പൊതു ചർച്ച

ഈഴവർ കോൺഗ്രസിലെ അധികാര ശക്തിയാവുന്നു

By ദ്രാവിടൻ ഡസ്ക്

May 20, 2021

കേരളത്തിലെ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഈഴവ – തിയ്യ വിഭാഗത്തിൽപ്പെട്ട കെ .സുധാകരൻ ,അടൂർ പ്രകാശ് ,ടി ശരത്ചന്ദ്രപ്രസാദ് എന്നിവരിലൊരാളെ നിയമിക്കണമെന്ന് മലബാർ തിയ്യ സമാജം ആവശ്യപ്പെട്ടു .എക്കാലവും കോൺഗ്രസ്സിനോടൊപ്പം ശക്തമായി നിന്നിരുന്ന വിഭാഗമാണ് തിയ്യ-ഈഴവ വിഭാഗക്കാർ .ആർ ശങ്കറിന്റെ കാലത്ത് പാർട്ടിയുടെ പ്രധാന ശക്തിയും ,പിൻബലവും ഇവരായിരുന്നു . കെ. കരുണാകരനനും സമുദായത്തിന് മോശമല്ലാത്ത പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിരുന്നു .പാർട്ടിയിലും ,ഭരണത്തിലും ജാതി സമവാക്യം കൃത്യമായി സംയോജിപ്പിച്ചു കൊണ്ടായിരുന്നു ഇക്കാലത്തെ കോൺഗ്രസ് നേതൃത്വം കൊണ്ടു പോയിരുന്നത് . എന്നാൽ തുടർന്നങ്ങോട്ട് തിയ്യ -ഈഴവ വിഭാഗങ്ങളെ തീർത്തും അവഗണിച്ചു കൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോവുന്നത് .കഴിഞ്ഞ കാലങ്ങളായി മത്സരിക്കുവാനുള്ള അവസരങ്ങളും ,പാർട്ടി സ്ഥാനമാനങ്ങളും സമുദായത്തിന്റെ ശക്തിക്ക് അനുസൃതമായി ലഭിക്കുന്നില്ല .മുല്ലപ്പള്ളിക്ക് പാർട്ടി പ്രസിഡന്റ് പദം നൽകിയതിന് പിന്നാലെ തുടർന്ന് വന്ന പാർട്ടി പരാജയങ്ങളെല്ലാം അദ്ദേഹത്തിന്റെ മാത്രം തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് തുടർച്ചയായി നടക്കുന്നത് .സഹഭാരവാഹികളിൽ എണ്ണം തുലോം കുറവ് .ജില്ല അദ്ധ്യക്ഷന്മാരുടെ എണ്ണത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ .തിയ്യ -ഈഴവ ഭൂരിപക്ഷമുള്ള പാലക്കാട് ,കോഴിക്കോട് ജില്ലകളിലും അധ്യക്ഷസ്ഥാനം മറ്റു വിഭാഗങ്ങൾക്കാണ് . കഴിഞ്ഞ മൂന്ന് തവണത്തെ നിയമസഭകളിലും സമുദായ പ്രാതിനിത്യം രണ്ടക്കം കടന്നിട്ടില്ല .മത്സരിക്കുവാൻ നൽകിയ സീറ്റുകളുടെ എണ്ണവും വളരെ കുറച്ചു മാത്രം .മന്ത്രിമാരാവുന്നവർ ഒന്നോ ,രണ്ടോ മാത്രം .തുടർച്ചയായ അവഗണന സമുദായ അംഗങ്ങളെ മറ്റു പാർട്ടികളിലേക്ക് അടുപ്പിക്കുന്നു എന്നത് ഇനിയും കോൺഗ്രസ് നേതൃത്വം തിരിച്ചറിയുന്നില്ല .തുടർച്ചായ ഇടതു വിജയത്തിനു പിന്നിലെ പ്രധാന ശക്തി തിയ്യ-ഈഴവരാണ്. കാലങ്ങളായി കോൺഗ്രസ്സിനൊപ്പം നിന്ന ഇവർ മാറിയതോടെ പാർട്ടിക്ക് ഭരണത്തിലേറാൻ സാധിക്കാത്ത അവസ്ഥയിലായി .ഈ വിഭാഗങ്ങളെ വീണ്ടും പാർട്ടിയോടൊപ്പം ചേർത്തു നിർത്തുവാൻ കെപിസിസി പ്രസിഡന്റ് പദം കെ.സുധാകൻ ,അടൂർ പ്രകാശ് ,ടി .ശരത്ചന്ദ്രപ്രസാദ് എന്നിവരിലൊരാൾക്ക് നൽകണമെന്ന് മലബാർ തിയ്യ സമാജം ആവശ്യപ്പെട്ടു .ഭരണരംഗത്തും ,സംഘടന രംഗത്തും മികവ് തെളിയച്ചവരാണിവർ ഒപ്പം ജനപിന്തുണ ഏറെയുള്ളവരും .സുധാകരനും ,അടൂർ പ്രകാശും കെപിസിസി വർക്കിംഗ്‌ പ്രസിഡന്റുമാരായും ശരത് ചന്ദ്രപ്രസാദ് വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നവരുമാണ് .ഇവരിലൂടെ കോൺഗ്രസിന് ശക്തമായി തിരിച്ചുവരുവാൻ കഴിയുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും സമാജം സംസ്ഥാന പ്രസിഡൻറ് പി.എസ് പാലക്കാട് ജനറൽ സെക്രട്ടറി സജീവൻ പാനൂർ എന്നിവർ പറഞ്ഞു