എന്തരോ മഹാനുഭാവുലു! ദേവായനത്തിലെ കാവ്യസൂര്യൻ
“സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ ജീവൻ കൊണ്ടും സ്നേഹിക്കും ലോകം തിരിച്ചെന്നെയു- മേന്നെ നണ്ണി; മറി ച്ചാണെങ്കിൽ സ്നേഹിച്ചീടുവാൻ സേവിക്കാനും ധരിച്ചിട്ടില്ലെങ്കി, ലീ ലോക- മെന്തിനു കൊള്ളാം?” (അക്കിത്തം) കാവ്യസാമ്രാജ്യത്തിലെ ഋഷിതുല്യനായ ചക്രവർത്തിയായിരുന്നു മഹാകവി അക്കിത്തം. കാവ്യകുലപതിമാരെ ദൂരെ നിന്ന് അത്ഭുതം നിറഞ്ഞ മിഴികളോടെ, സ്നേഹാദരങ്ങളോടെ കണ്ട് നിന്നിരുന്ന കാലമായിരുന്നു അത്. എഴുത്തിൻ്റെ ലോകത്തിലേയ്ക്ക് വളരെ വൈകി എത്തിച്ചേർന്ന, ആദ്യക്ഷരങ്ങൾ പഠിക്കുന്ന ഒരു സാഹിത്യാന്വേഷി ആയിരുന്നു അന്ന് ഞാൻ. കാവ്യകുലപതിമാരുടെ ലോകത്തേയ്ക്ക് നടന്ന് ചെല്ലാനുള്ള അറിവോ, ജഞാനമോ തീരെയില്ലാതിരുന്ന ഒരാളുടെ മനസ്സായിരുന്നു അന്നുണ്ടായിരുന്നത്. അവരുടെ ഹൃദയവിശാലത അറിയാനായിരുന്നെങ്കിൽ അങ്ങനെയൊരു ആശങ്ക വേണ്ടിയിരുന്നില്ലെന്ന് പിന്നീടുള്ള അനുഭവങ്ങൾ സാക്ഷ്യമേകി. ആദ്യ കവിതാസമാഹാരം ‘നക്ഷത്രങ്ങളുടെ കവിത’ പ്രസിദ്ധീകരിച്ചപ്പോൾ ഒരു നിയോഗം പോലെ അത് മഹാകവിയുടെ ദേവായനത്തിലേയ്ക്ക് തപാലിലയച്ചു. അൽകെമിസ്റ്റിലേതെന്ന പോലെ സമസ്തഗോളങ്ങളും, ആകാശനക്ഷത്രങ്ങളും കൂടെ നിന്ന് പ്രപഞ്ചം അതിഗൂഢമായി ആലോചനായോഗം കൂടി ജഞാനപീഠം നൽകിയാദരിച്ച …