
ഞാനുമൊന്ന് പാടട്ടെ
സുനിൽരാജ്സത്യ
എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം- എല്ലാരും കേൾക്കുന്നപാട്ട് വേണം!
താളത്തിൽ പാടണം, തകിൽകൊട്ടി പാടണം- തളരാത്ത നിങ്ങളെൻ കൂട്ടാവണം!
പാട്ടിൽ തേനൂറണം,പാടം പൂത്താടണം-
പട്ടിണിത്തീയൊന്നണഞ്ഞ്പോണം!
പതിനാറ് പൊൻപണം, പലനാളായ് നേടണം-
പാലത്തറയില് നേർച്ച വേണം !
പാട്ടിൽ തീ കത്തണം, പടയണി കൊട്ടണം- ബാധയൊഴിപ്പിക്കാൻ ”ആട്ടു” വേണം!
പായിട്ട് ഉണ്ണണം, പാണന്മാരെത്തണം- പൂവിട്ട് മുറ്റം ഒരുക്കീടണം! പാട്ടിൽ തീകത്തണം, പാദങ്ങൾ തുള്ളണം-
താളം പിടിക്കാത്തോർ മാറിപ്പോണം!
കുറ്റം പറയുന്നോർ പാട്ടിനു പോകണം,
പാട്ടിങ്ങനെത്തന്നെ പാടിടും ഞാൻ! എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം-
പാട്ടെന്നിലാശ്വാസ കാറ്റ് വീശും!
പാട്ടൊന്നു പാടണം, പാതകൾ താണ്ടണം-
പട്ടട പൂകുമ്പോൾ കൂട്ട് വേണം!
പട്ടടയിൽ കൂട്ടു പാട്ട് വേണം!!
Sunilrajsathya
Mob 9447575984
This post has already been read 27347 times!
Comments are closed.