പൊതു വിവരം

Sree Sankaracharya University of Sanskrit -News

By ദ്രാവിഡൻ

October 31, 2022

Greetings from Sree Sankaracharya University of Sanskrit!

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication.

പ്രസിദ്ധീകരണത്തിന്

1) സംസ്കൃത സർവ്വകലാശാലയിൽ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും സംഘടിപ്പിക്കുന്നു. ‍സർവ്വകലാശാലയിലെ ഭരണഭാഷ അവലോകന സമിതിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് നവംബർ ഒന്ന് മുതൽ എട്ട് വരെ വിവിധ മത്സരങ്ങൾ നടക്കുമെന്ന് രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ അറിയിച്ചു. കേട്ടെഴുത്ത് , കയ്യെഴുത്ത് , പുസ്തകവായന, പച്ചമലയാളം, കവിതാരചന, കഥാരചന, കവിതാലാപനം, ഉപന്യാസം, പ്രശ്നോത്തരി മത്സരങ്ങളാണ് നടത്തുന്നത് .

2) സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച് .ഡി. പ്രവേശന പരീക്ഷ നവംബർ 15ന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ വിവിധ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിച്ചവർക്കുളള പ്രവേശന പരീക്ഷ നവംബർ 15ന് അതത് പഠന വിഭാഗങ്ങളിൽ നടക്കും. ഓൺലൈൻ അപേക്ഷകളുടെ പ്രിന്റ് കോപ്പി അതത് പഠനമേധാവികൾക്ക് ലഭിക്കേണ്ട അവസാന തീയതി നവംബർ രണ്ടാണ്. ഹാൾ ടിക്കറ്റുകൾ നവംബർ ഏഴിന് സർവ്വകലാശാലയുടെ വെബ്സൈറ്റുകളിൽ (www.ssus.ac.in, www.ssusonline.org) നിന്നും അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2463380.

3) സംസ്കൃത സർവ്വകലാശാലഃ അഞ്ചാം സെമസ്റ്റർ ബി. എ. പരീക്ഷകൾ

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി. എ. (റീ അപ്പീയറൻസ്) പരീക്ഷകൾ നവംബർ 16, 17, 18, 21, 22 തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

4) ലഹരി വിരുദ്ധറാലിയും ഒപ്പ് പതിക്കലും

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ഒപ്പ് പതിക്കൽ പരിപാടിയും നടന്നു. കാലടി മുഖ്യക്യാമ്പസിലും ടൗണിലുമായി നടന്ന റാലി കാലടി സ്വകാര്യ ബസ്‍സ്റ്റാൻഡിൽ സമാപിച്ചു. ബസ് സ്റ്റാൻഡിന് മുമ്പിൽ സ്ഥാപിച്ച കാൻവാസിൽ ഒപ്പ് പതിപ്പിച്ചു കൊണ്ട് സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സെൽ മേധാവി പ്രൊഫ. കെ. വി. അജിത്കുമാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഡോ. ടി. പി. സരിത, ഡോ. കെ. എൽ. പദ്മദാസ്, ഡോ. എം. ജെൻസി എന്നിവർ പ്രസംഗിച്ചു.

5) സംസ്കൃത സർവ്വകലാശാലയിൽ ‘രാഷ്ട്രീയ ഏകത ദിവസ് ‘ആചരിച്ചു

സ്വതന്ത്ര ഭാരതത്തിന്റെ ആർക്കിടെക്ടായ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ രാഷ്ട്രീയ ഏകത ദിവസായി ആചരിച്ചു. കാലടി മുഖ്യ ക്യാമ്പസിലെ ഭരണ നിർവ്വഹണ മന്ദിരത്തിന് മുമ്പിൽ ചേർന്ന സമ്മേളനത്തിൽ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ‘രാഷ്ട്രീയ ഏകത ദിവസ് ’പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അധ്യാപക അനധ്യാപക ജീവനക്കാരും വിദ്യാർത്ഥികളും ആചരണത്തിൽ പങ്കാളികളായി.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺനം. 9447123075

സംസ്കൃത സർവ്വകലാശാല വാർത്തകൾ.docx സംസ്കൃത സർവ്വകലാശാല വാർത്തകൾ.pdf