എഡിറ്റോറിയൽ

എഡിറ്റോറിയൽ നാലാം ലക്കം

terror

 

കേരളം ഭീകരവാദത്തിൻ്റെ ഹബ്ബ്

കേരളത്തിൽ നിന്ന് മൂന്ന് അൽ ഖ്വയിദ ഭീകരവാദികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയുണ്ടായി അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് പശ്ചിമ ബംഗാൾ സ്വദേശികളായ മുസാഫ് ഹുസൈൻ, അബു സൂഫിയാൻ, യാക്കൂബ് ബിശ്വാസ് എന്നിവരെ അറസ്റ്റ് ചെയ്തത് കേരളത്തിൽ തീവ്രവാദ ശക്തികൾ സ്വാധീനം ചെലുത്തുന്നു എന്ന് അടുത്തിടെ കേന്ദ്ര അഭ്യന്തര മന്ത്രാലയവും മറ്റ് അന്വേഷണ ഏജൻസികളും പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കാശ്മീരിൽ എറ്റു മുട്ടലിൽ കൊല്ലപ്പെടുന്നത് മലയാളികൾ ഐ എസ് ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതും കേരളത്തിൽ നിന്ന് ഇന്ത്യയിലെ ഇതരയിടങ്ങളിൽ നിന്ന് വളരെ സുരക്ഷിതമയി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒളിച്ചു താമസിക്കാൻ പറ്റിയ ഇടമായി കേരളം മാറിയിരിക്കുന്നു.
കുപ്രസിദ്ധ ഭീകരവാദി ഇമാം അലിയുടെ സുരക്ഷിത ഒളികേന്ദ്രമായിരുന്നു കേരളം പിന്നീട് അയാളെ ബാംഗ്ലൂരിൽ വെച്ച് തമിഴ്നാട് പോലീസ് വെടിവെച്ച് കൊന്നു അന്ന് രക്ഷപ്പെട്ട തടിയൻ്റവിടെ നസീറും സംഘവു മാണ് പിന്നീട് ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും ചെറുതു വലുതുമായ സ്ഫോടനങ്ങൾ നടത്തിയത് നസീറിന് ബാംഗ്ലൂരിൽ വാടക വീട് ശരിയാക്കി കൊടുത്തത് കേരളത്തിലെ ഒരു പ്രമുഖനാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയതാണ് അയാളുമായി ഏറെ ചങ്ങാത്തമുള്ള ആളാണ് കേരളത്തിൽ വിവാദമായ മന്ത്രി. അൽ-ഉമ്മ ,ഹിസ്സ് ബുൾ മുജാഹിദീൻ, ഇന്ത്യൻ മുജാഹിദിൻ, അങ്ങനെ ഒട്ടേറെ തീവ്രസ്വഭാവമുള്ള സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കേരളത്തിലെ അന്വേഷണ ഏജൻസികൾക്ക് അറിവുള്ളതാണ്. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ കേരളത്തിലെ അന്വേഷണ എജൻസികൾ സത്വര നടപടിയൊന്നും സ്വീകരിക്കാറില്ല.
തടിയൻ്റവിട നസീറും സംഘവും ജയിലിലായതിന് ശേഷം കേരളത്തിലൊ മറ്റ് സംസ്ഥാനങ്ങളിലോ സ്ഫോടനങ്ങൾ നടന്നില്ല എന്നും ഓർത്ത് വെക്കേണ്ടതാണ്, സ്വർണക്കടത്ത് സംഭവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങളിൽ നിരോധിക്കപ്പെട്ട തീവ്രവാദസംഘടനക്ക് പരോക്ഷ ബന്ധമുള്ളതായി ചർച്ച ചെയ്യപ്പെടുന്നുണ്ട് ദക്ഷിണേന്ത്യയിലെ തീവ്രവാദ സംഘടനകളെ ഏകോപിപ്പിച്ച് അവർക്ക് സഹായങ്ങൾ ചെയ്ത് പോന്നിരുന്നത് മുൻ സിമി നേതാവ് സി എം എ ബഷീറായിരുന്നു ഇപ്പോൾ ബാംഗ്ലൂർ ജയിലിൽ കഴിയുന്ന സർഫ്രാസ് നവാസിലൂടെയായിരുന്നു ബഷീർ സാമ്പത്തിക സഹായങ്ങൾ എത്തിച്ച് കൊണ്ടിരുന്നത് കണ്ണൂർ ജില്ലയിലെ കനകമലയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് എൻ ഐ എ പിടികൂടിയവർക്ക് വിദേശ സഹായം കിട്ടിയതായും വ്യക്തമായതാണ് മന്ത്രി കെ ടി ജലീലിനെ സംശയ മുനയിൽ നിർത്തുന്നത് അദ്ദേഹത്തിൻ്റെ പഴയ കാല സിമിബന്ധമാണ് അക്കാലത്ത് കേരളത്തിൽ സിമിയുടെ ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇരുന്നവരാണ് ജലീലും,ബഷീറും കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമാകുന്നതിൻ്റെ പി

റകിൽ കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട രാഷട്രീയ പാർട്ടികൾ തന്നെയാണ്.

ഖുർആൻ കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കാൻ കേരളത്തിലെ ഭരണമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പാർട്ടി സെക്രട്ടറി തന്നെ എത്രമാത്രം ഉത്തരവാദിത്തം ഇല്ലാതെയാണ് സംസാരിക്കുന്നത് തീവ്രസ്വഭാവമുള്ളവരെ കൂടുതൽ പ്രകോപിപ്പിക്കുന്ന
രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത് തീവ്രവാദികൾക്ക് വിത്തും വളവും ആവശ്യത്തിനു വെ ള്ളവും കോടിയേരി ബാലകൃഷ്ണൻ നൽകുന്നു അത് ഏറ്റെടുത്ത് കൊണ്ട് പൊതുയിടങ്ങളിൽ അർമാദിക്കുകയാണ് അണികൾ കേരളത്തിൻ്റെ സാമ്പത്തിക സുരക്ഷക്ക് പ്രതിസന്ധിയുളവാക്കും വിധം ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണവും സ്വർണ്ണവും ചില മത സംഘടനകൾക്ക് ഒഴുകിയെത്തുന്നു ഇത്തരം ഹവാല ഇടപാടുകൾ അന്വേഷിക്കാൻ ഒരു മുന്നണി ഭരണവും ഇതുവരെ തയ്യാറായിട്ടില്ല ഇനിയൊട്ടും തയ്യാറാവുകയുമില്ല

 

എഡിറ്റോറിയൽ

This post has already been read 11821 times!

Comments are closed.