പൊതു വിവരം

ബിശ്വനാഥ് സിന്‍ഹ ധനകാര്യ വകുപ്പ് അഡീഷനല ്‍ ചീഫ് സെക്രട്ടറി

By ദ്രാവിഡൻ

September 23, 2022

ബഹുമാനപ്പെട്ട സർ,

ഈ വാർത്ത അങ്ങയുടെ പ്രസിദ്ധീകരണത്തിൽ നൽകണമെന്ന് അപേക്ഷിക്കുന്നു.

<

p dir=”ltr”>ബിശ്വനാഥ് സിന്‍ഹ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി

<

p dir=”ltr”>തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍ ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഈ ചുമതലയ്‌ക്കൊപ്പം സ്റ്റോര്‍ പര്‍ചേസ് വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറി, റീബില്‍ഡ് കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നീ അധിക ചുമതലകളും അദ്ദേഹം വഹിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പദവിയിലിരിക്കെയാണ് പുതിയ നിയമനം. നേരത്തെ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

<

p dir=”ltr”>1992 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഓഫീസറായ ബിശ്വനാഥ് സിന്‍ഹ ബിഹാര്‍ സ്വദേശിയാണ്. ദല്‍ഹി സ്‌കൂള്‍ ഓഫ് ഇകണൊമിക്‌സിലെ പഠനത്തിനു ശേഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. മൂന്നു പതിറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതത്തില്‍ ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍, മാനേജിംഗ് ഡയറക്ടര്‍, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിങ് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ്, കായിക വകുപ്പുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സെക്രട്ടറി, ദല്‍ഹി കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍, പരിസ്ഥിതി, വനം മന്ത്രാലയം ജോയിന്റ് സെക്രട്ടറി, പഴ്‌സനല്‍ ആന്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ് എസ്സി/എസ്ടി ക്ഷേമം, സാമൂഹ്യ നീതി എന്നീ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

#additionalchiefsecratary #finance#kerala #keralafinance #rebuildkerala

ബിശ്വനാഥ് സിന്ഹ ധനകാര്യ വകുപ്പ് അഡീഷനല് ച ീഫ് സെക്രട്ടറി.docx GO 4073 22.pdf

This post has already been read 1043 times!