്മാർ എഴുതി യ വിധിന്യായത്തിലെ ഉത്തരവിന്റെ പ്രസക്ത ഭാഗം  സമാനമായി നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാ ണ് കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി പേരറിവാള നും നടത്തിക്കൊണ്ടിരിക്കുന്നത്.സുപ്രീം കോടതി അ ടിയന്തിരമായി ഇതിൽ ഇടപെട്ട് പേരറിവാളന്റെയും മറ്റ് ആറ് പേരുടെയും മോചനം ഉത്തരവായിക്കൊ ണ്ട് ഈ നിയമ പോരാട്ടത്തിന് പൂർണ്ണ വിരാമമിടണമെന്ന്  അഭ്യർത്ഥിക്കുന്നു.