Dear Sir,
Please find attached press release – Study Australia Showcase brings together students, education leaders & Australian Universities under one roof for your kind consideration.
Also find attached English version and logo for your reference.
Please find appended UNICODE Version.
വിദ്യാര്‍ത്ഥികളേയുംവിദ്യാഭ്യാസരംഗത്തെമുന്‍നിരക്കാരേയുംസര്‍വകലാശാലകളേയുംഒരുകുടക്കീഴില്‍അണിനിരത്തിസ്റ്റഡിഓസ്ട്രേലിയ
കൊച്ചി: ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ദി ഓസ്ട്രേിയന്‍ ട്രേഡ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് കമ്മീഷന്‍ സംഘടിപ്പിച്ച സ്റ്റഡി ഓസ്ട്രേലിയ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും വിദ്യാഭ്യാസ രംഗത്തെ മുന്‍നിരക്കാരും അടക്കമുള്ളവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള തൊഴില്‍ അവസരങ്ങള്‍ രൂപപ്പെടുത്താന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഒരുക്കുന്ന നീക്കങ്ങള്‍ ഇവിടെ ഉയര്‍ത്തിക്കാട്ടി. വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, വിദ്യാഭ്യാസ രംഗത്തെ മുന്‍നിരക്കാര്‍ തുടങ്ങിയവര്‍ക്ക് 26-ല്‍ ഏറെ ഓസ്ട്രേലിയന്‍ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ലഭിച്ചത്.
സെപ്റ്റംബര്‍ 22 വരെ കൊച്ചിക്ക് പുറമേ ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, ജയ്പൂര്‍ തുടങ്ങിയ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലും സ്റ്റഡി ഓസ്ട്രേലിയ റോഡ് ഷോ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഓസ്ട്രേലിയയുടെ മികവു മനസിലാക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, വിദ്യാഭ്യാസ കൗണ്‍സിലര്‍മാര്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ക്ക് ഇടപഴകാനുള്ള സൗകര്യങ്ങളും ഈ പരിപാടിയില്‍ ലഭ്യമാക്കിയിരുന്നു.
തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്സ് തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായതാണോ എന്നു തീരുമാനിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന കരിയര്‍ മാച്ചര്‍ സ്ക്രീനും വേദിയിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ താല്‍പര്യവും കോഴ്സിലൂടെ ലഭിക്കുന്ന സൗകര്യങ്ങളും പരസ്പരം വിലയിരുത്താനും ഇതു സഹായിച്ചു. പല വിദ്യാര്‍ത്ഥികളും ഇതിന്‍റെ അടിസ്ഥാനത്തില്‍ പങ്കെടുക്കുന്ന സര്‍വകലാശാലകളെ സമീപിക്കുകയും ചെയ്തു.
ഓസ്ട്രേലിയയില്‍ പഠിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച തീരുമാനമാണ് തങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന വിധത്തിലാണ് തങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി അടുത്ത് ഇടപഴകിയതെന്ന് ഓസ്ട്രേലിയന്‍ ട്രേഡ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് കമ്മീഷന്‍ (ഓസ്ട്രേഡ്) ഡിജിറ്റല്‍ എജ്യൂക്കേഷന്‍ ഹബ് ഡയക്ടര്‍-ഇന്ത്യ വിക് സിങ് പറഞ്ഞു. ഏറ്റവും പുതിയതും ആശ്രയിക്കാവുന്നതും വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, വിദ്യാഭ്യാസ കൗണ്‍സിലര്‍മാര്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവരെ സംബന്ധിച്ച് ഏറ്റവും പ്രസക്തവുമായ വിവരങ്ങളാണ് സ്റ്റഡി ഓസ്ട്രേലിയ റോഡ്ഷോ നല്‍കുന്നത്. ലോകോത്തര നിലവാരത്തിലെ വിദ്യാഭ്യാസം, ശക്തമായ തൊഴില്‍ സാധ്യതകള്‍, അതുല്യമായ ജീവിത ശൈലി തുടങ്ങിയവയാണ് ഓസ്ട്രേലിയ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റുഡന്‍റ് വീസ നേടുന്നതിനെ കുറിച്ചും ഗ്രാജുവേറ്റ് റൂട്ടിനെ കുറിച്ചും ഓസ്ട്രേലിയന്‍ വീസയില്‍ നിന്നും ഇമിഗ്രേഷന്‍ ഓഫിസര്‍മാരില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ റോഡ് ഷോയിലൂടെ നല്‍കാനായി. സ്കോളര്‍ഷിപുകള്‍, വിദ്യാര്‍ത്ഥികളുടെ ജീവിതം, സുരക്ഷ തുടങ്ങിയവയെ കുറിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്ന് അറിയാനുള്ള അവസരവും ഒരുക്കി.
ലോകോത്തര വിദ്യാഭ്യാസത്തിനും പഠന ശേഷമുള്ള തൊഴില്‍ സാധ്യതകള്‍ക്കും ഉന്നത നിലവാരമുള്ള ജീവിതത്തിനും വേണ്ടി ഓസ്ട്രേലിയയിലെ പഠനം തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ചു വരികയാണ്. അതിര്‍ത്തികള്‍ വീണ്ടും തുറന്നു കൊടുത്ത 2021 ഡിസംബര്‍ മധ്യം മുതല്‍ 2022 ജൂലൈ 22 വരെ സ്റ്റുഡന്‍റ് വീസയുമായി 2,60,000 പേരാണ് ഓസ്ട്രേലിയയില്‍ എത്തിയത്.
ഓസ്ട്രേലിയയില്‍ പഠിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ https://www.studyaustralia.gov.au/india
എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
With Regards,
Sanil Augustine
Adfactors PR| M: +91 85476 19881