നിന്നോടുകൂടി
………………………
കണ്ണുനീർ തീർത്ഥം തളിച്ചു ഞാനെൻ്റെ
ദു:ഖങ്ങളെല്ലാം നീയായ് തന്നെ യേറ്റെടുത്തു
വിണ്ണിൻ്റെ കീഴേ പെയ്തരാ മഴയിലപ്പോൾ
മണ്ണിൻ്റെ ഓർമ്മകൾ നാമ്പിടുകയായിരുന്നു
തുമ്പപൂ നുള്ളി പൂവിളി കേട്ട വഴിയിലും
വിഷുക്കണിയുമായി വന്ന നിൻ കോട്ട വഴികളിലും
ഇന്നു കാണുന്ന ഓരോ പുലരിയിലും നിന്നെ
ഞാനെന്നിലേക്കായിയെടുത്തു വച്ചു
ഓർക്കാതെ പെയ്യുതോരു മഴ പോലെ നിന്നിഷ്ടമറിഞ്ഞും
പറയാതൊഴിഞ്ഞ മഴ പോലെ നീ നടന്നുന്നു നീങ്ങിയതും
പഞ്ചേന്ദ്രിയങ്ങളിൽ പഞ്ചാമൃതമായി നീ തന്ന ഉമ്മയും നന്മയുമെല്ലാം
നിന്നോടുകൂടെ ഞാനെൻ്റെ,ദു:ഖമായേറ്റെടുത്തു സഖി
എൻ്റെ ദു:ഖത്തിലും നിന്നോർമ്മയുണ്ടെങ്കിലും
അതിൽ പരമാന്ദം മെനിക്കീ,ഭൂമിയിലില്ലോ,സഖീ…..
Dileep C Sukumaran
This post has already been read 6793 times!



Comments are closed.