എഡിറ്റോറിയൽ

എഡിറ്റോറിയൽ (ഒന്നാം ലക്കം)

Editorial

ചാരമായ ഫയലുകൾ വിലങ്ങണിയിക്കുമോ?

ഭരണാസിരാകേന്ദ്രത്തിലെ തീപ്പിടുത്തം കേവലം സ്വാഭാവികമായി മാത്രം കാണാൻ കഴിയുന്ന ഒന്നല്ല നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും ഗൗരവതരമായി ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു സ്വർണ്ണ കടത്തും അതിലൂടെ ഉയർന്ന് വന്ന മറ്റ് കേസ്സുകളെ കുറിച്ചുമുള്ള അന്വേഷണം നടക്കുന്ന ഘട്ടമായതിനാലും ദേശീയഅന്വേഷണ ഏജൻസി ചില സുപ്രധാന രേഖകൾ ആവശ്യപ്പെട്ടപ്പോൾ അത്തരം രേഖകൾ സൂക്ഷിച്ചിട്ടുള്ള അതേ സ്ഥലത്താണ് തീപിടിച്ചത് എന്നുള്ളതും നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും ശ്രദ്ധ പതിയേണ്ട സ്ഥലത്ത് എങ്ങനെ തീപ്പിടിച്ചു വെന്നതുമൊക്കെ പരിശോധനക്ക് വിധേയമാക്കുമ്പോഴാണ് ഇത് യാദൃശ്ചിക സംഭവമല്ലെന്ന് സാധാരണ മനുഷ്യർക്ക് തോന്നിപ്പോയാൽ അവരെ കുറ്റം പറയുകയെന്തിന്

അവിശ്വാസ പ്രമേയത്തിൽ രാഷ്ട്രീയമായി ദയനീയ പരാജയം ഏറ്റ് വാങ്ങേണ്ടി വന്ന പ്രതിപക്ഷ കക്ഷികൾ ഇതിനെ രാഷ്ട്രീയ ആയുധമാക്കിയതിൽ തെറ്റില്ല പക്ഷേ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് യാതൊരു തത്വദീക്ഷതയുമില്ലാതെ ,പ്രാഥമികമായ അന്വേഷണം പോലും നടത്താതെ തീവെച്ചു എന്ന ആരോപണവുമായി രംഗത്ത് വന്നത് ഭൂഷണമായില്ല ഭരണസിരാകേന്ദ്രത്തിൻ്റെ അധികാര ചുമതല ചീഫ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ് അത് കൊണ്ട് തന്നെയായിരിക്കാം പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹം മുന്നിട്ടറങ്ങുകയും മാധ്യമങ്ങളെയും, രാഷ്ട്രീയ നേതാക്കളെയും മാറ്റി നിർത്തിയത് അദ്ദേഹത്തിൻ്റെ ഈ ഈ പെടൽ ജനാധിപത്യരമാണോ എന്ന ചോദ്യം ഉയർന്ന് വന്നുവെങ്കിലും ഒരു ദിന അന്തി ചർച്ചക്കേ അത് കാരണമായുള്ളൂ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞുവെങ്കിലും സ്പീക്കർ തെരഞ്ഞെടുപ്പിലെ തങ്ങളുടെ രാഷ്ട്രീയ വ്യക്തിത്വം കളഞ്ഞ് കളിച്ച് പേരിൽ രാമനും ,കൃഷ്ണനു മുണ്ടെന്ന് പറഞ്ഞ് ശ്രീരാമകൃഷണന് പിന്തുണ കൊടുക്കുകയാണ് ചെയ്തത് ഒരു പക്ഷേ ഒ രാജഗോപാലിൻ്റെ വകതിരിവ് ഇല്ലായ്മയാണിതെന്ന് ആരെങ്കിലും കരുതിയെങ്കിൽ തെറ്റി സത്യത്തിൽ ആർ എസ് എസിൻ്റെ നിർദ്ദേശമില്ലാതെ അദ്ദേഹമത് ചെയ്യില്ല ദേശീയ തലത്തിൽ മുഖ്യ ശത്രുവായ കോൺഗ്രസ്സിന് അനുകൂലമായതൊന്നും ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിരിന്നു.
നേമത്തെ ചൂണ്ടിക്കാട്ടി കേരളത്തിൽ കളം പിടിക്കാമെന്ന മോഹം കഴിഞ്ഞ നാല് വർഷം നടക്കാതെ പോയതിൻ്റെ വെപ്രാളം ബി ജെ പിയിൽ കാണം അത് കൊണ്ട് തന്നെയാവാം യാതൊരു ഉത്തരവാദിത്വബോധവുമില്ലാതെയുള്ള സുരേന്ദ്രൻ്റെ പ്രതികരണം

പല പ്രധാനപ്പെട്ട ഫയലുകളും കത്തിയ ഫയലിൽ ഉൾപ്പെടുന്നു എന്ന ആരോപണത്തെ സർക്കാർ നിഷേധിക്കുന്നുവെങ്കിലും കൃത്യമായ ആസൂത്രണം തീപ്പിടുത്തത്തിൽ ഉണ്ടെന്നത് അദൂർ കച്ചേരി രാഷ്ട്രീയം മനസിലാക്കുന്ന ആർക്കും മനസിലാവും സി.പി.എം നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സംഘടനയാണ് നാളിതുവരെ അദൂർ കച്ചേരി ഭരിച്ചിരുന്നത് ഏത് മുന്നണി ഭരിക്കുമ്പോഴും അവർക്ക് തന്നെയായിരുന്നു ജീവനക്കാരുടെ നിയന്ത്രണം. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണിയുടെ കാലത്തും ധനവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തോമസ് ഐസക്കിൻ്റെ അതേ ആളുകൾ തന്നെയായിരുന്നു എന്നത് നമ്മുക്കറിയുവള്ളതാണല്ലോ? ആ വിഷയത്തിൽ യുഡിഎഫിൽ പ്രത്യേകിച്ച് സി.പി.ജോൺ, വി.ഡി. സതീശൻ തുടങ്ങിയവർ മുന്നണിക്കകത്ത് ഏറെ ബഹളമുണ്ടാക്കിയിരുന്നു.
ഇതെല്ലാം സൂചിപ്പിക്കുന്നത് അദൂർ കച്ചേരി ഭരിക്കുന്ന സി പി എം അനുകൂല ട്രേഡ് യൂണിയൻ അറിയാതെ ഒരു ഇല അനങ്ങില്ല എന്നത് വെറുമൊരു പ്രയോഗമല്ല അത് വസ്തുത തന്നെയെന്നതാണ്. നൂറ്റിയഞ്ച് സെക്യൂരിറ്റി ജീവനക്കാരിൽ മഹാഭൂരിപക്ഷവും അല്ല മുഴുവൻ പേരും നിലവിലെ സർക്കാർ വിലാസം സംഘടനയിൽ പെട്ടവരാണ് . അവർക്കാണ് രാവും, പകലും അദൂർ കച്ചേരിയുടെ സുരക്ഷ ചുമതല നിലവിൽ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രൊട്ടോകോൾ വകുപ്പിൻ്റെ ചുമതലക്കാരനും ട്രേഡ് യൂണിയൻ നേതാവുമായ പി.ഹണി പല വട്ടം മീഡിയകൾക്ക് മുമ്പിൽ വന്ന് പറഞ്ഞു അതുമൊരു പ്രൊട്ടോക്കോൾ ലംഘനമാണെന്നിരിക്കേ … പക്ഷേ നിലവിലെ സാഹചര്യത്തിൽ ആ ഉദ്യോഗസ്ഥന് നേരെ നടപടിക്ക് സാധ്യതയില്ല പുസ്തകമെഴുതിയതിന് ഐ എ എസ് ഉദ്യോഗസ്ഥനെ കോടാലി നിർമ്മാണ കമ്പനിയുടെ ചുമതല നൽകിയ നാടാണിതെന്നത് ഓർക്കണം.

ഇവിടെയാണ് ചിലരുടെ അതിബുദ്ധി അദൂർ കച്ചേരി കത്തിയ സംഭവുമായി നമ്മെ അത്ഭുതപ്പെടുത്തുന്നത്.
നിലവിൽ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമാണ് പക്ഷേ സംഭവിക്കാൻ പോകുന്നത് തുടർ ഫയലുകൾ അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ അതെല്ലാം കത്തിയവയിൽ പെട്ടു എന്ന് റിപ്പോർട്ട് നൽകിയാൽ മതിയല്ലോ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണ രീതി തന്നെ അതേതരത്തിലാണ്. ആദ്യം അത്രകണ്ട് ഗൗരവതരമല്ലാത്ത ഫയലുകൾ ആവശ്യപ്പെടും തുടർന്നാണ് ഗൗരവം സ്വഭാവമുള്ള ഫയലുകൾ ആവശ്യപ്പെടുക അവരുടെ അന്വേഷണ രീതിയും, സ്വഭാവവും നന്നായി അറിയുന്ന ആൾ തന്നെയാണല്ലോ നിലവിൽ പോലീസ് തലവനായി ഇരിക്കുന്നതും.
ദേശീയ അന്വേഷണ ഏജൻസി ഏതൊക്കെ ഫയലുകൾ ആവശ്യപ്പെടും എന്നത് വ്യക്തമായി തിരിച്ചറിഞ്ഞതിന് ശേഷം ആ ഫയലുകൾ സുരക്ഷിതമാക്കുകയും തുടർ ഫയലുകളാണ് കത്തിയവയിൽ ഏറെയും. അതിൻ്റെ അർത്ഥം തുടർ ഫയലുകൾ ലഭ്യമല്ലാതാകുമ്പോൾ തുടർ അന്വേഷണവും നിൽക്കാനാണ് സാധ്യത ഈ അവസരം മുൻകൂട്ടി കണ്ടാണ് അദൂർ കച്ചേരി രിയിലെ തീപ്പിടുത്തമെന്ന് ന്യായമായും സംശയിക്കാം

സ്വപ്നയും ,ശരത്തും പ്രൊട്ടോക്കോൾ ഓഫീസിലെ സ്ഥിരം സന്ദർശകരായിരുന്നു. ഇവരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെക്കെ സ്വപ്നയും പ്രൊട്ടോക്കോൾ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളൊക്കെ വ്യാപകമായി പ്രചരിച്ചിരുന്നു സ്വർണ്ണ കള്ള കേസിലെ പ്രതികളുമായി തീവ്രമായ ഇഴയടുപ്പം ഇവർക്ക് ഉണ്ടായിരുന്നു എന്നത് അദൂർ കച്ചേരി ഇടനാഴികളിലെ സംസാരങ്ങളിലൊന്നാണ് വില കൂടിയ സമ്മാനങ്ങൾ ഇവർക്കായ് സ്വപ്ന തൻ്റെ ചിറകിലേറ്റി കൊണ്ട് വരാറുണ്ട് ചുരുക്കത്തിൽ കേരളം ചർച്ച ചെയ്യുന്ന വിവിധ കേസ്സുകൾക്കൊക്കെ പരിഹാരമാവുമോ ഭരണ സിരാ കേന്ദ്രത്തിലെ തീപ്പിടുത്തം.

ചീഫ് എഡിറ്റർ

This post has already been read 10721 times!

Comments are closed.