ഒരു പക്ഷെ, ഭാരതത്തിൽ ജനിച്ച ഏതൊരുവനും അറിവുള്ള ഒരു മന്ത്രം ആയിരിക്കും ‘തത്വമസി’ എന്നത്. ഒരു സനാതന ധർമ്മ വിശ്വസിയോട് എന്താണ് ഈശ്വരൻ എന്ന് ചോദിച്ചാൽ പറയുന്ന ഏറ്റവും ലളിതവും എന്നാൽ അതിശക്തമായ ആശയം ഉൾക്കൊള്ളുന്നതുമായ ഉത്തരം ഏറിയ പക്ഷവും ഇത്…

അവരുടെ ആള് _________________ കല്യാണം കഴിച്ചു കൊണ്ടുവരുമ്പോൾ അയാളേക്കാൾ രണ്ട് വയസ്സ് കുറവേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. പെണ്ണുകാണല് തൊട്ട് എടോന്നാ അയാളവരെ വിളിച്ചത്. അവരയാളെ ആദ്യമൊക്കെ ശ് ശ് എന്ന് വിളിച്ചു. പിന്നെ അതേ, കേട്ടോ എന്ന് വിളി മാറി. പിന്നെയത്…

കാഴ്ചയുടെ കാണാപ്പുറങ്ങൾ പുഴകണ്ടപ്പോഴൊക്കെ കരകളെയാണ് കണ്ടത്. വിളമ്പുകളിലെ വിങ്ങലുകളാൽ വിയോജനക്കുറിപ്പെഴുതും പോലെ പ്രകൃത്യാ ഒന്നായിരിക്കേണ്ടതിനെ രണ്ടാക്കി മാറ്റിയപാരമ്പര്യകഥയോ മനുഷ്യന്റെ കഥയില്ലായ്മയോ ഓർത്ത് പരിഭവിക്കും പോലെ പിന്നെപ്പിന്നെ ആർദ്രതയുടെ ഓളകൈകൾകൊണ്ട് അകന്നു നില്ക്കുന്ന മറുകരയെ തലോടുന്നു കരയുരുമ്മി നീന്തുന്ന മീനുകൾ വഴി എന്തോ…

നിന്നോടുകൂടി ……………………… കണ്ണുനീർ തീർത്ഥം തളിച്ചു ഞാനെൻ്റെ ദു:ഖങ്ങളെല്ലാം നീയായ് തന്നെ യേറ്റെടുത്തു വിണ്ണിൻ്റെ കീഴേ പെയ്തരാ മഴയിലപ്പോൾ മണ്ണിൻ്റെ ഓർമ്മകൾ നാമ്പിടുകയായിരുന്നു തുമ്പപൂ നുള്ളി പൂവിളി കേട്ട വഴിയിലും വിഷുക്കണിയുമായി വന്ന നിൻ കോട്ട വഴികളിലും ഇന്നു കാണുന്ന ഓരോ…

മഴ ആ ജാലകത്തിലൂടെ ___________________________ മഴയിൽ കുതിർന്നൊരാ ജനലിന്റെ പാളികൾക്കിടയിലും നിന്റെയാ ചിരി കണ്ടിടാം ഒരുപാട് കനവുകൾ ഞാൻ നെയ്ത് കൂട്ടിയാ മുറികൾക്കു പറയുവാൻ മൗനമാകാം ചിരിമഴക്കുസൃതിയായ് കളവുകൾക്കിടയിലെ സൗഹൃദത്താളവും ഒഴുകിയെത്താം ഇരുൾ തിന്ന മനസ്സിന്റെ കോണിപ്പടികളിൽ കയറുന്ന ചിന്തകൾക്കേറെ ഭാരം…

പെൺ വിത്ത്… ……………………… കഴിയുമെങ്കിൽ ഇനിയെനിക്കൊരു കുന്നിക്കുരുവായി പുനർജനിക്കണം.. നിറമുണ്ടെന്നു സ്വയം തിരിച്ചറിയും വരെയും കണ്ണടച്ച് ഇരുട്ടിൽ ഉറക്കം നടിക്കണം… ഒരിക്കൽ.. വികാരങ്ങളൊക്കെയും ഒരേനിറത്തിൽ വരച്ചുവെച്ച അനേകം പെൺവിത്തുകൾക്കൊപ്പം പുറംതോട് തകർത്തു പുറത്തേക്ക് തെറിക്കണം… കുലസ്ത്രീയുടെ കുപ്പായമഴിച്ചെറിഞ്ഞ ആശ്വാസത്തിൽ സ്വാതന്ത്രത്തിന്റെ മണംപിടിച്ച്…

 ഭ്രാന്ത് കവി ഭ്രാന്തനാണു പോലും….. നാടോടുമ്പോൾ കൂടെയോടാത്ത… നാടാകെ ചിരിക്കുമ്പോഴും , കരയുന്ന കണ്ണുകളുടെ കണക്കെടുക്കുന്ന കവി ഭ്രാന്തനാണു പോലും….. വിൽക്കപ്പെടുന്ന ബാല്യത്തിൻ്റെ വിരൽത്തുമ്പിലൊന്നു പിടിക്കാൻ കൊതിക്കുന്നതും… പിറന്നുവീണ കുരുന്നാദ്യം കരയുന്ന – തെന്തിനെന്ന് ചിന്തിച്ചലയുന്നതും …, വിശപ്പോളംവരില്ല പ്രണയത്തിൻ്റെ ആഴമെന്നറിഞ്ഞപ്പോൾ..…

പെണ്ണ് നിങ്ങൾക്ക് ഒരു പെണ്ണിനെ അറിയുമോ? നിങ്ങൾ ഉദ്ദേശിക്കുന്ന….. നിങ്ങൾ വിചാരിക്കുന്ന പെണ്ണല്ല……… മറ്റൊരുവൾ….. ഒറ്റക്ക് ഒരായിരം സമുദ്രത്തെ ചുമക്കുന്നവൾ… ഉള്ളിൽ എരിയുന്ന തീയെ കനൽകട്ട കൊണ്ട് അണച്ചവൾ… ഒരു വ്യാഴവട്ടം ഒരുവനെ മാത്രo പ്രണയിച്ച് കുരുത്തം കെട്ടു പോയവൾ.,. അലമാരക്കുള്ളിൽ,…

പെണ്ണേ നിന്നോട് ****************** പെണ്ണേ നിൻ സ്വപ്നങ്ങൾക്കു നീ വർണ്ണങ്ങൾ പകരണം നിന്റെ ആശകൾക്ക് വെള്ളവും വളവുമേകി വളർത്തണം നീ പാതിവരച്ചു നിർത്തിയ ചിത്രങ്ങൾക്കിനിയെങ്കിലും മോഹന വർണ്ണങ്ങളേകി ജീവൻ പകരാൻ കഴിയണം. കൊതിക്കുന്ന മോഹങ്ങൾ മനസ്സിൻ മച്ചകത്തിൽ മാറാലക്കെട്ടികിടക്കാതെ തുടച്ചു മിനുക്കിയൊരുക്കണം.…

കനൽപ്പൂക്കൾ നിന്നോടുള്ള തീവ്രമായ പ്രണയത്തിന്റെ കനൽ പൂവുകൾ എന്റെ ഉടലാകെ പൊള്ളിയ്ക്കുമ്പോൾ…. എന്റെ അസ്ഥികൾ വരെ എരിഞ്ഞു പൂക്കുമ്പോൾ… അതിന്റെ തീവ്ര നൊമ്പരത്തിൽ ഞാൻ തളർന്നു പോകുന്നു..!! നിന്റെ നിനവുകളിൽ രാവും പകലും പോകുന്നതറിയാതെ ഓരോ നിമിഷങ്ങളിലും നിന്നേയുമോർ ത്തോർത്തിരിക്കവേ… ഞാനൊരു…