എഡിറ്റോറിയൽ

കൊണ്ടിട്ടും പഠിക്കാതെ കോൺഗ്രസ് ..

By ദ്രാവിഡൻ വെബ് ഡെസ്ക്

March 31, 2023

കൊണ്ടിട്ടും പഠിക്കാതെ കോൺഗ്രസ് ..

കളിച്ച് കളിച്ച് സംസ്ഥാന ഭരണം പോയി .കളിച്ച് കളിച്ച് ഇനിയും പുന:സംഘടിപ്പിക്കാനായില്ല

ജനങ്ങൾക്ക് ഇഷ്ടമുള്ള നേതാക്കളെ കളിച്ച് കളിച്ച് ഒതുക്കുന്നു .ഇതാണ് കേരളത്തിലെ കോൺഗ്രസ് .കഴിഞ്ഞ ദിവസം വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷ വേദിയിലും നടന്നത് ഈ കളി തന്നെയാണ് .

എം.പി മാരായ ശശി തരൂർ ,കെ. മുരളീധരൻ എന്നിവർക്ക് പ്രസംഗിക്കാൻ അവസരം നൽകാതിരിക്കാൻ ഭംഗിയായി കളിച്ചു .

ദേശീയ പ്രസിഡൻ്റ് ഖാർഗെ ഉള്ള വേദിയിൽ തന്നെയായിരുന്നു ഈ കളി .മുൻ കെപിസിസി പ്രസിഡൻ്റ് എന്ന നിലയിൽ ചെന്നിത്തലക്ക് പ്രസംഗിക്കാൻ അവസരം നൽകി .എന്നാൽ മുൻ പ്രസിഡൻ്റായിരുന്ന മുരളീധരന് അവസരമില്ല .

മറ്റൊരു മുൻ പ്രസിഡൻ്റായ മുല്ലപ്പള്ളിയെ ക്ഷണിച്ചതേയില്ല .കോൺഗ്രസിൻ്റെ ദേശീയ മുഖമായ തരൂരിന് പ്രസംഗിക്കാൻ അവസരം നൽകാതിരിക്കുക മാത്രമല്ല ചെയ്തത് വേദിയുടെ മുൻ നിരയിൽ സ്ഥാനം പോലും നൽകിയില്ല .

കേരളത്തിലും, കേരളത്തിന് പുറത്തും ഏറ്റവും ജനപ്രീതി ഉള്ള നേതാവാണ് തരൂര് .കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ ക്രൗട് പുളളർ അദ്ദേഹം ആയിരുന്നു.രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിൻ്റെ വികസന കാഴ്ചപ്പാടുകൾ പുതു തലമുറ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത് .എന്നാൽ ഇവിടുത്തെ കോൺഗ്രസ്സ് നേതൃത്വം അദ്ദേഹത്തെ എങ്ങനെ പുറത്താക്കാം എന്ന സജീവ ചിന്തയിലാണ് .

അതേ അവസ്ഥ തന്നെയാണ് മുരളിക്കും .ജന പിന്തുണയില്ലാത്ത കോൺഗ്രസ്സിലെ മുഖ്യമന്ത്രി മോഹികളാണ് ഈ നീക്കത്തിന് പിന്നിലെ കളിക്കാർ .ലോകസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഗ്രൂപ്പ് കളിയും ,ഒതുക്കൽ കളിയും തീരാത്ത കേരളത്തിലെ കോൺഗ്രസിൻ്റെ കാര്യം ദേശീയ കോൺഗ്രസിൻ്റെതു പോലെ ദയനീയാവസ്ഥയിലേക്കാണ് ..

സൂര്യൻ

https://chat.whatsapp.com/CYNgwOTCFWhFkbVDJIBIQa