എഡിറ്റോറിയൽ പൊതു വിവരം

എഡിറ്റോറിയൽ-മൂന്നാം ലക്കം

editorial
dhravidan.com

 

കെ.ടി.ജലീൽ സിമിയുടെ നേതാവായിരിക്കുമ്പോൾ അതേ കമ്മിറ്റിയിലുള്ള ആളായിരുന്നു ആലുവക്കാരൻ സി.എം.എ ബഷീർ. ഇന്ത്യയിൽ നടന്ന നിരവധി സ്ഫോടന കേസിൽ ഇൻ്റർപോൾ തേടുന്ന പ്രതിയാണദ്ദേഹം കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികൾക്ക് പണം നൽകിയത് ബഷീറിലൂടെ സർഫ്രാസ് നവാസാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയതാണ് സർഫ്രാസ് നവാസ് ബാംഗ്ലൂർ സ്ഫോടന മടക്കം നിരവധി കേസ്സുകളിൽ പ്രതിചേർക്കപ്പെട്ട് തടിയൻറവിടെ നസീറിൻ്റെ കൂടെ ജയിലിൽ കഴിയുകയാണ്.

ജലീൽ സിമിയുടെ നേതാവായിരിക്കേ ഉജ്ജ്വല പ്രാസിംഗകനായിരുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യമാണ് കേരളത്തിൽ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെൻറ് ഓഫ് ഇന്ത്യ എന്ന യുവതീവ്ര മുസ്ലീം സംഘടന അടയാളപ്പെടുത്തുന്നത്. പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കേ നടത്തിയ കേരളമാർച്ചിൽ ജലീൽ ജഥാസ്ഥിരാംഗമായിരുന്നു ജലീലിൻ്റെ പഴയ കാല പ്രസംഗം കേട്ട ആളുകൾ അന്നേ പറഞ്ഞിരിന്നു ജാഥാ ലീഡറുടെ പല പ്രസംഗങ്ങളും ചെവിയിൽ ഓതികൊടുത്തത് ജലീൽ ആയിരുന്നു എന്ന് സി.പി.എം ൻ്റെ ചേരിപ്പോരിൽ പിണറായിക്കൊപ്പം നിൽക്കുകയും വി.എസ് അച്ചുതാനന്ദനെ മുസ്ലീം വിരുദ്ധനാക്കുകയും ചെയ്തത് നാം ഓർക്കണം. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന വി എസ്സി ൻ്റെ പരാമർശത്തെ ഉയർത്തിപ്പിടിച്ചായിരുന്നു ഇത് . സിമിയുടെ നിരോധനത്തിന് ശേഷം ഒളിവിൽ പോയതാണ് സി എം എ ബഷീർ .എഴുത്തുകാരൻ, ചിന്തകൻ, വാഗ്മി, കറകളഞ ഇസ്ലാമിസ്റ്റ് ബാംഗ്ലൂർ സ്ഫോടന കേസിലും അദ്ദേഹത്തിൻ്റെ പങ്ക് അക്കാലത്ത് മാധ്യമങ്ങളിൽ വാർത്ത ആയിരുന്നു. ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നും is is ലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് അയാളെന്ന് പല ഘട്ടങ്ങളിലും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തതാണ്. ജലീൽ മന്ത്രിയായതിന് ശേഷം പലതവണ ദുബായിൽ പോയിട്ടുണ്ട് ആ സമയങ്ങളിൽ എപ്പോഴെങ്കിലും തൻ്റെ പഴയ സഹപ്രവർത്തകനെ കണ്ട് കാണും എന്ന് ന്യായമായും സംശയിക്കുന്നതിൽ തെറ്റില്ല . ഇതിൻ്റെയെല്ലാം പിൻകുറിപ്പായി പറയേണ്ടൊരു കാര്യമുണ്ട് ജലീലിൻ്റെയും, ബഷീറിൻ്റെയും രാഷ്ട്രീയ മാതാപിതാക്കൾ ജമാഅത്തെ ഇസ്ലാമിയാണ്. അവരുടെ രാഷ്ട്രീയ മുഖമാണല്ലോ വെൽഫെയർ പാർട്ടി. അവരുമായി ചാങ്ങാത്തമുണ്ടാക്കാൻ പോവുകയാണ് കോൺഗ്രസ്സും ലീഗും.
സി എം എ ബഷീർ കൊടുത്ത് വിടുന്ന "ഖുർആൻ " സ്വീകരിക്കാനും അത് എത്തേണ്ടിടത്ത് എത്തിക്കാനും ഇടത് മന്ത്രി സഭയിൽ ജലീൽ ഉള്ളത് പോലെ അടുത്ത കോൺഗ്രസ്സ് -ലീഗ് മന്ത്രിസഭയിൽ ജമാഅത്തെ ഇസ്ലാമിയുടെ അമീർ തന്നെ കണ്ടേക്കാം കേരളം അങ്ങനെയാണല്ലോ അടുത്ത കാലത്ത് കേരളം എത്തിപ്പെടാൻ പോകുന്ന ഏറ്റവും അപകടാവസ്ഥയുടെ തുടക്കം മാത്രമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് ഖുർആൻ്റെ ലേബൽ ഒട്ടിച്ച് ഹവാല ഇടപാടുകൾ മാത്രമായിരിക്കില്ല അതിലും ഗുരുതമായ പലതും കണ്ടേക്കാം