Dear Sir,
Please find attached press release – Hon’ble Prime Minister of India Shri Narendra Modi interacts with Construction Workers of Delhi Metro Tunnel on Vi 5G Digital Twin, designed for Worker Safety in India for your kind consideration.
Also find attached image and English version for your reference.
Please find appended UNIICODE Version.
വി 5ജിഡിജിറ്റല്‍ട്വിന്‍വഴിഡല്‍ഹിമെട്രോടണല്‍ നിര്‍മാണതൊഴിലാളികളുമായിസംവദിച്ച്പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ന്യൂഡല്‍ഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസ് 2022ല്‍ തത്സമയ 5ജി നെറ്റ്വര്‍ക്ക് സ്വിച്ച്ഓണ്‍ ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വി 5ജി ലൈവ് നെറ്റ്വര്‍ക്കിലെ ആദ്യ കോള്‍ നടത്തി. വി 5ജിയുടെ ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡല്‍ഹി മെട്രോയുടെ ദ്വാരകയിലെ ടണല്‍ നിര്‍മാണ തൊഴിലാളികളുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തിയത്. ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് പ്രധാനമന്ത്രിയുടെ കോള്‍ അറ്റന്‍ഡ് ചെയ്തത്. അദ്ദേഹം സ്ഥലത്തെ ഒരു തൊഴിലാളിയുമായി പ്രധാനമന്ത്രിക്ക് ആശയവിനിമയം നടത്താന്‍ സൗകര്യമൊരുക്കി. രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷയ്ക്കായാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 5ജി ഡിജിറ്റല്‍ ട്വിന്‍ സൊലൂഷന്‍ പദ്ധതി വിഭാവനം ചെയ്യുന്നത്.
ഹൈസ്പീഡ് അള്‍ട്രാ ലോ ലേറ്റന്‍സി 5ജി നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ടണലുകള്‍, ഭൂഗര്‍ഭ വര്‍ക്കിങ് സൈറ്റുകള്‍, ഖനികള്‍ തുടങ്ങിയ അപകട സാധ്യതകളുള്ള നിര്‍മാണ സൈറ്റുകളുടെ മേല്‍നോട്ടത്തിന് തൊഴിലാളികളുടെ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും 5ജി സാങ്കേതികവിദ്യ ഇന്ത്യയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് വി അധികൃതര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നല്‍കി.
വി 5ജിയില്‍ സൃഷ്ടിച്ച ഒരു ഡല്‍ഹി മെട്രോ ടണല്‍ സൈറ്റിന്‍റെ ത്രിഡി ഡിജിറ്റല്‍ ട്വിന്‍ ഉപയോഗിച്ച് പ്രധാനമന്ത്രിക്ക് തത്സമയം വിദൂരത്ത് നിന്ന് കാണാനും സൈറ്റില്‍ വിന്യസിച്ചിരിക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളും ക്ഷേമവും അവലോകനം ചെയ്യാനും കഴിഞ്ഞു.
ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയും, ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിലെ വി 5ജി പ്രദര്‍ശന ചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ തങ്ങള്‍ പ്രചോദിതരാണെന്നും, ഡിജിറ്റല്‍ യുഗത്തില്‍ ഇന്ത്യയെ ആഗോള സൂപ്പര്‍ പവറായി മാറ്റാന്‍ വി പ്രതിജ്ഞാബദ്ധരാണെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള പറഞ്ഞു. 5ജി യുഗത്തിലെ വിയുടെ ആദ്യ ചുവടുവെപ്പ് ഇന്ത്യയുടെ ന്യൂ ജനറേഷന്‍ ടെക്നോളജിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ്. 130 കോടി ഇന്ത്യക്കാരെ വ്യക്തിഗതവും കൂട്ടായതുമായ വളര്‍ച്ചയിലേക്കുള്ള നയിക്കുന്നതിന് നൂതന സാങ്കേതികവിദ്യയിലും സേവനങ്ങളും ലഭ്യമാക്കാന്‍ വി പ്രതിജ്ഞാബദ്ധമണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടെലികോം വ്യവസായത്തിലെ മുന്നിര കമ്പനി എന്ന നിലയില്‍ രാജ്യത്തെ 5ജി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് സാങ്കേതിക കമ്പനികളുടെയും ഡൊമെയ്ന്‍ മേധാവികളുടെയും പങ്കാളിത്തത്തോടെ 5ജി ഉപയോഗ കേസുകളുടെ ഒരു ശ്രേണിയും വി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
എഥോനെറ്റ്, ടാറ്റ കമ്മ്യൂണിക്കേഷന്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സര്‍വീസസ് (ടിസിടിഎസ്) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ദ്വാരക മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന ഡല്‍ഹി മെട്രോ സൈറ്റിന്‍റെ ഡിജിറ്റല്‍ ട്വിന്‍ വി വിന്ന്യസിച്ചത്. തത്സമയ വിആര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ വഴി വര്‍ധിപ്പിച്ച ഇഎംബിബി, യുആര്‍എല്‍എല്‍സി എന്നിവയുടെ വിന്യാസം സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. 4കെ എച്ച്ഡി ക്യാമറകള്‍ സൈറ്റില്‍ സ്ഥാപിച്ച്, 5ജി വഴി നെറ്റ്വര്‍ക്കിലേക്കും ഡല്‍ഹിയിലെ വി 5ജി കോര്‍ ലൊക്കേഷനിലെ ഒരു എഡ്ജ് കമ്പ്യൂട്ട് പ്ലാറ്റ്ഫോമിലേക്കും കണക്റ്റ് ചെയ്തു. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിക്ക് സ്ക്രീനില്‍ തത്സമയ അനുഭവം ലഭിക്കുന്നതിനായി ഒരു ഓപ്പറേറ്റര്‍ ധരിച്ചിരുന്ന ഹോളോലെന്‍സിലാണ് ഡിജിറ്റല്‍ ചിത്രങ്ങള്‍ പോര്‍ട്ട് ചെയ്തത്. വി 5ജി നെറ്റ്വര്‍ക്കിലായിരുന്നു സൈറ്റില്‍ നിന്ന് കോറിലേക്കും, പ്രഗതി മൈതാനിലെ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് ഡെമോ ലൊക്കേഷനിലേക്കുമുള്ള കണക്റ്റിവിറ്റി.
With Regards,
Sanil Augustine
Adfactors PR| M: +91 85476 19881