ട്രൂത്ത് പൊതു ചർച്ച പൊതു വിവരം

ചിതറി തെറിക്കുന്ന കൈപ്പത്തികൾ

dhravidan.com

ചിതറി തെറിക്കുന്ന കൈപ്പത്തികൾ

കണ്ണൂർ വീണ്ടും ആശങ്കയുടെ മുനമ്പിൽ നിർത്തി കൊണ്ട് കഴിഞ്ഞ ദിവസം CPM ന്റെ പാർട്ടി ഗ്രാമം എന്ന് അറിയപ്പെടുന്ന പൊന്ന്യം ലോക്കലിലെ കുണ്ടുചിറയിൽ നിർമാണത്തിനിരിക്കെ ബോംബുകൾ പൊട്ടി നിരവധി പേർക്ക് പരിക്കേറ്റു . ഒരാളുടെ ഇരു കൈപ്പത്തിയും കണ്ണുകളും നിശ്ശേഷം നഷ്ടപ്പെട്ടു മറ്റു രണ്ട് പേരുടെ കണ്ണുകൾ ഇനി തുറക്കില്ല ഇനിയവർക്ക് കാഴ്ചകളില്ലാത്ത ലോകത്തേക്ക് മടങ്ങാം. മൂന്ന് പേർ സംഭവ സ്ഥലത്തു നിന്ന് അപ്രത്യക്ഷമായി. അതിൽ ഒരാൾ മരണത്തിന് കീഴടങ്ങി എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ടിൻ്റെ ആരോപണം. ആത്മഹത്യ എന്ന് വരുത്തി പോസ്റ്റുമോർട്ടം പോലും ചെയ്യാതെ ദഹിപ്പിച്ചു എന്നാണ് BJP പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. ഒരിടവേളയ്ക്ക് ശേഷം കണ്ണൂർ വീണ്ടും ആക്രമ രാഷ്ട്രീയത്തിന് കോപ്പ് കൂട്ടുകയാണ് എന്ന് തന്നെ വേണം അനുമാനിക്കാൻ. സംഭവ സ്ഥലത്തു വെച്ചു നിർമാണം പൂർത്തിയാക്കിയ നിരവധി സ്റ്റീൽ ബോംബുകൾ പോലീസ് കണ്ടെടുക്കുകയുണ്ടായി പോലീസ് വരുന്നതിനു മുൻപ് തന്നെ തെളിവുകൾ എല്ലാം നശിപ്പിച്ചു. പോലീസിനെയോ മാധ്യമപ്രവർത്തകരെയോ ആ പ്രദേശത്തു കടത്തി വിട്ടില്ല. പ്രദേശവാസികൾ അന്വേഷണ സഘവുമായി സഹകരിക്കുന്നില്ല. വർഷങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തു കുണ്ടുചിറയിൽ ഇതേ പോലെ ബോംബ് സ്ഫോടനം ഉണ്ടായിട്ടുണ്ട്. അന്ന് പോലീസ് ഉദ്യോഗസ്ഥന്മാർ സംഭവ സ്ഥലത്തു എത്തുന്നതിന് മുൻപ് തന്നെ സ്ഫോടനം നടന്ന സ്ഥലം ആ വീടിനകം എല്ലാ സാധനങ്ങളും നീക്കി അവിടെ ചാണകം മെഴുകി വൃത്തിയാക്കിയിരുന്നു ,അത്രയും സുരക്ഷിതമായ CPM നു കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു പ്രദേശത്താണ് പട്ടാപ്പകൽ ലോകം മുഴുവൻ കോവിഡ് ഭീതിയിൽ തങ്ങളുടെ വീടിനകത്തു തന്നെ ഇരിക്കുന്ന ഘട്ടത്തിലാണ് പൊതുയിടത്തു പരസ്യമായി യാതൊരു കൂസലും ഇല്ലാതെ ഈ ക്രിമിനൽ സഘം ബോംബ് നിർമാണം നടത്തുകയും അത് പൊട്ടിത്തെറിക്കുകയും ഉണ്ടായത്. അതിന്റെ സ്ഫോടന ശബ്ദം കേട്ടാണ് നാട്ടുകാർ അറിയുകയും പോലീസിന് വിവരം അറിയിക്കുകയും ചെയ്തത്. ഏകദേശം നാല് കിലോമീറ്ററിനപ്പുറമുള്ള കതിരൂർ പോലീസ് നിന്നും കുണ്ടുചിറ എത്തുമ്പോഴേക്കും എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും പോലീസിനെ ആ പ്രദേശത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനും അവിടെയുള്ള CPM ക്രിമിനൽ സംഘം ശ്രമിച്ചു. വർഷങ്ങൾക്ക് മുൻപ് ഇതേ രീതിയിലായിരുന്നു കതിരൂർ ലോക്കലിലെ പുല്യോട് ക്ഷേത്രത്തിനടുത് വെച്ചു സ്ഫോടനം ഉണ്ടാവുകയും രണ്ട് പേർ തൽക്ഷണം മരിക്കുകയും ചെയ്തു. തൽക്ഷണം മരിച്ചു എന്ന് പറയുന്നതിനേക്കാൾ അപ്പുറം അവരുടെ ശരീര ഭാഗങ്ങൾ ചിന്നി ചിതറി വളരെ ദൂരെ തെറിച്ചു പോയിരുന്നു. അവിടെയും പോലീസിനെ അവർ പ്രവേശിപ്പിച്ചില്ല . രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരുടെയും കൈപ്പത്തി ഇപ്പോഴും ഇല്ല . നിശ്ശേഷം അവരുടെ കൈപ്പത്തി പോയിട്ടുണ്ട്. അവരിപ്പോഴും ജീവിക്കുന്നു. പക്ഷെ അവർക്ക് കൈപ്പത്തികളില്ല. അവിടെ മരണപ്പെട്ട രണ്ടുപേർക്ക് അവിടെ വലിയ നിലയിൽ ഉള്ള രക്തസാക്ഷി സ്തൂപങ്ങൾ പണിതുയർത്തിയിട്ടുണ്ട്. അന്ന് കേന്ദ്ര മന്ത്രി ആയിരുന്ന അധ്വാനിയെയും ഒ രാജഗോപാലനെയും ആ പ്രദേശത്ത് വരുമ്പോൾ തടഞ്ഞു. പൂർണമായും പാർട്ടി ഗ്രാമത്തിൽ നടക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ദേശ ദ്രോഹ പ്രവർത്തനങ്ങൾ ഇപ്പോളും പുറത്തു അറിയുന്നില്ല എന്നാണ് യാഥാർഥ്യം. ആരെയെല്ലാമോ കൊല്ലാനാണ് … ആരെയെല്ലാമോ തലയറുത്തു തല പൊട്ടി ചിതറിക്കാനാണ് ഈ ബോംബുകളൊക്കെ അവർ ഇപ്പോഴും നിർമിച്ചു കൊണ്ടിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ പ്രതിയാണ് രണ്ട് കൈകളും നഷ്ടപ്പെട്ട് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. തലശ്ശേരിയിലെ സി ഒ ടി നസീറിനെ ആക്രമിച്ച ക്രിമിനലാണ് രണ്ടാം പ്രതി. അങ്ങനെ സ്ഥിരം ശല്യക്കാരായ ആളുകളാണ്, സ്ഥിരം ക്രിമിനലുകളായ ആളുകൾ ആണ് ഈ കേസിൽ പോലീസ് തിരയുന്നത്. അന്വേഷണം എവിടെയെത്തും എന്നൊക്കെ നമ്മുക്ക് ഊഹിക്കാം. പോലീസിന് ഒരു പരിധിക്ക് അപ്പുറത്തേക്ക് മുന്നോട്ട് പോവാൻ കഴിയില്ല. പോലീസ് തടയപ്പെടും. യഥാർത്ഥ പ്രതികളെ പിടിക്കുകയോ അത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ഉള്ള കാര്യങ്ങൾ നടത്തുകയോ ഇല്ല. ഭരണകൂടം തങ്ങൾക്ക് അനുകൂലം ആയത് കൊണ്ട് തന്നെ ഇത്തരം ക്രിമിനൽ സംഘംങ്ങൾക്ക് എന്തും ആവാം. ജീവിതത്തിന് ഒരു സുരക്ഷയുമില്ലാതെ ഏത് നിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്നും ഉള്ള ആശങ്കയിലാണ് സാധാരണ മനുഷ്യർ.

എന്ത് കൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട RSS നേതാവ് മനോണിന്റെ ആണ്ട് ദിവസ്സം ആ പ്രദേശത് ആകമാനം പ്രത്യേക ചിഹ്നം പതിപ്പിച്ചത് ഓരോ വീടുകളിലും. കഴിഞ്ഞ വര്ഷം ഇതേ മനോജിന്റെ ആണ്ട് ദിവസം പട്ടി യെ കൊന്ന് തൂക്കിയിട്ടു.ഇത് എഴുതിയ ദിവസങ്ങളിലാണ് കണ്ണവത്ത് എസ് ഡി പി ക്കാരൻ സലാഹുദ്ദീൻ തലയറുത്ത് കൊല ചെയ്യപ്പെടുന്നത് 2018 ജനവരിയിൽ ആർ എസ് എസ് പ്രവർത്തകൻ ശ്യാമപ്രസാദ് കൊല ചെയ്യപ്പെട്ട കേസിലെ പ്രതിയാണ് സലാഹുദ്ദീൻ കോവിഡ് കാലത്തും ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രകോപനപരമായ വിലാപയാത്ര ജനങ്ങളെ അരക്ഷിതാവസ്ഥയിലാക്കി എന്താണിങ്ങനെയൊക്കെ. എന്ത് കൊണ്ട് പൊതു സമൂഹം ഇതിനെതിരെ മുന്നോട്ട് വരുന്നില്ല .ഭയമാണ് കാരണം.ഏത് പാർട്ടിയിലെയും ക്രിമിനൽ സഘങ്ങൾ തമ്മിൽ പരസ്പരം വലിയ തോതിലെ ചങ്ങാത്തമാണ്. അതിൽ ആർ എസ് എസ് എന്നോ BJP എന്നോ കോൺഗ്രസ് എന്നോ ഇല്ല ..
അവർ തമ്മിൽ ചങ്ങാത്തമാണ്. അവർ തമ്മിൽ പരസ്പരം കൊട്ടേഷൻ ഏറ്റെടുക്കുന്നു , അവർ തമ്മിലുള്ള പൊതുവായ കൊട്ടേഷനിൽ അവർ ഒരുമിച്ചു പോയി ആക്രമണം നടത്തുന്നു. ഇതൊക്കെ കണ്ണൂർ രാഷ്ട്രീയത്തിൽ ഉള്ള പിന്നാമ്പുറങ്ങളിലെ വലിയ സത്യങ്ങൾ തന്നെയാണ് . നേതാക്കന്മാർ തന്നെയാണ് ക്രിമിനലുകളെ വളർത്തിയെടുക്കുകയും തങ്ങൾക്ക് ഒപ്പം നിർത്തുകയും ചെയ്യുന്നത്.നേതാക്കളുടെ മുഴുവൻ അനധികൃത ഇടപാടുകൾക്കും അവരുടെ അനധികൃത സ്വത്ത് സമ്പാദനത്തിലും ഒക്കെ ഈ ക്രിമിനൽ സഘങ്ങളെ അവർ ഉപയോഗപെടുത്തുന്നു. ഒരിക്കലും കണ്ണൂരിലെ ക്രിമിനൽ സഘങ്ങൾക്ക് അറുതിയുണ്ടാവുകയില്ല. അവർ വളർന്നുകൊണ്ടേ യിരിക്കുന്നു. ഇവിടെ നഷ്ടപ്പെടുന്നത് നിലാരംബരായ മനുഷ്യരുടെ ജീവിതമാണ്. ഇവിടെ നഷ്ടപ്പെടുന്നത് ജീവിതം മുഴുവൻ കണ്ണീർ മഴകളാൽ ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ട കുറെ മനുഷ്യരാണ് .അത് കൊണ്ട് ഞങ്ങൾക്ക് നേരെ ഒരു ബോംബ് വരുന്നത് വരെ പൊട്ടി ചിതറാൻ ഏത് നിമിഷവും നാം ഓരോരുത്തരും തയ്യാറെടുക്കേണ്ട അവസ്ഥയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. കത്തിയും വാളുമല്ല നമ്മുക്ക് നേരെ ഇനി ചീറി അടുക്കുക നമ്മുടെ ശരീരം ആകമാനം പൊട്ടിച്ചിതറി ചിന്നഭിന്നമാക്കാൻ ശക്തിയുള്ള ഉഗ്ര ശേഷിയുള്ള ബോംബുകളാണ് നാം ഏറ്റു വാങ്ങേണ്ടി വരുക എന്ന ഭയത്തോടുള്ള ഓർമ്മയുമായി നമുക്കിവിടെ കഴിഞ്ഞു കൂടേണ്ടിയിരിക്കുന്നു

This post has already been read 130106 times!

Comments are closed.