എഡിറ്റോറിയൽ

എഡിറ്റോറിയൽ ലക്കം പതിമൂന്നു

editoriyal14

പത്ര മാരണ ബില്ല് നിയമമായി അടിയന്തരാവസ്ഥയുടെ തനിയാവർത്തനം

‘ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമം കേരളത്തിൽ നിയമം വഴി നടപ്പിലാക്കപ്പെട്ടിരിക്കുകയാണ്
അസാധാരണ വിജ്ഞാപനത്തിലൂടെ സംസ്ഥാനത്ത് നിലവിൽ വന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേർക്ക് നേരെ നടന്ന ചില അസ്ലീല പരാമർശങ്ങളെ തുടർന്ന് ഉണ്ടായ കാര്യങ്ങളാണ് സർക്കാരിനെ ഇത്തരമൊരു നിയമം കൊണ്ട് വരാൻ പ്രേരിപ്പിച്ചത് എന്ന് പറയുന്നുവെങ്കിലും കഴിഞ്ഞ കുറേ കാലങ്ങളായ് പിണറായി സർക്കാറിൻ്റെ പാചകപുരയിൽ നിന്ന് ചുട്ടെടുത്ത കരിനിയമം തന്നെയാണിത്

കേരള പോലീസ് ആക്ടിലെ സെക്ഷൻ 118 118 (A) എന്നിവകുപ്പുകൾ പ്രകാരം ഏതെങ്കിലും വ്യക്തിക്ക് അയാൾക്ക് വിശ്വസനീയം എന്ന് തോന്നുന്ന ഒരു വിവരം മറ്റുള്ളവരുമായി പങ്ക് വെച്ചാൽ അതിനെതിരെ ആരെങ്കിലും പരാതി നൽകിയാൽ അഞ്ച് വർഷം തടവും പത്തായി രം രൂപ പിഴയും ചുമത്തുന്ന നിയമാണ് നടപ്പിലാക്കിയത്.
നിലവിൽ ഐ ടി ആക്ട് പ്രകാരം 66 (A) 118 (B) പ്രകാരം രണ്ട് വർഷം തടവ് ലഭിക്കുന്ന നിയമം ഉണ്ടായിരിക്കേയാണ് ഇത്തരം കാടൻ നിയമം അടിച്ചേൽ പ്പിക്കാൻ പോകുന്നത്

ഇനി മുതൽ സർക്കാറിനെയോ സർക്കാർ സംവിധാനങ്ങളെയോ വിമർശിക്കാനോ അവരുടെ ജന വിരുദ്ധമായ നടപടികളെ കുറിച്ച് തുറന്നെഴുതുവാനോ സാധിക്കാത്ത സാഹചര്യം വരും.
അനുനിമിഷം സർക്കാർ പ്രതിക്കൂട്ടിലാവുകയും ഒന്നിന് പിറകെ അഴിമതി കഥകൾ പുറത്ത് വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥയെ ഓർമ്മപ്പെടുത്തുന്ന തരത്തിലൊരു നിയമം കൊണ്ട് വന്നിട്ടുള്ളത്.മാധ്യമങ്ങൾ കൂച്ചുവിലങ്ങിടുക എന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത് വിമർശിക്കുന്നവരെ വരിഞ്ഞ് മുറുക്കി ജയിലടക്കുക എന്നത് തന്നെയാണ് .

മാധ്യമ സ്വാതന്ത്രത്തെ കുറിച്ചും പൗരാവകാശത്തെ കുറിച്ചു മല്ലാം നിരന്തരം സംസാരിക്കാറുള്ള ഇടത് പക്ഷ സർക്കാർ സോഷ്യൽ ഫാസിസത്തിൻ്റെ തനി സ്വഭാവം കാണിച്ച് തുടങ്ങിയിരിക്കുന്നു.

സി പി ഐ അടക്കമുള്ള മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ യാതൊരു പ്രതിഷേധവും പ്രകടിപ്പിച്ചിട്ടില്ല

ബി ജെ പി സർക്കാറിൻ്റെ ഫാസിസ്റ്റ് ഭരണത്തിൽ പോലും ഇത്തരം കിരാത നിയമങ്ങൾ കൊണ്ട് നാവുകൾ അരിഞ്ഞെറിയപ്പെട്ടിട്ടില്ല
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരം കാടൻ നിയമം നിലവിൽ ഇല്ല
എല്ലാ പൗരവകാശങ്ങളെയും ലംഘിച്ച് കൊണ്ടാണ് ഇടത് പക്ഷ സർക്കാർ നിയമം കൊണ്ടാണ് ഇടത് പക്ഷ സർക്കാൻ നിയമം കൊണ്ട് വന്നിട്ടുള്ളത്

കേരളത്തിലെ മാധ്യമങ്ങു ടെ ഭാഗത്ത് നിന്ന് വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല അത്തരം പ്രതിഷേധത്തിൽ ദ്രാവിഡൻ കൂടെ തന്നെ നിൽക്കും

 

രാമദാസ് കതിരൂർ

 

This post has already been read 9160 times!

Comments are closed.