ഇലക്ഷൻ വാർത്തകൾ

കൂടൊഴിയുന്ന കോൺഗ്രസ് .

By ദ്രാവിഡൻ വെബ് ഡെസ്ക്

April 08, 2023

ലോകസഭ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൂടൊഴിയുന്ന കോൺഗ്രസിനെ കാണുന്നത് .വൻകിട – ഇടത്തരം നേതാക്കൾ ദിനം പ്രതിയെന്നോണം പാർട്ടി വിട്ടുകൊണ്ടിരിക്കുന്നു . ജ്യോതിരാദിത്യ സിന്ധ്യ പോയി പിന്നാലെ ഗുലാംനബി ആസാദ് പോയി .കെ .വി തോമസ് ,പി.സി ചാക്കോ ,കെ .പി അനിൽകുമാർ ,പി .എം സുരേഷ് ബാബു ,ജി രതി കുമാർ പി .എസ് പ്രശാന്ത് മാരും വിട്ടു . ഇപ്പോ അനിൽ ആൻ്റണിയും ,കിരണകുമാർ റെഡ്ഡിയും. പോയവരുടെ ജനപിന്തുണയോ ,ശക്തിയോ ഇവ എന്തുമാവട്ടെ ,ഇവർ ഏറെക്കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരാണ് .ഇവരുടെ പോക്ക് കോൺഗ്രസ് സുരക്ഷിതമല്ല എന്ന സന്ദേശമാണ് പാർട്ടിയിൽ ഉള്ളവർക്കും ,വരായിരിക്കുന്നവർക്കും നൽകുന്നത് എന്നതാണ് യഥാർത്ഥ്യം .പോയവരുടെ ജനപിന്തുണ അളകന്നവർ ബാക്കിയുള്ളവരുടെ ശക്തി കൂടി ഒന്ന് പരിശോധിക്കണം .കെ .മുരളീധരൻ ,തരൂർ ഒരു പരിധിവരെ കെ. സുധാകരൻ ഇവരല്ലാതെ ക്രൗഡ് പുളളറായ ഒരു നേതാവാരാ കേരളത്തിലെ കോൺഗ്രസിൽ ഉള്ളത് .അടൂർ പ്രകാശ് ,തിരുവഞ്ചൂർ ,ഷാഫി തുടങ്ങിയ ഏതാനും പേരുടേത് അവരുടെ മിടുക്ക് തന്നെയാണ് .അഖിലേന്ത്യാ വേണുഗോപാൽ ,ചെന്നിത്തല ഇവരുടെയൊക്കെ അവസ്ഥ എന്താണെന്ന് എല്ലാർക്കുമറിയാം .കേരളത്തിൽ എല്ലായിടത്തും 10 ആളുകളെങ്കിലും കൂടെയുള്ള നേതാവ് മുരളീധരൻ മാത്രമാണ് . ഒരു തമിഴ് നാട് ,ആന്ഡ്ര ,തെലുങ്കാന ,ഗോവ ,പോണ്ടിച്ചേരി എന്നിവടങ്ങളിൽ കോൺഗ്രസ് അപ്രസക്തമായിരിക്കുന്നു .കർണ്ണാടക ,കേരളം ഇവടങ്ങളിലാണ് പാർട്ടിയുള്ളത് .അവിടുത്തെ അവസ്ഥ ഗ്രൂപ്പ് കളി ശക്തം എന്നതാണ് .കർണ്ണാടകയിലെ ഡി കെ ശിവകുമാർ എന്ന ജനകീയ നേതാവാണ് ദക്ഷിണേന്ത്യയിൽ കോൺഗ്രസിൻ്റെ മുഖവും ശക്തിയും .മഹാരാഷ്ട്രയിൻ പാർട്ടി പ്രതിസന്ധിയിലാണ് .രാഹുലിന് സവർക്കർ പ്രസ്താവന തിരച്ചടിയായിട്ടുണ്ട് .കൂടെയുള്ള ഉദ്ദവ് ശിവസേന ,എൻസിപി ഇവ ഈ പ്രസ്താവനക്കെതിരാണ് .യു .പി, ഗുജറാത്ത് ഇവിടങ്ങളിൽ പാർട്ടിക്ക് ഒന്നും ചെയ്യാനില്ല .ബംഗാളിലും അതേ അവസ്ഥ .ബീഹാറിൽ ലാലു പാർട്ടി ഉള്ളത് കൊണ്ടങ്ങനെ പോകുന്നു.മദ്ധ്യപ്രദേശിലും ,രാജസ്ഥാനിലും ആണ് ഇത്തിരി ഉള്ളത് .ജനകീയനായ സച്ചിൻ പൈലറ്റ് എപ്പോ വേണമെങ്കിലും പോകാം എന്നതാണവസ്ഥ .പഞ്ചാബ് ,ആസാം ഇവിടങ്ങും സ്ഥിതി ഗുണകരമല്ല .വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കൈ വിട്ടു കഴിഞ്ഞു . രാഹുലിനൊപ്പമുള്ള ജനപിന്തുണയും ,പ്രായോഗിക രാഷ്ട്രീയ ജ്ഞാനവും ഇല്ലാത്ത കുറെ നേതാക്കൾ മാത്രമായവരുടെ പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു.കമൽനാഥിനും , ഗെഹലോട്ടിനും ഹൈക്കമാൻ്റ് നോ കമൻ്റ് ആണ് .അവരുടെ രീതിയിൽ അവർ പോകുന്നു .ഇനി തരൂർ ,മുരളീധരൻ ,എം.കെ രാഘവൻ തുടങ്ങിയ നിരവധി പേർ തങ്ങൾ അകത്തുണ്ടോ അതോ പുറത്താണോ എന്ന സംശയത്തിലാണ്താനും .പല സംസ്ഥാനങ്ങളിലെ പല പേരും പുറത്തിറങ്ങാൻ തയ്യാറായി നിൽക്കുന്നതായി അറിയുന്നു .നാളെ ആരെന്ന് കാണാം …

സൂര്യൻ

https://chat.whatsapp.com/KzEvPL9XBJR38bgLlu9hJa