ഇലക്ഷൻ വാർത്തകൾ

വട്ടത്തിലാവുന്ന രണ്ടാംവട്ടത്തെ രണ്ടാം വർഷം .

By ദ്രാവിഡൻ വെബ് ഡെസ്ക്

April 03, 2023

വട്ടത്തിലാവുന്ന രണ്ടാംവട്ടത്തെ രണ്ടാം വർഷം .

രണ്ടാം പിണറായി സർക്കാർ രണ്ട് വർഷം പിന്നിട്ടിരിക്കുന്നു .പ്രശ്നങ്ങളും ,പ്രതിസന്ധികളും നിറഞ്ഞതായിരുന്നു രണ്ടാം ഭരണം എന്ന് പറയാം .ഒന്നാം വട്ടത്തിൻ്റെ അവസാനം മുതലുള്ള സ്വപ്നയും ,ശിവശങ്കറും ഉൾപ്പെട്ട പ്രശ്ന ബാധിതർ രണ്ടാം വട്ടവും അവസാനിക്കാതെ പോവുന്നു .കിഫ്‌ബി വഴി 60000 കോടിയുടെ വികസന ലക്ഷ്യവുമായി തുടങ്ങിയ സർക്കാരിന് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി മാറിയിരിക്കുന്നു .ഇത് മറികടക്കാൻ പെട്രോൾ ,ഡീസൽ ഇവക്ക് സംസ്ഥാനം അധിക നികുതി ചുമത്തി തുടങ്ങി .വെള്ളക്കരം ,വൈദ്യുതിക്കരം മറ്റു നികുതികൾ എല്ലാം കൂട്ടി .ഇനിയും പുതിയ നികുതികൾ വരുമോയെന്ന് കേരളക്കാർ ആശങ്കയോടെ നോക്കുന്നു. കേന്ദ്രം തരുന്നില്ല എന്ന സ്ഥിരം പല്ലവി പറഞ്ഞ് നടന്ന് ഐസക്കും ഇപ്പോൾ ബാലഗോപാലും ഇത്രയും നാൾ കടം മേടിച്ച് ,മേടിച്ച് മുന്നോട്ട് പോയി .പക്ഷെ ഖജനാവ് കാലിയായത് മാത്രം പറഞ്ഞില്ല .ശമ്പളം ‘ കൊടുക്കുവാനും ,പെൻഷൻ നൽകുവാനും കാശില്ലെന്നത് സത്യം .ജിഎസ്ടി ഇനത്തിൽ സംസ്ഥാനത്തിന് നൽകാനുള്ള തുകയുടെ ഭൂരിഭാഗവും നൽകിയതായി നിർമ്മല സീതാരാമൻ ലോക്സഭയിൽ പറഞ്ഞതോടെ ബാലഗോപാലിന് മിണ്ടാട്ടമില്ല .കിഫ്ബി വഴി യുള്ള വികസന പ്രവർത്തനങ്ങൾ മിക്കതും പൂർത്തീകരിക്കാനായിട്ടില്ല .റബ്ബറിന് താങ്ങുവില ഏർപ്പെടുത്തും ,നെല്ലിൻ്റെ താങ്ങുവില ഉയർത്തും എന്നിവ പ്രഖ്യാപനത്തിൽ ഒതുങ്ങി .നെല്ല്, തേങ്ങ സംഭരണത്തിലെ പ്രശ്നങ്ങൾ ഇപ്പോഴും ബാക്കിയാണ് .സംസ്ഥാനത്ത് പ്രധാനമായും നടക്കുന്നത് റോഡ് വികസനമാണ് .ദേശീയ പാത വികസനത്തിന് 45000 കോടിയധികം രൂപ കേന്ദ്രം നൽകി .5519 കോടി സംസ്ഥാനവും .മുഖ്യമന്ത്രിയുടെ വകുപ്പുകൾ മാറ്റി വെച്ച് മറ്റു മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ പാസ് മാർക്ക് കിട്ടുന്നവർ ഏതാനും പേർ മാത്രം .റവന്യൂവകുപ്പ് സജീവ പ്രവർത്തങ്ങൾ നടത്തുന്നു .ബോർഡിലെ ചില പ്രശ്നങ്ങൾ ഉണ്ടായത് ഒഴിച്ചാൽ വൈദ്യുതി വകുപ്പിന് പാസ് മാർക്ക് നൽകാം .ടൂറിസം മന്ത്രി പുതിയ ചിന്തകളോടെ തുടങ്ങിയെങ്കിലും പാതി വഴിയിലായി കാര്യങ്ങൾ .പൊതുമരാമത്തും ഇതേ അവസ്ഥ തന്നെ .ഇപ്പോൾ രാഷ്ട്രീയം പറയാൻ മാത്രമാണ് മന്ത്രിക്ക് സമയം ഉള്ളൂ .ഭക്ഷ്യ വകുപ്പ്, പിന്നോക്ക – പട്ടിക ജാതി ക്ഷേമ വകുപ്പ് ഇവ നിശബ്ദമായി പാസ് മാർക്ക് വാങ്ങുന്നു .ധനം, ഗതാഗതം എന്നിവ പരാജയത്തിലേക്ക് എത്തുകയാണ് . പരസ്പര കുറ്റപ്പെടുത്തലുകൾക്ക് പകരം കേന്ദ്രവുമായി ഒരു സംയോജനത്തിൻ്റെ പാതയിൽ നീങ്ങുക എന്നതാണ് ഇപ്പോൾ ഗുണകരമാകുക .ഒപ്പം നമ്മുടെ ധനകാര്യ മാനേജ്മെൻ്റ് കാര്യക്ഷമമാക്കുകയും ചെയ്താൽ പ്രതിസന്ധികൾ കുറഞ്ഞ ഒരു മൂന്നാം വർഷം പിണറായി സർക്കാറിന് സാധ്യമാകും .

സൂര്യൻ

https://chat.whatsapp.com/CYNgwOTCFWhFkbVDJIBIQa