Greetings from Sree Sankaracharya University of Sanskrit!
Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication.
തീയതി : 08.11.2022
പ്രസിദ്ധീകരണത്തിന്
(എല്ലാ എഡിഷനുകളിലേയ്ക്കും)
1) സംസ്കൃത സർവ്വകലാശാലയിൽ ‘മയക്കുമരുന്ന് ദുർഭൂതത്തെ’ കുഴിച്ച് മൂടി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ‘മയക്കുമരുന്ന് ദുർഭൂതത്തെ’ അഗ്നിക്കിരയാക്കി പ്രതീകാത്മകമായി വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് കുഴിച്ചുമൂടി. സർവ്വകലാശാലയിൽ ഒരു മാസമായി നടത്തി വരുന്ന മയക്കുമരുന്നിനും ലഹരിക്കുമെതിരായ പ്രതിരോധ-ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ക്യാമ്പസിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയോട് അനുബന്ധിച്ചാണ് പ്രതീകാത്മക കുഴിച്ചു മൂടൽ നടന്നത്. വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് തീർത്ത മനുഷ്യച്ചങ്ങലയിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രൊ-വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ലഹരിവിരുദ്ധ കമ്മിറ്റി ചെയർമാൻ ഡോ. കെ. ജി. അജിത്കുമാർ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ. എൽ പത്മദാസ്, ഡോ. ജെൻസി എന്നിവർ ചങ്ങലയിൽ കണ്ണികളായി. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവ്വീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അടിക്കുറിപ്പ് ഫോട്ടോഃ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ‘മയക്കുമരുന്ന് ദുർഭൂതത്തെ’ അഗ്നിക്കിരയാക്കി കുഴിച്ച് മൂടിയപ്പോൾ.
2) സംസ്കൃത സർവ്വകലാശാലഃ രണ്ടാം സെമസ്റ്റർ എം. ഫിൽ. പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ രണ്ടാം സെമസ്റ്റർ എം. ഫിൽ വിദ്യാർത്ഥികൾ താങ്കളുടെ പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണെന്ന് സർവ്വകലാശാല അറിയിച്ചു. രണ്ടാം സെമസ്റ്റർ എം. ഫിൽ. പരീക്ഷകൾക്കായുളള അപേക്ഷകൾ നവംബര്‍ 28നകം സമർപ്പിക്കണം. ഫൈനോടെ നവംബര്‍ 30വരെയും സൂപ്പർ ഫൈനോടെ ഡിസംബര്‍ രണ്ട് വരെയും അപേക്ഷകൾ സ്വീകരിക്കും.
3)സംസ്കൃത സര്‍വകലാശാലയിൽ ഗസ്റ്റ് അധ്യാപകർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ ഹിസ്റ്ററി ഓഫ് ആര്‍ട്സ് ആന്റ് ഏസ്തറ്റിക്സ് വിഷയത്തിൽ മണിക്കൂര്‍ അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. പ്രസ്തുത തസ്തികയിലേയ്ക്കുളള വാക് ഇൻ ഇന്റര്‍വ്യൂ നവംബര്‍ 15ന് രാവിലെ 10.30ന് കാലടി മുഖ്യ ക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി വാക് ഇൻ ഇന്റര്‍വ്യൂവിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺനം. 9447123075